ജിയോ തന്നെ റീച്ചാര്‍ജ് കിംഗ്; എത്ര വേണമെങ്കിലും വിളിക്കാം, ഡാറ്റയും കിട്ടും; ചെലവാക്കേണ്ടത് ഇത്ര തുക
ജിയോയുടെ ടോപ്പ് അപ്പുകള്‍ ഏത് എപ്പോഴും ജനപ്രിയമാണ്. അതില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് അവയെ ജനപ്രിയമാക്കുന്നത്. ഡാറ്റയും കോളുമെല്ലാം ഇത്രയധികം തരുന്ന മറ്റ് പ്ലാനുകള്‍ വേറെ ഒരു കണക്ഷനിലും ഉണ്ടാവില്ല. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ജിയോ. അവരുടെ ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെറും 15 രൂപയില്‍ നിന്നാണ് ഈ പ്ലാനുകള്‍ ആരംഭിക്കുന്നത്.
ആരുടെയും പോക്കറ്റ് കീറാതെ തന്നെ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ ഈ റീച്ചാര്‍ജ് പ്ലാനുകളിലൂടെ ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം. ജിയോയ്ക്ക് അഞ്ച് വില കുറഞ്ഞ പ്ലാനുകളാണ് ഉള്ളത്. ഇവയെല്ലാം ടോപ് അപ്പുകളാണ്. 19 രൂപയാണ് ഇതില്‍ ആദ്യത്തേതിന് നല്‍കേണ്ടത്. 15, 25, 29, 61 എന്നിങ്ങനെയാണ് മറ്റ് പ്ലാനുകളുടെ നിരക്ക്. ഇതിനൊപ്പം തന്നെ ബൂസ്റ്റര്‍ പ്ലാനുകളും ജിയോ നല്‍കുന്നുണ്ട്.

15 രൂപയുടെ റീച്ചാര്‍ജില്‍ ഒരാള്‍ക്ക് ആവശ്യത്തിന് ലഭിക്കേണ്ട കാര്യങ്ങളുണ്ട്. ഇതൊരു ഡാറ്റ വൗച്ചര്‍ പ്ലാനാണ്. ഒരു ജിബി അധിക ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിങ്ങള്‍ നേരത്തെ ജിയോയുടെ ഒരു പ്ലാന്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അതിലേക്ക് കൂടുതല്‍ ഡാറ്റ ലഭിക്കാനുള്ള മാര്‍ഗമായി ഇതിനെ കാണും. ആ പ്ലാനിന്റെ കാലാവധി അവസാനിക്കുന്നത് വരെ ഇത് തുടരും. നിങ്ങളുടെ നിത്യേനയുടെ ഡാറ്റ കഴിഞ്ഞ് പോയെങ്കില്‍ അധിക ഡാറ്റ കിട്ടാന്‍ 15 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യാം.
19 രൂപയുടെ റീച്ചാര്‍ജും ഡാറ്റ ബൂസ്റ്ററാണ്. നിങ്ങളുടെ റെഗുലര്‍ ഡാറ്റയ്ക്ക് പുറമേ ഒന്നര ജിബി അധിക ഡാറ്റയാണ് ലഭിക്കുക. ഇതും നേരത്തെയുള്ള പ്ലാനിനൊപ്പം ചേര്‍ക്കേണ്ടതാണ്. ഡാറ്റ തീര്‍ന്നുപോയാല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഏറ്റവും മികച്ച പ്ലാനും ഇത് തന്നെയാണ് എന്നാല്‍ കോളുകളോ എസ്എംഎസ്സുകളോ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കില്ല.
ജിയോയുടെ 25 രൂപയുടെ റീച്ചാര്‍ജും അതുപോലെ കിടിലനാണ്. രണ്ട് ജിബിയാണ് ഇതില്‍ അധികമായി ലഭിക്കുക. ഡാറ്റ പരിധി കഴിഞ്ഞ ശേഷം ഈ പ്ലാനിനെ ആശ്രയിക്കാം. നേരത്തെയുള്ള പ്ലാനിന്റെ കാലാവധി തീരുന്നത് വരെ ഈ ഡാറ്റയും ലഭിക്കും.
29 രൂപയുടേതാണ് ജിയോയുടെ മറ്റൊരു റീച്ചാര്‍ജ്. ഇതും ഡാറ്റ ബൂസ്റ്റര്‍ തന്നെയാണ്. രണ്ടര ജിബിയാണ് ഈപ്ലാന്‍ പ്രകാരം ഡാറ്റ ലഭിക്കുക. മറ്റേതെങ്കിലും ഡാറ്റ പ്ലാനിന്റെ ഒപ്പം ഇത് ചേര്‍ക്കാവുന്നതാണ്. എന്നാല്‍ വാലിഡിറ്റി നിയന്ത്രണമില്ല.
61 രൂപയുടേതാണ് ഇതില്‍ ഏറ്റവും ചെലവ് കൂടുതലുള്ള റീച്ചാര്‍ജ്. കൂടുതല്‍ വേഗം ഈ പ്ലാനിലുണ്ട്. ആറ് ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. എന്നാല്‍ നിങ്ങളുടെ നിലവിലുള്ള പ്ലാനിലെ ഡാറ്റ തീര്‍ന്നാലാണ് ഇവ ഉപയോഗിക്കേണ്ടത്. ആ പ്ലാനിന്റെ കാലാവധി തീരുന്നത് വരെ ഈ ഡാറ്റ ഉപയോഗിക്കാം.












Click it and Unblock the Notifications