Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റ്ഫ്‌ളിക്‌സും ആമസോണും ജിയോ തരും, ഡാറ്റയും കോളും അണ്‍ലിമിറ്റഡ്; മുടക്കേണ്ട തുക ഇത്ര

റീച്ചാര്‍ജുകള്‍ ഒന്ന് ആകര്‍ഷകമാക്കാന്‍ ഒടിടി സേവനങ്ങള്‍ അടക്കം പല ടെലികോം കമ്പനികളും നല്‍കുന്നുണ്ട്. റിലയന്‍സ് ജിയോയുടെ പുത്തന്‍ പ്ലാനിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ റീച്ചാര്‍ജില്‍ നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമുമെല്ലാം സൗജന്യമാണ്. അതിനുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഇതിലുണ്ടാവും. പ്രീപെയ്ഡ് റീച്ചാര്‍ജാണിത്.

പ്രീപെയ്ഡുകാര്‍ക്ക് വേഗത്തില്‍ തന്നെ ഈ റീച്ചാര്‍ജ് ലഭ്യമായി തുടങ്ങും. അതിനായി പണം കൂടുതല്‍ മുടക്കിയാലും പശ്‌നമില്ല. അതേസമയം ജിയോ ചെലവ് കുറഞ്ഞ പ്ലാനും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇഷ്ടം പോലെ ഒടിടി ആപ്പുകള്‍ ഉപയോഗിക്കാനാവുന്നതാണ് ഈ ജിയോ റീച്ചാര്‍ജ് പ്ലാന്‍ കൊണ്ട് ഉപയോക്താക്കള്‍ക്കുണ്ടാവുന്ന ഏറ്റവും വലിയ നേട്ടം.

reliance-jio

ഈ പ്ലാന്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഒടിടികള്‍ക്കായി പ്രത്യേകം പാക്കേജ് തിരഞ്ഞെടുക്കുകയോ റീച്ചാര്‍ജ് ചെയ്യുകയോ വേണ്ട. എന്നതാണ്. ഈ പ്ലാനിന് ചെലവ് ഒരല്‍പ്പം കൂടുതലാണ്. നിങ്ങള്‍ മുടക്കേണ്ടത് 1499 രൂപയാണ്. ഇതൊരു പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനായിട്ടാണ് ജിയോ പ്രഖ്യാപിച്ചത്.

ഒന്നിന് പുറകെ ഒന്നായി നിരവധി കാര്യങ്ങളാണ് ഇതില്‍ ഗുണങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും വലിയൊരു തുക ലാഭിക്കാനും ഈ പ്ലാന്‍ കൊണ്ട് സാധിക്കും. ഒടിടിയില്‍ സിനിമകളും സീരീസുമെല്ലാം നിങ്ങള്‍ കാണാറുണ്ടെങ്കില്‍ അതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്രത്യേകമായി എടുക്കേണ്ടതില്ല. എന്റര്‍ടെയിന്‍മെന്റ് പ്രേമികള്‍ക്കായിട്ടുള്ളതാണ് ഈ പ്ലാന്‍.

നെറ്റ്ഫ്‌ളിക്‌സിന്റെ ബേസിക് പ്ലാനിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഒരു മാസത്തേക്ക് നിങ്ങള്‍ക്ക് ലഭിക്കും. ഒരു മാസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. കിടിലന്‍ സിനിമകളും സീരിസുകളുമെല്ലാം ഇപ്പോള്‍ കൂടുതലായി ഇറങ്ങുന്നതും നെറ്റ്ഫ്‌ളിക്‌സിലാണ്. അതുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ആരാധകര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.

അത് മാത്രമല്ല ആമസോണ്‍ പ്രൈമും ഈ പ്ലാന്‍ പ്രകാരം കിട്ടും. അതായത് പുതിയ സീരിസും സിനിമകളും എല്ലാം വിട്ടുപോകാതെ കാണാന്‍ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും സബ്‌സ്‌ക്രിപ്ഷന്‍ സഹായിക്കും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ജി5 പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ജിയോ നല്‍കുന്നുണ്ട്. അതിലൂടെ ഈ പ്ലാനിന്റെ നേട്ടങ്ങളാണ് വര്‍ധിക്കുന്നത്.

അതേസമയം ഇതൊക്കെ കാണാന്‍ ഡാറ്റ വേണ്ടേ, അതിന് ഇനി പേടിക്കുകയേ വേണ്ട. അണ്‍ലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. അതുകൊണ്ട് എത്ര വേണമെങ്കിലും ഒടിടിയില്‍ സീരീസുകള്‍ അടക്കം കാണാം. ഡാറ്റ തീരുകയേ ഇല്ല. നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. ഇനി ആരെയെങ്കിലും വിളിക്കണമെങ്കില്‍ ധാരാളം കോളുകളുമുണ്ട്.

വിളിച്ചാല്‍ തീര്‍ന്നുപോകും ടോക്ക് ടൈം എന്ന പേടിയും വേണ്ട. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനില്‍ ഉള്ളത്. എന്റര്‍ടെയിന്‍മെന്റ് മുതല്‍ കോളും ഡാറ്റയുമെല്ലാം അടങ്ങിയ സമ്പൂര്‍ണ പാക്കേജാണ് ജിയോ പുറത്തിറക്കിയിട്ടുള്ളത്. ഇത്രയും പണം മുടക്കിയാലും നല്‍കുന്ന സേവനങ്ങള്‍ ഇരട്ടിയില്‍ അധികമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+