Get Updates
Get notified of breaking news, exclusive insights, and must-see stories!

319 രൂപയുണ്ടെങ്കില്‍ അണ്‍ലിമിറ്റഡ് കോള്‍, ജിയോയുടെ റീച്ചാര്‍ജ് കിംഗ്; ഡാറ്റയായി ലഭിക്കുന്നത് ഇത്ര

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ നിരക്ക് വര്‍ധനയുടെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോള്‍ അവര്‍ തുടര്‍ച്ചയായി ബജറ്റ് ഫ്രണ്ട്‌ലി പ്ലാനുകള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അത്തരമൊരു പ്ലാന്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. 319 രൂപയുടെ റീച്ചാര്‍ജാണിത്.

മുപ്പത് ദിവസത്തേക്കുള്ള റീച്ചാര്‍ജാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് സാധാരണ ഈ പ്ലാനിനുള്ളത്. എന്നാല്‍ ജിയോയുടെ സ്‌പെഷ്യല്‍ ഓഫറില്‍ രണ്ട് ദിവസം കൂടുതലായി ലഭിക്കും. കമ്പനിയുടെ കോമ്പോ പ്ലാനിന്റെ ഭാവമായി നിരവധി കാര്യങ്ങള്‍ ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, ഡാറ്റ നേട്ടങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്.

jio-recharge

ഒരു മാസത്തെ സ്‌പെഷ്യല്‍ റീച്ചാര്‍ജാര്‍ജായിട്ടാണ് ജിയോ ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ കോളുകള്‍ ടോക് ടൈം തീരുന്നു എന്ന പരാതിയുള്ള ആളാണോ? എങ്കില്‍ ഈ പ്ലാന്‍ തന്നെയാണ് ഏറ്റവും നല്ലത്. നിങ്ങളുടെ പരാതി ഈ റീച്ചാര്‍ജിലൂടെ പരിഹരിക്കാം. കാരണം അണ്‍ലിമിറ്റഡ് വോയിസ് കോളാണ് ഈ സ്‌പെഷ്യല്‍ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുക.

ഒരു മാസം നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ഏത് നെറ്റ്‌വര്‍ക്കിലേക്കും ഫോണ്‍ ചെയ്യാനാവും. അതുകൊണ്ട് ടോക് ടൈം തീരുമെന്ന ഭയം വേണ്ടതില്ല. അധിക ചാര്‍ജും ഇതിനുണ്ടാവില്ല. നൂറ് എസ്എംഎസ്സുകളും ഈ പ്ലാനില്‍ നിത്യേന നിങ്ങള്‍ക്ക് ലഭിക്കും.

അതേസമയം ഡാറ്റയാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതും പരിഹരിക്കാന്‍ ജിയോ തയ്യാറാണ്. ഈ പ്ലാനില്‍ ഇഷ്ടം പോലെ ഡാറ്റ ലഭിക്കും. നിത്യേന ഒന്നര ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ഉള്ളത്. ഒന്നര ജിബി തീര്‍ന്നാല്‍ എന്തുചെയ്യും? കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. സെക്കന്‍ഡില്‍ 64 കെബി വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക.

റിലയന്‍സിന്റെ മറ്റ് പാക്കേജുകളും ഇതിലുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ ആപ്പുകള്‍ ഇതോടൊപ്പം ജിയോ നല്‍കുന്നുണ്ട്. എന്നാല്‍ ജിയോ സിനിമ പ്രീമിയം ലഭിക്കില്ല. ഇതിനായി 29 രൂപയ്ക്ക് വേറെ റീച്ചാര്‍ജ് ചെയ്യണം. എങ്കില്‍ ഹോളിവുഡ് സിനിമകള്‍ അടക്കം കാണാനാവും.

ജിയോ 319 രൂപയുടെ പ്ലാന്‍ മാത്രമല്ല ഇപ്പോള്‍ യൂസര്‍മാര്‍ക്കായി നല്‍കുന്നത്. 355 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്. ഇതിനും മുപ്പത് ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. കിടിലന്‍ ഓഫര്‍ ഈ പ്ലാനിലുണ്ട്. ഈ പ്രീപെയഡ് പ്ലാന്‍ 25 ജിബി ഡാറ്റയാണ് ആകെ നല്‍കുക. അതായത് പ്രതിദിന ഡാറ്റ പരിധികളില്ലാതെ ഇത് ഉപയോഗിക്കാനാവും.

തീര്‍ച്ചയായും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വേഗം തീരാന്‍ സാധ്യതയുണ്ട്. ഒരൊറ്റ ദിവസം തന്നെ ഇത് ഉപയോഗിച്ച് തീര്‍ക്കുകയും ചെയ്യാം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഈ പ്ലാനില്‍ ഉണ്ട്. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+