899 രൂപയുണ്ടെങ്കില്‍ മറക്കാതെ റീച്ചാര്‍ജ് ചെയ്യണം, ജിയോയുടെ ഈ പ്ലാനില്‍ ഇഷ്ടം പോലെ ഡാറ്റയുണ്ട്
മുംബൈ: ജിയോ നിരക്ക് വര്‍ധിച്ചത് മുതല്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കാനും അവര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. താങ്ങാവുന്ന കൂടുതല്‍ ആനുകൂല്യങ്ങള്‍ വരുന്ന പ്രീപെയിഡ് പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. നേരത്തെ 15 ശതമാനമാണ് റിച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതേ തുടര്‍ന്ന് നിരവധി പേരാണ് ബിഎസ്എന്‍എല്ലിലേക്ക് മാറിയത്.
ജിയോയ്ക്ക് രണ്ട് സുപ്രധാന റീച്ചാര്‍ജ് പ്ലാനുകളാണ് ഉള്ളത്. 3 മാസം വരെ നീളുന്ന വാലിഡിറ്റി വരുന്നവയാണിത്. 999 രൂപ, 899 രൂപ എന്ന നിരക്കിലാണ് ഈ പ്ലാനുകള്‍ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കള്‍ക്ക് ഒരുപാട് ഗുണം ചെയ്യുമെന്നാണ് ജിയോ അവകാശപ്പെടുന്നത്.

ജിയോയുടെ 999 രൂപയുടെ പ്ലാന്‍ ഏറെ പ്രശസ്തമായ ഒന്നാണ്. ഈ പ്ലാനിന് മൂന്ന് മാസത്തിലേറെ കാലാവധിയുണ്ട്. 98 ദിവസമാണ് മൊത്തം ഉപയോഗിക്കാന്‍ സാധിക്കുക. ഇന്റര്‍നെറ്റ് ഡാറ്റയാണ് ഒരുപ്ലാനില്‍ നിങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നതെങ്കില്‍ ഈ പ്ലാന്‍ അതിന് പരിഹാരം കാണും. ഡാറ്റ ലിമിറ്റ് ഈ പ്ലാനിനുണ്ട്. നിത്യേന രണ്ട് ജിബി ഡാറ്റ 999 രൂപയുടെ പ്ലാനില്‍ ജിയോ നല്‍കുന്നുണ്ട്. ആവശ്യത്തിന് ബ്രൗസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം ഈ ഡാറ്റയിലൂടെ സാധിക്കും. നിത്യേന 100 എസ്എംഎസ്സുകളും ലഭിക്കും.
ഈ പ്ലാന്‍ നിങ്ങളുടെ ഡാറ്റ പ്രശ്‌നം ഉറപ്പായും പരിഹരിക്കും. കാരണം അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ജിയോയുടെ 5ജി നെറ്റ്‌വര്‍ക്കുണ്ടെങ്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും.
ഡാറ്റ പരിധിയില്ലാതെ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് 999 രൂപയുടെ പ്ലാനില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. അതുകൊണ്ട് നിങ്ങളുടെ ഏരിയയില്‍ ജിയോ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. മൊത്തം 196 ജിബി ഡാറ്റയാണ് 98 ദിവസത്തെ കാലാവധിയില്‍ യൂസര്‍മാര്‍ക്ക് ലഭിക്കുക.
ജിയോയുടെ 899 രൂപയുടെ പ്ലാനാണ് 999 രൂപയേക്കാള്‍ ജനപ്രിയം. കാരണം കൂടുതല്‍ ഗുണങ്ങള്‍ ഈ പ്ലാനിലാണ് ഉള്ളത്. 90 ദിവസമാണ് 899 രൂപയുടെ പ്ലാനിന്റെ കാലാവധി. നിത്യേന രണ്ട് ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. കോളുകള്‍ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡയാണ്. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും.
899 രൂപയുടെ പ്ലാനില്‍ അധികമായി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 20 ജിബി ബോണസ് ഡാറ്റയാണ് ലഭിക്കുക. 5ജി ഡാറ്റ സൗജന്യമാണ്. പരിധികളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇത് സഹായിക്കും. ഈ റീച്ചാര്‍ജ് പ്ലാനില്‍ മൊത്തം 200 ജിബി ഡാ
റ്റയാണ് ലഭിക്കുക. അതേസമയം 899 രൂപയുടെ പ്ലാനാണ് ഇതില്‍ ഏറ്റവും മികച്ചത്. വാലിഡിറ്റിയുടെ കാര്യത്തില്‍ 999 രൂപയുടെ പ്ലാന്‍ മുന്നിലാണ്. എന്നാല്‍ ആകെ ഡാറ്റയുടെ കാര്യത്തില്‍ 899 രൂപയുടെ പ്ലാനാണ് മികച്ചത്. ഇതോടൊപ്പം ബോണസ് ഡാറ്റ കൂടി വരുന്നതോടെ ഈ പ്ലാന്‍ ലാഭകരമാണ്. അതേസമയം കൂടുതല്‍ ദിവസങ്ങള്‍ വാലിഡിറ്റി വേണ്ടവര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കും.












Click it and Unblock the Notifications