ജിയോയയുടെ കിടിലന്‍ റീച്ചാര്‍ജ്, ഒരു വര്‍ഷം മുഴുവന്‍ കോള്‍ ചെയ്യാം; ഈ പ്ലാനിന് ചെലവിടേണ്ടത് ഇത്ര
മുംബൈ: മുകേഷ് അംബാനിയുടെ ജിയോ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സര്‍വീസാണ്. നിരവധി ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജുകള്‍ അവര്‍ക്കുണ്ട്. അതുകൊണ്ടാണ് ജിയോ ജനപ്രിയമായത്. ജിയോയുടെ ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജുകളില്‍ വരുന്ന ഒരു പ്ലാനാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
പല പ്ലാനുകളുടെയും നിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ പ്ലാന്‍ വീണ്ടും ട്രെന്‍ഡിംഗായിരിക്കുന്നത്. ഈ ജിയോ പ്ലാനിന് നിങ്ങള്‍ക്ക് ആകെ ചെലവാകുക 173 രൂപയാണ്. മറ്റേത് കമ്പനിയുടെ റീച്ചാര്‍ജുകള്‍ നോക്കിയാല്‍ ഇത്രയും കുറഞ്ഞ പ്ലാനുകളില്‍ ആവശ്യമുള്ളതെല്ലാം ലഭിക്കില്ല. 180 മുതല്‍ 200 രൂപ വരെ മിനിമം പ്ലാനിനായി നല്‍കേണ്ടി വരും.

ജിയോയുടെ വാല്യു റീച്ചാര്‍ജ് പാക്കേജിന് 1899 രൂപയാണ് നല്‍കേണ്ടത്. ഇതിന്റെ വാലിഡിറ്റി 336 ദിവസമാണ്. ഒരു വര്‍ഷത്തോളം ഈ പ്ലാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഇതില്‍ 24 ജിബി ഹൈസ്പീഡ് ഇന്റര്‍നെറ്റും ലഭിക്കും. ഈ പ്ലാനിന് നിത്യേന ഡാറ്റ പരിധികള്‍ ഒന്നുമില്ല. റോമിംഗും സൗജന്യമാണ്.
കോളുകള്‍ക്ക് ടോക് ടൈം വേഗത്തില്‍ തീരുന്നുണ്ടെന്ന പരാതിയുണ്ടെങ്കില്‍ ഈ പ്ലാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കാരണം ഈ പ്ലാനില്‍ കോളുകള്‍ അണ്‍ലിമിറ്റഡാണ്. പരിധികളില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും വിളിക്കാന്‍ സാധിക്കും. ടോക് ടൈം പരിധിയുള്ളത് കൊണ്ട് കോളുകള്‍ സാധാരണ തീര്‍ന്നുപോകാറുണ്ട്. ചിലപ്പോള്‍ കൂടുതല്‍ വിളിക്കാന്‍ കൂടുതല്‍ തുക നല്‍കണം. ഈ പ്ലാനാണെങ്കില്‍ അതെല്ലാം ഒഴിവാക്കാം.
ഈ പ്ലാനില്‍ യൂസര്‍മാര്‍ക്ക് ജിയോ സപ്ലിമെന്റല്‍ ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കാനുമാകും. ഒരുവര്‍ഷത്തേക്ക് 3600 എസ്എംഎസ്സുകളും സൗജന്യമായി ലഭിക്കും. ജിയോയുടെ 189 രൂപയുടെ ബജറ്റ് റീച്ചാര്‍ജും ഇപ്പോള്‍ ജനപ്രീതി വീണ്ടെടുത്തിരിക്കുകയാണ് രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കും.
അണ്‍ലിമിറ്റഡാണ് ഈ പ്ലാനില്‍ കോളുകള്‍. തടസ്സങ്ങളില്ലാതെ എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്. മുന്നൂറ് എസ്എംഎസ്സുകളും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, പോലുള്ള ആപ്പുകളും ഈ പാക്കേജില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ജിയോയെ നേരിടാന്‍ ബജറ്റ് പ്ലാനുകളുമായി ബിഎസ്എന്‍എല്ലും രംഗത്തുണ്ട്. 40 ദിവസത്തെ വാലിഡിറ്റി വരുന്ന ഒരു റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്ലില്‍ ഉള്‌ലത്. ഈ പ്ലാനിനായി യൂസര്‍മാര്‍ ചെലവിടേണ്ടത് വെറും 249 രൂപയാണ് ഇതൊരു ശരാശരി റീച്ചാര്‍ജ് നിരക്ക് മാത്രമാണ്.
45 ദിവസത്തേക്ക് എത് നെറ്റ്‌വര്‍ക്കിലേക്കും എത്ര വേണമെങ്കിലും കോള്‍ ചെയ്യാം. സൗജന്യമാണ് കോളുകള്‍. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. രണ്ട് ജിബി നിത്യേന ഡാറ്റയായി ലഭിക്കും. എന്നാല്‍ രണ്ട് ജിബി കഴിഞ്ഞാല്‍ 40 കെബിപിഎസ്സിലേക്ക് ഇന്റര്‍നെറ്റ് വേഗത കുറയും.












Click it and Unblock the Notifications