അംബാനിയുടെ ജിയോ സ്നേഹത്തോടെ തരുന്നതല്ലേ വാങ്ങിച്ചോ; ഈ റീചാർജ് പ്ലാൻ നിങ്ങളെ ഞെട്ടിക്കും, കാരണം
ഇന്ത്യൻ ടെലികോം മേഖലയിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് ഇപ്പോൾ ജിയോ. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള ഈ ടെലികോം കമ്പനി ഇന്ന് അംബാനിയുടെ പ്രധാന വരുമാന ശ്രോതസുകളിൽ ഒന്നാണ്. നിരവധി ജനപ്രിയ റീചാർജ് പ്ലാനുകളും മറ്റ് പ്രഖ്യാപനങ്ങളും ഒക്കെയായി ഉപയോക്താക്കളെ കൈയിലെടുക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണവർ. ഇപ്പോഴിതാ ഏറ്റവും മികച്ചൊരു പ്ലാൻ കൂടി നിങ്ങൾക്കായി അവർ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റ് ടെലികോം കമ്പനികളെ പോലെയല്ല ജിയോയ്ക്ക് വേറെയും ഗുണങ്ങൾ റീചാർജ് പ്ലാനിന് ഒപ്പമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അവരുടെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതയും മറ്റ് ഗുണങ്ങളും. ഈ റീചാർജ് പ്ലാനും അത്തരത്തിൽ ഒട്ടേറെ ഗുണങ്ങൾ നിങ്ങൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്. ജിയോയുടെ ഈ കലക്കൻ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം..

ജിയോ 999 റീചാർജ് പ്ലാൻ
ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ അൺലിമിറ്റഡ് പ്ലാൻ ആണ് 999 രൂപയുടേത്. ഈ വിലയിൽ നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. കാരണം ഇതിന്റെ വാലിഡിറ്റി 98 ദിവസമാണ്, അതായത് മൂന്ന് മാസത്തിൽ അധികം വരും. സാധാരണ ഗതിയിൽ നിങ്ങൾ മാസം ചെയ്യുന്ന അൺലിമിറ്റഡ് പ്ലാനുകളെ അപേക്ഷിച്ച് കൂടുതൽ ലാഭകരം തന്നെയാണിത്.
ഇതിൽ അൺലിമിറ്റഡ് കോൾ നിങ്ങൾക്ക് ലഭിക്കും എന്നതാണ് പ്രത്യേകത. കൂടാതെ ജിയോയുടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സേവനവും ലഭിക്കും എന്ന ഗുണം കൂടിയുണ്ട്. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയാണത്. ധാരാളം വിനോദ പരിപാടികൾ ആസ്വദിക്കാൻ നിങ്ങൾക്ക് ഇതിലൂടെ കഴിയുമെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. മറ്റ് കമ്പനികളുടെ റീചാർജ് പ്ലാനുകളിൽ ലഭ്യമല്ലാത്തതും ഇത് തന്നെയാണ്.
ഡാറ്റയുടെ കാര്യത്തിലും ഒട്ടും പിശുക്ക് അവർ കാണിച്ചിട്ടില്ല. ഈ പ്ലാൻ പ്രതിദിനം 2 ജിബി അതിവേഗ 4 ജി ഡാറ്റയാണ് വാഗ്‌ദാനം ചെയ്യുക. ഉപയോക്താക്കൾക്ക് പരിധികളില്ലാതെ 5ജി ഡാറ്റയും സ്‌പീഡ് ക്യാപ്പിംഗും ലഭിക്കുമെങ്കിലും ഇതിനായി 5ജി സേവനം ഇനേബിൾ ചെയ്‌ത ഫോണും അതിന് കവറേജ് ലഭിക്കുന്ന ഇടവും വേണമെന്ന് മാത്രം.
കൂടാതെ നിങ്ങൾക്ക് ദിവസം 100 സൗജന്യ എസ്എംഎസ് സേവനവും ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. നിങ്ങൾക്ക് ഈ പ്ലാൻ മൈജിയോ ആപ്പിലൂടെയോ, അല്ലെങ്കിൽ വെബ്സൈറ്റിലൂടെയോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്പിലൂടെയോ റീചാർജ് ചെയ്യാവുന്നതാണ്. ആയിരം രൂപയിൽ താഴെ ലഭിക്കാവുന്ന മികച്ചൊരു റീചാർജ് പ്ലാൻ തന്നെയാണിത്.












Click it and Unblock the Notifications