199 രൂപയുടെ പ്ലാന്‍, മത്സരത്തില്‍ ജിയോയും എയര്‍ടെലും; 34 ജിബി ഡാറ്റയുണ്ട്, ഈ റീച്ചാര്‍ജ് പൊളിയാണ്
ജിയോയും എയര്‍ടെല്ലും തമ്മില്‍ ഇപ്പോള്‍ വലിയ മത്സരങ്ങള്‍ നടക്കുകയാണ്. പ്രധാനമായും റീച്ചാര്‍ജ് പ്ലാനുകളുടെ പേരിലാണ് മത്സരം. ജിയോ ഒരു പ്ലാന്‍ ഇറക്കുമ്പോള്‍ സമാനമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെ മറ്റൊരു പ്ലാനും എയര്‍ടെല്‍ പുറത്തിറക്കാറുണ്ട്. തിരിച്ചും ഇക്കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. ഉപയോക്താക്കള്‍ക്ക് അതുകൊണ്ട് ഏറ്റവും മികച്ച പ്ലാനുകള്‍ തന്നെ ലഭിക്കാറുണ്ട്.
ഇരുന്നൂറ് രൂപയില്‍ താഴെയുള്ള ബജറ്റ് പ്ലാനുകളും ഇരുവരും പുറത്തിറക്കുന്നുണ്ട്. പുതിയ പ്ലാനുകള്‍ക്ക് പുറമേ പഴയ പ്ലാനുകള്‍ അടിമുടി പുതുക്കി പുറത്തിറക്കാറുമുണ്ട് ഇരു കമ്പനികളും. ജിയോയും എയര്‍ടെല്ലും ഇരുന്നൂറ് രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ഒരു പ്ലാന്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതൊന്ന് പരിശോധിക്കാം.

ജിയോയുടെ 199 രൂപയുടെ പാക്കേജ് കിടിലനാണ്. 23 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 1.5 ജിബി ഡാറ്റ നിത്യേന ലഭിക്കും. അതായത് 34.5 ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുക. ആവശ്യത്തിന് ഡൗണ്‍ലോഡിംഗും ബ്രൗസിംഗുമെല്ലാം നിങ്ങള്‍ക്ക് നടത്താനാവും. നിത്യേന നൂറ് എസ്എംഎസ്സുകളും ഇതിലൂടെ ലഭിക്കും.
എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കോള്‍ സൗജന്യമാണ്. അതായത് അണ്‍ലിമിറ്റഡ് കോള്‍ തന്നെ ഈ പ്ലാനില്‍ ജിയോ നല്‍കുന്നുണ്ട്. ഇനി ഒടിടികളുടെ ബഹളം തന്നെ ജിയോയിലുണ്ട്. ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയും പ്ലാനില്‍ ലഭിക്കും. 199 രൂപ മുടക്കിയാല്‍ അതില്‍ കൂടുതല്‍ തിരിച്ചുതരുന്ന പ്ലാനാണിത്.
എയര്‍ടെല്ലിന്റെ 199 രൂപയുടെ പ്രീപെയിഡ് പ്ലാനും ഒട്ടും മോശമല്ല. ഇതിന്റെ വാലിഡിറ്റി 24 ദിവസമാണ്. ഡാറ്റയ്ക്ക് എവിടെയും പോകേണ്ട കാര്യമില്ല. നിത്യേന രണ്ട് ജിബി ഡാറ്റ ഈ പ്ലാന്‍ പ്രകാരം ലഭിക്കും. ഇനി നിങ്ങള്‍ക്ക് കോളുകളാണ് വേണ്ടതെങ്കിലും അതിനും മാര്‍ഗമുണ്ട്. അണ്‍ലിമിറ്റഡ് കോളുകളാണ് എയര്‍ടെല്‍ ഈ പ്ലാന്‍ പ്രകാരം ഓഫര്‍ ചെയ്യുന്നത്.
സൗജന്യമായി എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്. നേരത്തെ എയര്‍ടെല്ലിന്റെ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാന്‍ 99 രൂപയുടേതായിരുന്നു. ഇത് ഇപ്പോഴില്ല. പകരം 155 രൂപയുടെ ഒരു പ്ലാന്‍ നേരത്തെ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. അതിന് ശേഷമുള്ള പ്ലാനാണ് 199 രൂപയുടേത്. ഈ പ്ലാന്‍ ഡാറ്റയും കോളും ആവശ്യമുള്ളവര്‍ക്ക് സ്വീകരിക്കാം.












Click it and Unblock the Notifications