ജിയോയുടെ ബെസ്റ്റ് പ്ലാന്‍, ഡാറ്റയൊന്നും എടുത്താലും തീരില്ല; ഈ തുക മാത്രം ചെലവാക്കിയാല്‍ മതി
റീച്ചാര്‍ജില്‍ ജിയോ ശരിക്കും ചക്രവര്‍ത്തിയാണ്. ഏത് തരത്തിലുള്ളവര്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ ജിയോയിലുണ്ട്. അതും കുറഞ്ഞ ചെലവില്‍ തന്നെ നമുക്ക് ലഭ്യമാകും. ജിയോയുടെ 5ജി പല നഗരങ്ങളിലേക്കും വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സൗജന്യ അതിവേഗ ഇന്റര്‍നെറ്റും ഭൂരിഭാഗം പ്ലാനുകളിലും ലഭ്യമാണ്.
ജിയോയുടെ പ്രീപെയിഡ് പ്ലാനുകളെ കുറിച്ച് നിങ്ങള്‍ കേടിട്ടുണ്ടാവും. എന്നാല്‍ പോസ്റ്റ്‌പെയിഡ് പ്ലാനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കില്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. നിരവധി റീച്ചാര്‍ജുകളാണ് യൂസര്‍മാര്‍ക്കായി ജിയോ ഒരുക്കിയിരിക്കുന്നത്. എന്തൊക്കെയാണ് ഈ പ്ലാനുകളുടെ നേട്ടമെന്ന് പരിശോധിക്കാം.

ജിയോയുടെ 299 രൂപയുടെ പോസ്റ്റ്‌പെയിഡ് പ്ലാനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. മാസം മുപ്പത് ജിബി ഡാറ്റയാണ് നിങ്ങള്‍ ഈ പോസ്റ്റ് പെയിഡ് പ്ലാനില്‍ ലഭിക്കുക. കോളുകളാണെങ്കില്‍ ഇഷ്ടം പോലെയാണ്. ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. കാരണം അണ്‍ലിമിറ്റഡാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന കോളുകള്‍. നിത്യേന നൂറ് എസ്എംഎസ്സുകളും ഈ പ്ലാന്‍ വഴി നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ഡാറ്റ തീര്‍ന്നിട്ടും ഉപയോഗിക്കുകയാണെങ്കില്‍ ഒരു ജിബിക്ക് പത്ത് രൂപ നിരക്കില്‍ ഈടാക്കും. ജിയോയുടെ നിരവധി സേവനങ്ങള്‍ ഈ പ്ലാനിലുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് പോലുള്ള സേവനങ്ങളും ലഭിക്കും. ഇതില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയുമുണ്ട്. അതുകൊണ്ട് ഡാറ്റ തീരുമെന്ന ഭയം വേണ്ട.
ജിയോയുടെ പോസ്റ്റ്‌പെയ്ഡിലെ മറ്റൊരു കിടിലന്‍ പ്ലാനാണ് 399 രൂപയുടേത്. ഇതിലും ഡാറ്റ ആവശ്യത്തിനുണ്ട്. 75 ജിബിയാണ് മൊത്തത്തില്‍ ലഭിക്കുന്ന ഡാറ്റ. സാധാരണ ഗുണങ്ങള്‍ വേറെയുമുണ്ട്. കോള്‍ അണ്‍ലിമിറ്റഡാണ് ഈ പ്ലാനില്‍. അതുകൊണ്ട് ടോക് ടൈം തീര്‍ന്നുപോവുമെന്ന പേടി ഒരാള്‍ക്കും വേണ്ട. ഇനി എസ്എംഎസ്സുകള്‍ അയക്കാനായി ധാരാളം മെസേജുകള്‍ ജിയോ നല്‍കുന്നുണ്ട്.
നിത്യേന 100 എസ്എംഎസ്സുകള്‍ ഈ പ്ലാനില്‍ പോസ്റ്റ്‌പെയിഡ് യൂസര്‍മാര്‍ക്ക് ലഭിക്കും. പക്ഷേ ഡാറ്റ തീര്‍ന്നാല്‍ ശ്രദ്ധിക്കണം. ഒരു ജിബിക്ക് പത്ത് രൂപ വെച്ച് ഈടാക്കും. ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് പോലുള്ള സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും. ഇതില്‍ ജിയോയുടെ ഒടിടി അടക്കമുണ്ട്.
ജിയോയുടെ 599 രൂപയുടെ പ്ലാനും പോസ്റ്റ്‌പെയ്ഡിലുണ്ട്. അണ്‍ലിമിറ്റഡ് 5ജി, 4ജി ഡാറ്റയാണ് ഇതിലെ പ്രത്യേകത. ഒരിക്കലും ഡാറ്റ തീരുമെന്ന ഭയം ആവശ്യമില്ല. കോളും ഈ പ്ലാനില്‍ അണ്‍ലിമിറ്റഡാണ്. നൂറ് എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്. ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് പോലുള്ള സേവനങ്ങളും ഈ പ്ലാനിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications