ഡാറ്റ, കോള്‍, നെറ്റ്ഫ്‌ളിക്‌സ്, ഇത്രയും മതിയോ? ജിയോയുടെ ഈ പ്ലാനൊന്ന് നോക്കിവെച്ചോ; പോക്കറ്റ് കീറില്ല
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ റീച്ചാര്‍ജുകളുടെ കാര്യത്തില്‍ ഒന്നാം നമ്പറാണ്. നിരവധി ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജുകള്‍ അവര്‍ക്കുണ്ട്. ബിഎസ്എന്‍എല്ലില്‍ നിന്ന് അടുത്തിടെ അവര്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. നിരക്ക് വര്‍ധിച്ചതോടെ നിരവധി യൂസര്‍മാരാണ് ജിയോ ഉപേക്ഷിച്ചത്. എന്നാല്‍ ഇന്ത്യയുടെ യൂസര്‍മാരുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ ജിയോ തന്നെയാണ്.
ജിയോയ്ക്ക് നിരവധി വാര്‍ഷിക പ്ലാനുകളും ഉണ്ട്. അത്തരമൊരു പ്ലാന്‍ ഇപ്പോള്‍ ജനപ്രിയമായിരിക്കുകയാണ്. ബിഎസ്എന്‍എല്ലിന്റെ പ്ലാനുകളോട് മത്സരിക്കാന്‍ കൂടിയാണ് ഈ പ്ലാനിനെ ജിയോ ഇപ്പോള്‍ പ്രമോട്ട് ചെയ്യുന്നത്. 1299 രൂപയാണ് ഈ റീച്ചാര്‍ജ് പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത്.

റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡാറ്റയാണെങ്കില്‍, ഈ പ്ലാന്‍ ആ പ്രശ്‌നം പരിഹരിക്കും. 1299 രൂപയുടെ ഈ പ്ലാനില്‍ രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകളും ഇതിലുണ്ട്. കോളുകള്‍ വേഗം തീര്‍ന്നുപോകുന്നുവെന്ന് പരാതിയുള്ളവര്‍ക്ക് ഈ പ്ലാന്‍ ഉപകാരപ്പെടും. കുറഞ്ഞ ടോക് ടൈം എന്ന രീതി ഈ പ്ലാനില്‍ ഇല്ല. ഏത് നെറ്റ്‌വര്‍ക്കിലേക്കും എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്.
കോംപ്ലിമെന്ററിയായി ഈ പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ജൂലായ് ഒന്നിന് ജിയോ നിരക്ക് വര്‍ധിപ്പിച്ചതോടെ ഒരു ലക്ഷം യൂസര്‍മാരാണ് ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറിയത്. ഈ യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ കൂടിയുള്ളതാണ് ഈ പ്ലാന്‍.
ഡാറ്റ കൂടുതലായി നല്‍കുന്ന പ്ലാനുകളെ യൂസര്‍മാര്‍ക്കായി നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഈ പ്ലാനിന് 84 ദിവസത്തെ കാലാവധിയാണ് ഉള്ളത്. മൂന്ന് മാസത്തിനടുത്താണ് അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാനാവും. നിത്യേന 2 ജിബി ഡാറ്റയും ലഭിക്കും. ജിയോയുടെ നിരവധി ആപ്പുകളും ഇതോടൊപ്പം ലഭ്യമാവും.
ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ ആപ്പുകളാണ് ലഭിക്കുക. ജിയോ സിനിമയില്‍ നിരവധി ചിത്രങ്ങളും സീരീസുകളും കാണാനാവും. ഇവയുടെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്നതോടെ മറ്റ് ഒടിടികള്‍ക്കായി അനാവശ്യമായി പണം ചെലവിടുന്നതും കുറയ്ക്കാന്‍ സാധിക്കും. ഈ പ്ലാന്‍ ജിയോ ഉപയോക്താക്കള്‍ക്ക് ഏറെ ലാഭകരമാണ്.
ഈ പ്ലാനിലെ മറ്റൊരു പ്രധാന കാര്യം നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷനാണ്. 199 രൂപ ബേസിക് സബ്‌സ്‌ക്രിപ്ഷനായി നെറ്റ്ഫ്‌ളിക്‌സിന് നല്‍കണം. എന്നാല്‍ സൗജന്യമായി ജിയോയുടെ ഈ പ്ലാന്‍ തിരഞ്ഞെടുത്താല്‍ സ്ട്രീം ചെയ്യാനാവും. നിങ്ങളുടെ റീച്ചാര്‍ജ് ബില്‍ മാസം 300 രൂപയ്ക്ക് മുകളില്‍ വരുമെങ്കില്‍ ഈ പ്ലാന്‍ ഉപകരിക്കും. കാരണം ഒരു മാസത്തേക്ക് ചെലവിടുന്ന തുക നോക്കിയാല്‍ മൂന്ന് മാസത്തേക്ക് ഇത്ര തന്നെയാണ് വരിക.












Click it and Unblock the Notifications