കോളും ഡാറ്റയുമുണ്ട്, ഈ പ്ലാനില്‍ ഇഷ്ടം പോലെയുണ്ട് എല്ലാം, ജിയോ റീച്ചാര്‍ജിന് മുടക്കേണ്ടത് ഇത്ര
ജിയോ ഒരിക്കല്‍ കൂടി എയര്‍ടെല്ലിനെ വീഴ്ത്താനുള്ള ഒരുക്കത്തിലാണ്. പുത്തന്‍ കിടിലന്‍ പ്ലാനുകള്‍ ജിയോ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഈ പ്ലാനില്‍ എന്തൊക്കെയുണ്ട് എന്ന് ചോദിച്ചാല്‍, എല്ലാമുണ്ട് എന്ന് മറുപടി പറയേണ്ടി വരും. അണ്‍ലിമിറ്റഡ് കോള്‍, ഡാറ്റ എന്നിവയ്‌ക്കെല്ലാം പുറമേ ഇഷ്ടം പോലെ ഒടിടി സബ്‌സ്‌ക്രിപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും.
അതായത് കിടിലന്‍ വെബ് സീരീസുകള്‍, ഹോളിവുഡ് മുതലുള്ള എല്ലാ കിടിലന്‍ സിനിമകളും ഈ ഒടിടികളില്‍ ലഭിക്കും. ഇതിനൊക്കെ പുറമേ ലൈവ് ടിവി സബ്‌സ്‌ക്രിപ്ഷനും ജിയോ ഈ റീച്ചാര്‍ജില്‍ പാക്കില്‍ നല്‍കുന്നുണ്ട്. ഇതൊന്നും മറ്റൊരു കണക്ഷനിലും നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്.

ജിയോ മുന്നിട്ട് നില്‍ക്കുന്നത് തന്നെ ഓരോ റീച്ചാര്‍ജിലും അവര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ മികവ് കൊണ്ടാണ്. പഴയ റീച്ചാര്‍ജ് പ്ലാനിനൊപ്പം മിക്‌സ് ചെയ്താണ് പുതിയ റീച്ചാര്‍ജുകള്‍ ജിയോ അവതരിപ്പിക്കാറുള്ളത്. അതാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി മാറാറുള്ളത്. ഇപ്പോഴത്തെ പ്ലാന്‍ ഒടിടി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്കുള്ളതാണ്.
കുറച്ച് ദിവസങ്ങള്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫ്രീയായി ലഭിച്ച് കൊണ്ട് വെബ് സീരീസ് അടക്കം കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. കോളുകളും ഡാറ്റയും പിന്നെ ഈ റീച്ചാര്‍ജിനൊപ്പം വരുന്നതാണ്. നിങ്ങള്‍ സാധാരണ റീച്ചാര്‍ജിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി നല്‍കുന്ന തുകയില്‍ ചെറിയൊരു ഭാഗം നല്‍കിയാല്‍ ഈ റീച്ചാര്‍ജ് ചെയ്യാം. ഒടിടിയും അതോടൊപ്പം ലഭിക്കും.
148 രൂപ, 398, 1198, 4498 എന്നീ നിരക്കുകളിലാണ് ജിയോ റീച്ചാര്‍ജുകള്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചത്. 1198 രൂപയുടെ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. അണ്‍ലിമിറ്റഡ് കോള്‍ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കാം. എത്ര വിളിച്ചാലും കോള്‍ അതുകൊണ്ട് തീരില്ല. അതിനൊപ്പം തന്നെ 100 എസ്എംഎസ്സുകളും നിത്യേന ലഭിക്കും.
പ്രതിദിനം 2 ജിബി 5ജി ഡാറ്റയും ഈ പ്ലാന്‍ പ്രകാരം ലഭിക്കും. 14 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നമുക്ക് ലഭിക്കും. ജിയോ ടിവി ആപ്പും ഇതിനൊപ്പം ലഭിക്കും. ഇതുവഴി ലൈവ് ടിവി എവിടെ വെച്ച് വേണമെങ്കിലും കാണാം. അതിനായി കൂടുതല്‍ പണവും നല്‍കേണ്ടതില്ല. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഈ പ്ലാനിലുണ്ടെന്ന് വ്യക്തമായില്ലേ.
14 ഒടിടികള്‍ ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയപ്രത്യേകത. ജിയോ ആപ്പുകളാണ് ജിയോ ടിവി പ്രീമിയം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സീ5, സോണി ലിവ്, പ്രൈം വീഡിയോ, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി പ്ലസ്, ഡോക്യുബേ, ഹോയ്‌ചോയ്, സണ്‍നെക്‌സ്റ്റ്, പ്ലാനറ്റ് മറാത്തി, ചൗപ്പല്‍, എപ്പികോണ്‍, കാഞ്ച ലങ്ക എന്നീ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
ഡാറ്റയും കോളും നമുക്ക് ഏറെ അത്യാവശ്യമാണ്. ഈ പ്ലാനില്‍ അത് ഒരുപാടുണ്ട്. എന്നാല്‍ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ജിയോ റീച്ചാര്‍ജിന്റെ മൂല്യം ഇരട്ടിപ്പിക്കുകയാണ്. സമാനമായ എയര്‍ടെല്ലിന്റെ പ്ലാന്‍ ദുര്‍ബലമാണ്.












Click it and Unblock the Notifications