Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗ ഡാറ്റയുണ്ട്, അണ്‍ലിമിറ്റഡുമാണ്, കോളുകള്‍ ഇഷ്ടം പോലെ; 8 രൂപയില്‍ ജിയോ തരും കിടിലന്‍ പ്ലാന്‍

നമ്മുടെ മുന്നില്‍ ഇന്ന് നിരവധി ടെലികോം കമ്പനികളുണ്ട്. അവരെല്ലാം നിരവധി റീച്ചാര്‍ച്ച് ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ എന്തെല്ലാം ചെയ്തിട്ടും. ഇപ്പോഴും ജിയോയും എയര്‍ടെല്ലും തന്നെയാണ് മുന്നിലുള്ളത്. കാരണം ഇവര്‍ ഓഫര്‍ ചെയ്യുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ അത്രത്തോളം മികവുറ്റതാണ്. ഒരൊറ്റ പ്ലാനില്‍ തന്നെ നമുക്ക് വേണ്ടതെല്ലാം ലഭിക്കും.

അതാണ് കൂടുതല്‍ പേര്‍ ഇവര്‍ രണ്ടുപേരുടെയും കണക്ഷനുകള്‍ എടുക്കാന്‍ കാരണം. നമുക്ക് കോളുകള്‍, എസ്എംഎസ്സുകള്‍, ഡാറ്റ, ഒടിടി, ഇവയെല്ലാം ഒരുപാട് ആവശ്യമാണ്. ഇവയെല്ലാം ഒറ്റ പ്രീപെയിഡ് പ്ലാനില്‍ കിട്ടിയാല്‍ വലിയ കാര്യമാണ്. എന്തായാലും ജിയോ ഇത് കണ്ടറിഞ്ഞിരിക്കുകയാണ്. അവരുടെ പുതിയ പ്ലാന്‍ റീച്ചാര്‍ജിലെ ചക്രവര്‍ത്തിയാകാനുള്ള ഒരുക്കത്തിലാണ്.

jio-true-5g-recharge-plans

ഏറ്റവും കുഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യങ്ങള്‍ നല്‍കുന്ന പ്ലാനാണ് ജിയോ പുറത്തിറക്കിയത്. ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്യാനായി ഒരാള്‍ ചെലവിടേണ്ടത് 749 രൂപയാണ്. 90 ദിവസം വാലിഡിറ്റിയുള്ള പാക്കേജാണിത്. നിങ്ങള്‍ക്ക് ഡാറ്റയാണ് വേണ്ടതെങ്കില്‍ ആവശ്യത്തില്‍ അധികം ഡാറ്റ ഈ പാക്കജിലുണ്ട്. 90 ദിവസത്തേക്ക് 180 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കു.

അതായത് നിത്യേന രണ്ട് ജിബി ഡാറ്റ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കും. നമ്മുടെ ഡാറ്റ ക്ഷാമം ഇനി കോളുകളാണോ വേണ്ടത്. അതും ഈ പ്ലാനിലുണ്ട്. എത്ര വേണമെങ്കിലും കോളുകള്‍ നിങ്ങള്‍ക്ക് വിളിക്കാം. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിലുള്ളത്. നാഷണല്‍ റോമിംഗിന് അധികം ചാര്‍ജും ഈടാക്കില്ല. അതുകൊണ്ട് രാജ്യത്തെവിടേക്കും വിളിക്കാം.

അതേസമയം ഈ പ്ലാനിന്റെ ഗുണങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കില്ല. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. ഒടിടികളുടെ സബ്‌സ്‌ക്രിപ്ഷന്‍ വേറെയുണ്ട്. ജിയോ ടിവി, ജിയോ സിനിമ എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും. ഇഷ്ടം പോലെ സിനിമകളും സീരീസുകളും ഇതില്‍ കാണാം.

ഈ പ്രീപെയ്ഡ് പ്ലാന്‍ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്ക് മാത്രമായിട്ടുള്ളതാണ്. ഇതിലെ കാര്യങ്ങള്‍ എല്ലാം അത്തരം ഫോണുകള്‍ക്കായിട്ടാണ് ലഭിക്കുക. അതേസമയം ഈ പ്ലാന്‍ പ്രകാരം ഡാറ്റ ഒരിക്കലും തീരില്ല. ഈ 90 ദിവസവും നിങ്ങള്‍ക്ക് ഡാറ്റ അണ്‍ലിമിറ്റഡായി ഉപയോഗിക്കാം. കാരണം 5ജി ഇന്റര്‍നെറ്റ് ഡാറ്റ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡയാണ്. അതുകൊണ്ട് ഡാറ്റ പിശുക്കി ഉപയോഗിക്കേണ്ടതില്ല.

അതായത് നിങ്ങള്‍ 5ജി സ്മാര്‍ട്ടഫോണ്‍ ഉപയോഗിക്കുകയും, ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് നിങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യുന്നുണ്ടെങ്കിലാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുക. 749 രൂപ മുടക്കിയാലും അതിനും മുകളിലുള്ള ഗുണങ്ങള്‍ ഈ പ്ലാന്‍ കൊണ്ട് ലഭിക്കും. നിത്യേന എട്ട് രൂപ മാത്രം ഈ പ്ലാനിനായി നല്‍കിയാല്‍ മതി.

മറ്റേതെങ്കിലും പ്ലാനുകള്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ഇത്രയും കാര്യങ്ങള്‍ നല്‍കുമെന്ന് തോന്നുന്നില്ല. അണ്‍ലിമിറ്റഡ് അതിവേഗ ഡാറ്റയാണ് ഈ പ്ലാനിലെ ഏറ്റവും വലിയ പ്രത്യേകത. ഡാറ്റയോ കോളുകളോ തീരുമെന്ന ഭയം നിങ്ങളുടെ വാലിഡിറ്റി കാലയളവില്‍ ആവശ്യമേ ഇല്ല. അതുകൊണ്ട് ഇന്ന് തന്നെ ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+