വെറും 19 രൂപ മുടക്കിയാല്‍ മതി, ജിയോ കൈനിറയെ ഡാറ്റ തരും; 29 രൂപയ്ക്ക് കിട്ടുന്ന ഡാറ്റ ഇത്ര
ജിയോ റീച്ചാര്‍ജ് എന്ന് കേട്ടാല്‍ തന്നെ നമുക്ക് അറിയാം അതില്‍ എന്തെങ്കിലും കിടിലന്‍ ഓഫറുണ്ടാകുമെന്ന കാര്യം. ജിയോയുടെ പുത്തന്‍ റീച്ചാര്‍ജ് പ്ലാനാണ് ഇപ്പോള്‍ തരംഗമാകുന്നത്. കിടിലനൊരു ഡാറ്റ പ്ലാനാണിത്. നിങ്ങള്‍ക്ക് ഇഷ്ടം പോലെ ഡാറ്റ ഈ റീച്ചാര്‍ജ് പ്രകാരം ലഭിക്കും.അത് മാത്രമല്ല പോക്കറ്റ് കീറുമെന്ന ഭയം പോലും വേണ്ട.
കാരണം അത്രയ്ക്കും കുറഞ്ഞ നിരക്കിലാണ് ഈ പ്ലാന്‍ നിങ്ങള്‍ക്ക് ലഭിക്കുക. 19 രൂപ, 29 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാന്‍ നിങ്ങള്‍ക്ക് ലഭ്യമാവുക. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം അത്രയേറെ ഗുണങ്ങള്‍ ഈ പ്ലാനിലൂടെ നിങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാണ്.

ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകളിയാട്ടാണ് ജിയോ ഇവ അവതരിപ്പിച്ചിരിക്കുന്നത്. അതായത് നിങ്ങള്‍ക്ക് നിലവില്‍ ഒരു പ്ലാന്‍ ഉണ്ടായിരിക്കണം. അതില്‍ റീച്ചാര്‍ജും ചെയ്തിരിക്കണം. അതിന്റെ പ്ലാന്‍ പ്രകാരമുള്ള ഡാറ്റ തീര്‍ന്നുപോയിരിക്കണം. തുടര്‍ന്ന് കൂടുതല്‍ ഡാറ്റയ്ക്കായി ഈ ബൂസ്റ്റര്‍ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.
19, 29 എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്ക്. ജിയോ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വില കുറഞ്ഞ ഡാറ്റ ബൂസ്റ്റര്‍ പ്ലാനാണിത്. എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും ഈ റീച്ചാര്‍ജ് പ്ലാന്‍ ലഭ്യമാവും.
രണ്ടും പ്രീപെയിഡ് പ്ലാനുകളാണ്. നിത്യേന നമ്മള്‍ ഉപയോഗിക്കുന്ന ഡാറ്റ പ്ലാനുകള്‍ പരിധി കടന്നാല്‍ അവസാനിക്കും. പ്രത്യേകിച്ച് നമ്മുടെ ബ്രൗസിംഗും ഡൗണ്‍ലോഡിംഗുമെല്ലാം ധാരാളമായി നടക്കുമ്പോള്‍ കൂടുതല്‍ ഡാറ്റ വേണ്ടി വരും. ഹൈ എന്‍ഡ് ഫോണുകളില്‍ ഡാറ്റ വേഗത്തില്‍ വലിച്ചെടുക്കാനും സാധ്യതുണ്ട്. ഈ സമയത്ത് നമുക്ക് കൂടുതല്‍ ഡാറ്റയ്ക്കായി ഈ രണ്ട് പ്ലാനുകളെയും ഉപയോഗപ്പെടുത്താം.
19 രൂപയുടെ റീച്ചാര്‍ജില്‍ 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 15 രൂപയുടെ മറ്റൊരു ഡാറ്റ പ്ലാനും ജിയോയ്ക്കുണ്ട്. ഇതുപ്രകാരം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. പക്ഷേ വെറും നാല് രൂപ അധികമായി ചെലവിട്ടാല്‍ 500 എംബിയാണ് ഡാറ്റ അധികമായി ലഭിക്കുക. ഇത് എന്തിനാണ് കളയുന്നതെന്ന് ഓര്‍ക്കുക.
29 രൂപയുടേയും കിടിലന്‍ പ്ലാനാണ്. ഇതും ഏറ്റവും പുതിയ ബൂസ്റ്റര്‍ പ്ലാനാണ്. രണ്ടര ജിബിയാണ് ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കുക. ജിയോ യൂസര്‍മാര്‍ക്ക് 25 രൂപയുടെ മറ്റൊരു പ്ലാനും ഇതോടൊപ്പമുണ്ട്. എന്നാല്‍ ഈ പ്ലാന്‍ പ്രകാരം വെറും രണ്ട് ജിബി മാത്രമേ നിങ്ങള്‍ക്ക് ലഭിക്കൂ. പക്ഷേ രണ്ടര ജിബി നാല് രൂപ കൂടി അധികമായി ചെലവിട്ടാല്‍ ലഭിക്കും.
അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് ഡാറ്റ പാഴാക്കി കളയുന്നത്. കുറഞ്ഞ ചെലവിന് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഏറ്റവും നല്ല പ്ലാന്‍ ഇതുതന്നെയാണ്. അധികം ചെലവില്ലാതെ കൂടുതല്‍ ബ്രൗസ് ചെയ്യാനുള്ള അവസരം കൂടിയാണ് ജിയോ ഈ റീച്ചാര്‍ജിലൂടെ നമുക്ക് നല്‍കുക.












Click it and Unblock the Notifications