Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗ ഡാറ്റ വേണോ? ജിയോയുടെ ഈ പ്ലാന്‍ തിരഞ്ഞെടുത്തോളൂ; 175 രൂപ മാത്രമേ ചെലവ് വരൂ

മുംബൈ: മുകേഷ് അംബാനിയുടെ ജിയോ ഇപ്പോള്‍ ടെലികോം മേഖലയില്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. നിരക്ക് വര്‍ധനവോടെയാണ് ഈ തിരിച്ചടി അദ്ദേഹം നേരിട്ടത്. എന്നാല്‍ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ജിയോ തന്നെയാണ്. പക്ഷേ നിരവധി യൂസര്‍മാര്‍ നിരക്ക് വര്‍ധനവോടെ ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു.

ബിഎസ്എന്‍എല്‍ അതിന് പിന്നാലെ നിരവധി ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്ലാനുകളും പുറത്തിറക്കിയിരുന്നു. അതോടൊപ്പം രാജ്യവ്യാപകമായി 4ജി-5ജി ടവറുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതല്‍ പേരെ ബിഎസ്എന്‍എല്ലിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. ഇപ്പോഴിതാ വെല്ലുവിളികളെ മറികടന്ന് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ജിയോ.

jio-recharge

ജിയോ ഇപ്പോള്‍ പുതിയൊരു പ്ലാന്‍ പുറത്തിരിക്കുകയാണ്. മാസ റീച്ചാര്‍ജ് പ്ലാനാണിത്. 175 രൂപയാണ് ഈ പ്ലാനിനാണ് ജിയോ യൂസര്‍മാര്‍ ചെലവിടേണ്ടത്. ഇപ്പോഴത്തെ റീച്ചാര്‍ജുകളുടെ നിരക്ക് പരിശോധിക്കുമ്പോള്‍ ഇത് ചെറിയ തുകയാണ്. എന്നാല്‍ ഈ പ്ലാനില്‍ നിരവധി ഗുണങ്ങളുണ്ട്. ഒടിടി സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഈ പ്ലാന്‍ ഏറെ ഗുണം ചെയ്യും.

റിലയന്‍സ് ജിയോയുടെ ഈ പ്ലാനില്‍ 10 ജിബി അതിവേഗ ഡാറ്റയാണ് ഉള്ളത്. യൂസര്‍മാര്‍ക്ക് വേഗത്തില്‍ ഡൗണ്‍ലോഡുകളും അതുപോലെ ബ്രൗസിംഗും നടക്കും. അതേസമയം പത്ത് ജിബി കഴിഞ്ഞാലും ഡാറ്റ ഉപയോഗിക്കാനുള്ള ഓപ്ഷന്‍ ഈ പ്ലാനിലുണ്ട്. പക്ഷേ വേഗത കുറയും. സെക്കന്‍ഡില്‍ 64 കെബി വേഗതയാണ് ലഭിക്കുക.

28 ദിവസമാണ് ജിയോ ഈ പ്ലാനിന് നല്‍കുന്ന വാലിഡിറ്റി. നിരവധി ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. സോണി ലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി പ്ലസ്, സണ്‍നെക്സ്റ്റ്, കാഞ്ച് ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപ്പല്‍, ഹോയ്‌ചോയ്, ജിയോ ടിവി പോലുള്ള ഒടിടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷനാണ് ജിയോ യൂസര്‍മാര്‍ക്ക് ഈ റീച്ചാര്‍ജില്‍ ലഭിക്കുക.

അതേസമയം ഈ പ്ലാനില്‍ കോളുകള്‍ ലഭ്യമല്ല. കാരണം ഇതൊരു ഡാറ്റ പ്ലാനാണ്. ജിയോ റീച്ചാര്‍ജ് ആപ്പില്‍ നിന്ന് ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. കാരണം ഗൂഗിള്‍ പേയില്‍ ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീസ് നല്‍കേണ്ടി വരും. ജിയോ ആപ്പില്‍ അത് നല്‍കേണ്ടതില്ല.

അതേസമയം ജിയോയ്ക്ക് കിടിലന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ വേറെയുമുണ്ട്. 1199 രൂപയുടെ പ്ലാനാണിത്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇതില്‍ മൊത്തം 252 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുക. നിത്യേന മൂന്ന് ജിബി എന്ന നിരക്കിലാണിത്. കൂടുതല്‍ ഡാറ്റ വേണ്ടവര്‍ക്ക് ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. അതുപോലെ അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിലുള്ളത്. ഏത് നെറ്റ് വര്‍ക്കിലേക്കും എത്ര വേണമെങ്കിലും വിളിക്കാം. നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. ജിയോ സിനിമ, ജിയോ, ജിയോ ക്ലൗഡ് എന്നിവയുടെ സേവനങ്ങളും സൗജന്യമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+