Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ മെഗാ പ്ലാന്‍, ബിഎസ്എന്‍എല്‍ അടുത്തെത്തില്ല; ഈ പ്ലാനിന്റെ ഗുണങ്ങള്‍ ഇങ്ങനെ

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരാണ്. നിരവധി ജനപ്രിയ റീച്ചാര്‍ജുകള്‍ അവര്‍ക്കുണ്ട്. 46 കോടി യൂസര്‍മാരാണ് കമ്പനിക്കുള്ളത്. ബജറ്റ് ഫ്രണ്ട്‌ലി മുതല്‍ ദീര്‍ഘകാല റീച്ചാര്‍ജ് പ്ലാനുകള്‍ വരെ അതിലുണ്ട്. ബിഎസ്എന്‍എല്‍ ജിയോയ്ക്ക് അടുത്ത കാലത്തായി വലിയ വെല്ലുവിളി ജിയോയ്ക്ക് ഉയര്‍ത്തുന്നുണ്ട്.

ബിഎസ്എന്‍എല്‍ അവരുടെ ചെലവ് കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുകളിലൂടെയാണ് യൂസര്‍മാരെ ആകര്‍ഷിച്ചത്. അതുപോലെ ജിയോ നിരക്ക് ഉയര്‍ത്തിയതും വലിയ വെല്ലുവിളിയായി മാറിയിരുന്നു. നിരവധി യൂസര്‍മാര്‍ ബിഎസ്എന്‍എല്ലിലേക്ക് പോകാന്‍ കാരണമായിരുന്നു. ഇതിന് പുറമേ 5ജി കൊണ്ടുവരാനുള്ള ബിഎസ്എന്‍എല്ലിന്റെ പ്ലാനും ജിയോയ്ക്ക് തിരിച്ചടിയായി.

jio-recharge

അതേസമയം ജിയോ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്. കിടിലനൊരു റീച്ചാര്‍ജ് പ്ലാന്‍ അവര്‍ പുറത്തിറക്കിയിരിക്കുകയാണ്. ബിഎസ്എന്‍എല്ലിന് മാത്രമല്ല, എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കുമെല്ലാം ഈ പ്ലാിലൂടെ മറുപടിയാണ് ജിയോ നല്‍കിയിരിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റി വരുന്ന ജിയോയുടെ സ്‌പെഷ്യല്‍ റീച്ചാര്‍ജ് പ്ലാനാണിത്. അണ്‍ലിമിറ്റഡായി നിരവധി കാര്യങ്ങള്‍ ഇതില്‍ വരുന്നുണ്ട്.

ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ വരെ ഇതിലുണ്ട്. ഡാറ്റ പ്രശ്‌നം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെങ്കില്‍ ഈ പ്ലാന്‍ തന്നെ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. കാരണം ഈ പ്ലാനില്‍ നിത്യേന രണ്ട് ജിബി ഡാറ്റ ലഭിക്കും. അതിലൂടെ ഡാറ്റ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. 84 ദിവസത്തേക്കാണ് രണ്ട് ജിബി വീതം ലഭിക്കുക. ഈ പ്ലാനിന്റെ വാലിഡിറ്റി അത്രയും ദിവസമാണ്. മൊത്തം 168 ജിബി ഡാറ്റ ലഭ്യമാകും.

അതേസമയം രണ്ട് ജിബി എന്ന നിത്യേനയുള്ള ഡാറ്റ പരിധി കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസായി കുറയും. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത അണ്‍ലിമിറ്റഡ് കോളിംഗും എസ്എംഎസ്സുകളുമാണ്. ടോക് ടൈം വേഗത്തില്‍ തീര്‍ന്ന് പോകുന്നുവെന്ന പരാതിയുണ്ടെങ്കില്‍ ഈ പ്ലാന്‍ ഉപയോഗിക്കാവുന്നതാണ്. എത്ര വേണമെങ്കിലും വിളിക്കാം. ഏത് നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.

നിത്യേന നൂറ് എസ്എംഎസ്സുകളാണ് ഇതിലൂടെ ലഭിക്കുക. എന്റര്‍ടെയിന്‍മെന്റ് പാക്കേജായിട്ടാണ് ജിയോ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷനുകള്‍ ഇതിലൂടെ ലഭിക്കും. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് സര്‍വീസസ് എന്നീ ഒടിടികളാണ് ലഭ്യമാവുക. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡായി 5ജി ഡാറ്റയും ലഭ്യമാകും. അധിക ചെലവുകളൊന്നും ഇതിന് നല്‍കേണ്ടതില്ല. നിങ്ങളുടെ നെറ്റ് വര്‍ക്കില്‍ 5ജി ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+