അണ്‍ലിമിറ്റഡ് കോളുകള്‍ വേണോ? ഡാറ്റയും ഒപ്പമുണ്ട്, ജിയോയുടെ ഈ പ്ലാന്‍ ഉപയോഗിച്ചാല്‍ പിന്നെ മറക്കില്ല
മുംബൈ: മുകേഷ് അംബാനിയുടെ ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും മികച്ച റീച്ചാര്‍ജ് പ്ലാനുകള്‍ ഇപ്പോഴും നല്‍കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകളുമുണ്ട്. നിരക്ക് വര്‍ധിപ്പിച്ചതില്‍ നിരാശരാണെങ്കില്‍ ഈ പ്ലാനുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. അത്തരമൊരു പ്ലാനാണ് ഇപ്പോള്‍ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് റീച്ചാര്‍ജിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. 84 ദിവസത്തെ വാലിഡിറ്റി വരുന്ന പ്ലാനാണിത്. ജിയോയുടെ പ്ലാനുകളില്‍ ഇത്രയും കൂടൂതല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഏക പ്ലാനും ഇത് തന്നെയാണ്. അതുകൊണ്ട് കണ്ണും പൂട്ടി നിങ്ങള്‍ക്ക് റീച്ചാര്‍ജ് ചെയ്യാം.

ജിയോ പോര്‍ട്ടലിലോ മൈ ജിയോ ആപ്പിലോ ഈ പ്രീപെയിഡ് പ്ലാനുകള്‍ നിങ്ങള്‍ക്ക് ലഭ്യമാവും. ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം അണ്‍ലിമിറ്റഡ് കോളുകളാണ്. അതായത് 84 ദിവസം എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. ലോക്കല്‍ കോളുകള്‍ മാത്രമല്ല എസ്ടിഡി കോളുകളും ഈ പ്ലാനില്‍ സൗജന്യമായി ലഭിക്കും.
479 രൂപയാണ് ഈ പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത്. പേടിഎമ്മിലോ ഫോണ്‍പേയിലോ ഈ റീച്ചാര്‍ജ് ലഭ്യമല്ല. അതുകൊണ്ട് പലര്‍ക്കും ഇങ്ങനൊരു പ്ലാനിനെ കുറിച്ച് അറിയുക പോലുമില്ല. അതുകൊണ്ട് യൂസര്‍മാര്‍ ഈ പ്ലാന്‍ അധികം ഉപയോഗപ്പെടുത്താനും സാധ്യത കുറവാണ്. കോളുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്ലാനിന്റെ ഗുണങ്ങള്‍.
ഈ പ്ലാന്‍ മൊബൈല്‍ ഡാറ്റയും അടങ്ങുന്നതാണ്. ആറ് ജിബി ഇന്റര്‍നെറ്റ് ഡാറ്റയാണ് മൊത്തത്തില്‍ ലഭിക്കുക. ആയിരം എസ്എംഎസ്സുകളും നിത്യേന ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. എന്നാല്‍ ജിയോ സിനിമ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഇതോടൊപ്പം ലഭ്യമാവില്ല.
പകരം 28 രൂപയുടെ റീച്ചാര്‍ജിലൂടെ അത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഒരു കോള്‍ ചെയ്താല്‍ ഈ റീച്ചാര്‍ജ് നിങ്ങള്‍ക്ക് ലഭ്യമാവും. അതേസമയം ജിയോ മറ്റ് രണ്ട് ആപ്പുകള്‍ കൂടി ഇതോടൊപ്പം ലോഞ്ച് ചെയ്യുന്നുണ്ട്. ജിയോ ട്രാന്‍സ്ലേറ്റ്, ജിയോ സേഫ് എന്നിവയാണിത്.
ജിയോ ട്രാന്‍സ്ലേറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലിംഗ്വല്‍ കമ്മ്യൂണിക്കേഷന്‍ ആപ്പാണിത്. ജിയോ സേഫ് അതുപോലെ ക്വാണ്ടം സെക്യൂര്‍ കമ്മ്യൂണിക്കേഷന്‍ ആപ്പാണ്. ജിയോ ഉപയോക്താക്കള്‍ക്ക് ഇവ രണ്ടിന്റെ സര്‍വീസുകള്‍ ഒരു വര്‍ഷം സൗജന്യമായി ഉപയോഗിക്കാനാവും.












Click it and Unblock the Notifications