ജിയോയുടെ റീച്ചാര്‍ജ് കിംഗ്, കൈനിറയെ ഡാറ്റ ലഭിക്കും, കോളും തീരില്ല, ഈ പ്ലാനിനായി മുടക്കേണ്ട തുക ഇത്ര
റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജ് എന്ന് കേട്ടാല്‍ തന്നെ നമുക്കെല്ലാവര്‍ക്കും അറിയാം, അതില്‍ ആവശ്യത്തില്‍ അധികം കാര്യങ്ങള്‍ ഉണ്ടാവുമെന്ന്. അപ്പോള്‍ നമ്മുടെ പ്രീപെയിഡ് പ്ലാനിലുള്ള കാര്യങ്ങള്‍ തീര്‍ന്ന് പോയാല്‍ എന്ത് ചെയ്യും. അപ്പോഴും നിരാശപ്പെടേണ്ടതില്ല. ജിയോയ്ക്ക് വേറെയും മാര്‍ഗങ്ങളുണ്ട്. ഡാറ്റ ബൂസ്റ്റര്‍ അടക്കമുള്ള പാക്കേജുകള്‍ ജിയോ ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
അതില്‍ നല്ല കിടിലന്‍ രണ്ട് പ്ലാനുകളുണ്ട്. ഇതുപ്രകാരം ഡാറ്റയെ കുറിച്ചോ കോളുകളെ കുറിച്ചോ ആശങ്കയില്ലാതെ ഉപയോഗിക്കാം. ഇതിനൊക്കെ പുറമേ വേറെയും പല കാര്യങ്ങള്‍ ഈ പ്ലാനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ റീച്ചാര്‍ജില്‍ വേണ്ടതെല്ലാം കിട്ടും. ആ പ്ലാനുകളെ വിശദമായി പരിശോധിക്കാം.

രണ്ട് പ്രീപെയിഡ് പ്ലാനുകളെ കുറിച്ചാണ് പറയുന്നത്. 399, 219 രൂപ എന്നീ നിരക്കിലാണ് ജിയോ ഇത് യൂസര്‍മാര്‍ക്ക് ലഭ്യമാക്കുന്നത്. ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ കുറച്ചൊന്നുമല്ല. ജിയോയുടെ 399 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ എല്ലാ കാര്യങ്ങളും ആവശ്യത്തിന് നല്‍കും.ആറ് ജിബി അധിക ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കുക. അതുകൊണ്ട് ഡാറ്റ തീര്‍ന്നുപോകും എന്ന ആശങ്ക ആവശ്യമില്ലാതെ ബ്രൗസ് ചെയ്യാം.
28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിത്യേന നിങ്ങള്‍ക്ക് മൂന്ന് ജിബി ഡാറ്റയാണ് ലഭിക്കുക. അതായത് 28 ദിവസത്തേക്ക് 90 ജിബി ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും. ഇനി ഫോണ്‍ കോളുകളുടെ കാര്യത്തിലും ആശങ്ക വേണ്ടതില്ല. ടോക് ടൈം തീരുമോ എന്ന ചിന്തയും ഒഴിവാക്കാം. ഈ പ്ലാനില്‍ വോയ്‌സ് കോളുകള്‍ അണ്‍ലിമിറ്റഡാണ്. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും.
അതേസമയം ഇനി 399 രൂപയുടെ പ്രത്യേകത പറഞ്ഞ് തരാം. അധികമായി 61 രൂപ ചെലവിട്ടാല്‍ ആറ് ജിബിയുടെ അധിക ഡാറ്റ ഈ പ്ലാനിലേക്ക് ചേര്‍ക്കാം. 28 ദിവസം തന്നെ അതിന്റെയും വാലിഡിറ്റി ഉണ്ടാവും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയവയുടെ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിനൊപ്പം നമുക്ക് ലഭിക്കും.
219 രൂപയുടെ പ്ലാനും ഒട്ടും മോശക്കാരനല്ല. 14 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. നിത്യേന 3 ജിബി ഡാറ്റ തന്നെ ഈ പ്ലാനിലും നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് ഈ പ്ലാനിലെ മറ്റൊരു പ്രത്യേകത. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. ഇതില്‍ ഡാറ്റ തീരുമെന്ന ഭയം വേണ്ട.
കാരണം 5ജി ഡാറ്റ അണ്‍ലിമിറ്റഡായി ഈ പ്ലാനില്‍ ലഭിക്കും. മൊത്തം 44 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ഇനി രണ്ട് ജിബി ഡാറ്റ അധികമായി വേണമെങ്കില്‍ 25 രൂപ നല്‍കി ഡാറ്റ ആഡ് ചെയ്യാം. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും.












Click it and Unblock the Notifications