എയര്‍ടെല്‍ ഉപയോഗിച്ച് മടുത്തോ? ജിയോ ഒന്ന് പരീക്ഷിച്ച് നോക്കൂ; ഈ പ്ലാനില്‍ ഡാറ്റ ഇഷ്ടം പോലെയുണ്ട്
ജിയോയും എയര്‍ടെല്ലും ടെലികോം രംഗത്തെ വമ്പന്‍മാരാണ്. ജിയോ വന്നതോടെയാണ് എയര്‍ടെല്ലിന് ഈ രംഗത്തുള്ള ആധിപത്യം നഷ്ടമായത്. അതുമാത്രമല്ല ഒന്നാം സ്ഥാനവും അവര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ ജിയോയും എയര്‍ടെല്ലും ഇപ്പോഴും കിടിലന്‍ റീച്ചാര്‍ജുകള്‍ യൂസര്‍മാര്‍ക്കായി നല്‍കുന്നുണ്ട്. നിങ്ങള്‍ ദീര്‍ഘകാലമായി എയര്‍ടെല്‍ ഉപയോഗിച്ച് മടുത്തവരാണോ? എങ്കില്‍ കണക്ഷന്‍ വേഗം ജിയോയിലേക്ക് മാറ്റിക്കോളൂ.
ഇവിടെ കിടിലന്‍ പ്ലാനുകളാണ് ഉള്ളത്. ജിയോ വളരെ കുറഞ്ഞ ചെലവില്‍ വരെ റീച്ചാര്‍ജുകള്‍ നല്‍കുന്നുണ്ട്. അതില്‍ അതിവേഗ ഇന്റര്‍നെറ്റും കോളിംഗുമെല്ലാം ഉള്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. മറ്റൊരു കമ്പനിക്കും അവകാശപ്പെടാനില്ലാത്ത അത്ര ഗുണങ്ങളാണ് ഈ പ്ലാനുകളില്‍ ഉള്ളത്.

എയര്‍ടെല്ലില്‍ നിന്നൊരു മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ 500 രൂപയില്‍ താഴെ മാത്രം ചെലവാക്കിയാല്‍ മതി. ജിയോയുടെ 239 രൂപയുടെ പ്ലാന്‍ ഒന്ന് റീച്ചാര്‍ജ് ചെയ്ത് നോക്കൂ. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. നിത്യേന നിങ്ങള്‍ക്ക് ഈ പ്ലാനില്‍ ഡാറ്റ ലഭിക്കും. ഒന്നര ജിബി ഡാറ്റയാണ് ഈ പ്ലാന്‍ നിത്യേനല്‍കുന്നത്.
അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിലുണ്ട്. അതായത് നിങ്ങള്‍ ജിയോയുടെ 5ജി നെറ്റ്‌വര്‍ക്കിലാണ് ഉള്ളതെങ്കില്‍ എത്ര വേണമെങ്കിലും അതിവേഗ ഡാറ്റ ഉപയോഗിക്കാം. നമ്മുടെ ഡാറ്റ തീരുമെന്ന ഭയത്തിന്റെആവശ്യമില്ല. അണ്‍ലിമിറ്റഡാണ് ഈ പ്ലാനില്‍ കോളുകളും, എത്ര വേണമെങ്കിലും വിളിക്കാം. നൂറ് എസ്എംഎസ്സുകളും ലഭിക്കും.249 രൂപയുടെ കിടിലനൊരു പ്ലാനും ഇപ്പോള്‍ ജിയോ നല്‍കുന്നുണ്ട്.
ഒന്നര ജിബി ഡാറ്റ ഈ പ്ലാനില്‍ നിത്യേന നിങ്ങള്‍ക്ക് ല ഭിക്കും. 23 ദിവസമാണ് ഈ പ്ലാനിന്റെ കാലാവി. അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനില്‍ ജിയോ നല്‍കുന്നുണ്ട്. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. 250 രൂപയ്ക്ക് മുകളിലുള്ള നല്ല പ്ലാനുകള്‍ ജിയോ യൂസര്‍മാര്‍ക്കായി നല്‍കുന്നുണ്ട്. അതില്‍ ആദ്യത്തേത് 259 രൂപയുടെ പ്ലാനാണ്. ഇതിലും ഒന്നര ജിബി ഡാറ്റയാണ് നിത്യേന ലഭിക്കുക.
30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കോളും ഈ പ്ലാനില്‍ അണ്‍ലിമിറ്റഡാണ്. 299 രൂപയുടെ മറ്റൊരു പ്ലാനില്‍ രണ്ട് ജിബി ഡാറ്റ നിത്യേന ലബിക്കും. 28 ദിവസമാണ് കാലാവധി. 100 എസ്എംഎസ്സുകളും അതോെടാപ്പം ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.
349 രൂപയുടെ ചെലവേറിയ പ്ലാനും ജിയോ പുത്തിറക്കിയിട്ടുണ്ട്. രണ്ടര ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ഉള്ളത്. മുപ്പത് ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. നൂറ് എസ്എംഎസ്സുകളും അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 419 രൂപയുടെ മറ്റൊരു പ്ലാനില്‍ 3 ജിബി ഡാറ്റ നിത്യേന ലഭിക്കും. 287 ദിവസമാണ് വാലിഡിറ്റി. 100 എസ്എംഎസ്സുകളും നിത്യേന ലഭിക്കും. എത്ര വേണമെങ്കിലും വിളിക്കുകയും ചെയ്യാം. അണ്‍ലിമിറ്റഡാണ് ഈ പ്ലാനില്‍ കോളുകള്‍.












Click it and Unblock the Notifications