ഇതാ പിടിച്ചോ കിടിലന്‍ പ്ലാന്‍, ജിയോ സിനിമ പ്രീമിയം ഫ്രീയാണ്; ഡാറ്റയ്ക്കാണെങ്കില്‍ 5 ജി തന്നെയുണ്ട്!!
റിലയന്‍സ് ജിയോയും ഡിസ്‌നിയും തമ്മില്‍ കൈകോര്‍ക്കല്‍ യൂസര്‍മാര്‍ക്ക് വന്‍ നേട്ടമാകും. ജിയോ സിനിമയിലൂടെയാണ് ആദ്യം നേട്ടം വരാന്‍ പോകുന്നത്. റിലയന്‍സ് ജിയോ കിടിലന്‍ പ്രീപെയിഡ് പ്ലാനുകള്‍ യൂസര്‍മാര്‍ക്കായി നല്‍കുന്നുണ്ട്. ഇവ എന്റര്‍ടെയിന്‍മെന്റ് പ്ലാന്‍ എന്നാണ് അറിയപ്പെടാറുണ്ട്. അതിനൊപ്പം തന്നെ ജിയോ സിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷ്‌നും നല്‍കുന്നുണ്ട്.
28 ദിവസം മുതല്‍ 365 വരെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ പ്ലാനുകളില്‍ തന്നെ സൗജന്യമായി കോളുകളും ഡാറ്റ ഇഷ്ടം പോലെ കിട്ടുകയും ചെയ്യും. ഡിസ്‌നിയുമായി സഹകരിക്കുന്നത് കൊണ്ട് വലിയ റീച്ചാര്‍ജുകളില്‍ ഹോട്ട്‌സ്റ്റാര്‍ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്.

148 രൂപയുടെ കിടിലനൊരു പ്ലാനാണ് ആദ്യത്തേത്. 28 ദിവസമാണ്. ഇതിന്റെ വാലിഡിറ്റി. ജിയോ സിനിമിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ തന്നെ ഈ പ്ലാനില്‍ ലഭിക്കും. സോണി ലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവര്‍ പ്ലസ്, സണ്‍ എന്‍എക്‌സ്ആര്‍, കാഞ്ചലങ്ക, പ്ലാനറ്റ് മറാത്തി, ഹോയ്‌ചോയ് പോലുള്ളവയുടെ സബ്‌സ്‌ക്രിപ്ഷനും ഇതില്‍ ലഭിക്കും.
അധികമായി പത്ത് ജിബിയുടെ ഡാറ്റയും ഇതില്‍ ലഭിക്കും. അതേസമയം കോളുകള്‍ ഈ പ്ലാനില്‍ ഇല്ല. എസ്എംഎസ്സുകളും ലഭിക്കില്ല. 398 രൂപയുടെ മറ്റൊരു കിടിലന്‍ പ്ലാനുണ്ട്. 28 ദിവസം തന്നെയാണ് ഇതിന്റെ കാലാവധി. നിത്യേന രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക.
അതുപോലെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ജിയോയുടെ ഈ വെല്‍ക്കം ഓഫറില്‍ ലഭിക്കുക. അതായത് നിങ്ങളുടെ ഡാറ്റ 5ജി ലഭ്യമാകുന്നുണ്ടെങ്കില്‍ ഒരിക്കലും തീരില്ല. ആറ് ജിബിയുടെ 4ജി ഡാറ്റ അധികമായും ഈ പ്ലാനില്‍ ലഭിക്കും. നിത്യേന നൂറ് എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്. ഒടിടി സേവനവും ഇഷ്ടം പോലെ ഈ പ്ലാനിലുണ്ട്.
ജിയോ സിനിമ പ്രീമിയം ഈ പ്ലാനില്‍ 28 ദിവസത്തേക്ക് ലഭിക്കും. സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവര്‍ പ്ലസ്, സോണി ലിവ്, പ്ലാനറ്റ് മറാത്തി. ഡോക്യുബേ, ഹോയ്‌ചോയ്, എപ്പിക് ഓണ്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. ഏതൊരു ഉപയോക്താവിനും വേണ്ടതെല്ലാം ഒറ്റ പ്ലാനില്‍ ഇതോടെ ലഭ്യമാകും.
758 രൂപയുടെ പ്ലാനില്‍ നിങ്ങള്‍ക്ക് ഹോട്ട്‌സ്റ്റാറിന്റെ സേവനങ്ങള്‍ ലഭിക്കും. 90 ദിവസമാണ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാവുക. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി പോലുള്ളവയുടെ സേവനങ്ങളും ഒപ്പം ലഭിക്കും. 126 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. 1.5 ജിബി ഡാറ്റ നിത്യേന ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്.
നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. 666 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്. 126 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ മൊത്തം ലഭിക്കുക. 84 ദിവസമാണ് കാലാവധി. നിത്യേന ഒന്നര ജിബി ലഭിക്കും. ജിയോ സിനിമ അടക്കമുള്ള ഒടിടി ഇതില്‍ ലഭിക്കും. 5ജി ഡാറ്റ അതുപോലെ അണ്‍ലിമിറ്റഡാണ്.












Click it and Unblock the Notifications