ജിയോയാണോ കണക്ഷന്, 895 രൂപയുടെ ഈ പ്ലാന്‍ മറക്കേണ്ട; 336 ദിവസം ഉപയോഗിക്കാം
മുംബൈ: ജിയോ ജനപ്രിയ റീച്ചാര്ജുകളുമായി ഇപ്പോള്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ബിഎസ്എന്‍എല്ലിന്റെ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകള്‍ ജിയോയ്ക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ മുക്കിലും മൂലയ്ക്കും വരെ ഇന്റര്‍നെറ്റ് എത്തിച്ചതിന്റെ ക്രെഡിറ്റ് ജിയോയ്ക്കും മുകേഷ് അംബാനിക്കും ഉള്ളതാണ്. എന്നാല്‍ റീച്ചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തിയത് അവരെ കാര്യമായി ബാധിച്ചിരുന്നു.
നിരവധി യൂസര്‍മാരാണ് ജിയോയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇപ്പോള്‍ നഷ്ടമായ യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ.

ജിയോ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കാന്‍ പോകുന്നത് 895 രൂപയുടെ പ്ലാനിലൂടെയാണ്. ഒരു യൂസര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇതൊരു ദീര്‍ഘകാല പ്ലാനായിട്ടാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 336 ദിവസമാണ് ഈ റീച്ചാര്‍ജ് പ്ലാനിന്റെ കാലാവധി.
ഒരു വര്‍ഷം മുഴുവന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം. അതായത് നിങ്ങള്‍ ഒരു മാസം റീച്ചാര്‍ജ് ചെയ്യുന്ന തുക നോക്കുമ്പോള്‍ വര്‍ഷത്തില്‍ വളരെ ചെറിയ തുകയാണിത്. നിത്യേന രണ്ട് രൂപ മാത്രമാണ് ഈ പ്ലാനിന് നിങ്ങള്‍ക്ക് ചെലവ് വരിക. കോളും ഡാറ്റയുമെല്ലാം ഈ പ്ലാനിനൊപ്പം തന്നെ ജിയോ നല്‍കുന്നുണ്ട്. പോക്കറ്റ് കീറാതെ തന്നെ ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാം.
ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത അണ്‍ലിമിറ്റഡ് കോളുകളാണ്. 336 ദിവസവും എത്ര വേണമെങ്കിലും കോള്‍ ചെയ്യാന്‍ ഈ പ്ലാനിലൂടെ സാധിക്കും. ടോക് ടൈം തീരുമെന്ന ആശങ്ക ഒട്ടും വേണ്ടതില്ല. 28 ദിവസം നിത്യേന 50 എസ്എംഎസ്സുകളും ലഭിക്കും. ഈ പ്ലാനില്‍ ആവശ്യത്തിന് ഡാറ്റയുമുണ്ട്. 24 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ജിയോ നല്‍കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി എന്ന നിരക്കിലാണിത്.
അതേസമയം ഒരുപാട് ഡാറ്റ വേണ്ടവര്‍ക്ക് ഈ പ്ലാന്‍ ഉപകരിക്കില്ല. ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനില്‍ ലഭിക്കും. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയുടെ സേവനങ്ങളാണ് ലഭിക്കുക.
ഡാറ്റ പ്ലാനുകളാണ് വേണ്ടതെങ്കില്‍ ഒരുപാട് ജിയോയിലുണ്ട്. 198 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ 5ജി ഡാറ്റ അണ്‍ലിമിറ്റഡാണ്. 14 ദിവസത്തേക്ക് 28 ജിബി 4ജി ഡാറ്റയും ലഭിക്കും. നിത്യേന രണ്ട് ജിബി ലഭിക്കും. ജിയോ ആപ്പുകളും ഇതില്‍ സൗജന്യമാണ്. നൂറ് എസ്എംഎസ്സുകളും ലഭിക്കും.
448 രൂപയുടെ റീച്ചാര്‍ജും കിടിലനാണ്. ഇതില്‍ 56 ജിബിയാണ് ഡാറ്റ ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുമുണ്ട് ഇതില്‍. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. നിത്യേന രണ്ട് ജിബിയാണ് ഈ പ്ലാനില്‍ ലഭിക്കുക.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications