ബിഎസ്എന്‍എല്ലിന് ജിയോയുടെ മറുപടി, ഈ പ്ലാനില്‍ ഡാറ്റ മുതല്‍ കോള്‍ വരെയുണ്ട്; ഗുണങ്ങള്‍ ഇങ്ങനെ
മുംബൈ; മുകേഷ് അംബാനി ടെലികോം വിപണിയില്‍ നിന്ന് വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുകയാണ്. നിരവധി യൂസര്‍മാരാണ് അവരുടെ ജിയോയുടെ കണക്ഷന്‍ ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ നഷ്ടമായ ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് ജിയോ.
പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂസര്‍മാര്‍ക്ക് റീച്ചാര്‍ജ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടിയാണ് മുകേഷ് അംബാനി ഒരുങ്ങുന്നത്. കുറച്ച് ചെലവേറിയ പ്ലാനാണെങ്കിലും ഇതില്‍ നിന്നും കിട്ടുന്ന ഗുണങ്ങള്‍ ഒരുപാടാണ്. ഒരൊറ്റ റീച്ചാര്‍ജില്‍ നമുക്ക് ആവശ്യമായ എല്ലാം നല്‍കുന്ന പ്ലാനാണിത്.

ജിയോയുടെ പുതിയ പ്രീപെയിഡ് പ്ലാനാണ് ഇപ്പോള്‍ യൂസര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിന്റെ വാലിഡിറ്റി 336 ദിവസമാണ്. ഏകദേശം പതിനൊന്ന് മാസത്തോളം വരുമിത്. നമ്മള്‍ മാസത്തില്‍ ചെയ്യുന്ന റീച്ചാര്‍ജിലൂടെ വലിയൊരു തുക ശരിക്കും നഷ്ടം വരുന്നുണ്ട്. വാര്‍ഷിക പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ വലിയൊരു തുക തന്നെ ലാഭിക്കാനാവും.
ജിയോയുടെ ഈ പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത് 1899 രൂപയാണ്. തുടര്‍ച്ചയായുള്ള റീച്ചാര്‍ജുകള്‍ ഇതിലൂടെ ഒഴിവാക്കാം. ജിയോ നേരത്തെ 25 ശതമാനമാണ് താരിഫ് ഉയര്‍ത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ റീച്ചാര്‍ജിലൂടെ എല്ലാ തിരിച്ചടികളെയും ജിയോ മറികടന്നേക്കും.
1899 രൂപ നല്‍കേണ്ടി വരുമെന്ന് കരുതി ഈ പ്ലാനിനെ ഒഴിവാക്കേണ്ട കാര്യമില്ല. കാരണം അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിലുള്ളത്. നിങ്ങള്‍ക്ക് ഏത് നെറ്റ് വര്‍ക്കിലേക്കും ഇഷ്ടം പോലെ വിളിക്കാവുന്നതാണ്. 3600 എസ്എംഎസ്സുകളും ഇതില്‍ ലഭിക്കും. ഇന്റര്‍നെറ്റോ കോളോ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മെസ്സേജുകളെ ഉപയോഗിക്കാം. ഇത്രയും എസ്എംഎസ്സുകള്‍ ഉള്ളത് ഗുണം ചെയ്യും. 24 ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്.
നിങ്ങള്‍ക്ക് ഇഷ്ടം പോലെ ഡാറ്റ ഇതില്‍ ഉപയോഗിക്കാന്‍ ആവില്ല. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഡാറ്റ തീര്‍ന്നുപോകും. അത് മാത്രമല്ല ജിയോ ടിവിയുടെയും ജിയോ സിനിമയുടെയും സേവനങ്ങളും അധികമായി ഈ പ്ലാനില്‍ യൂസര്‍മാര്‍ക്ക് ലഭിക്കും.
ഈ പ്ലാന്‍ പ്രകാരം ശരാശരി നിങ്ങള്‍ക്ക് ചെലവാകുക 172 രൂപയാണ്. ഏതൊരാള്‍ക്കും ഇത് ബജറ്റ് ഫ്രണ്ട്‌ലിയായിരിക്കും. എന്നാല്‍ ഒരുപാട് ഡാറ്റ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. മതിയാവാതെ വരുമെന്ന് ഉറപ്പാണ്.
ജിയോയുടെ ഈ പ്ലാന്‍ തീര്‍ച്ചയായും എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവരെ വീഴ്ത്തുമെന്ന് ഉറപ്പാണ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഗുണങ്ങളുള്ള പാക്കേജ് പുറത്തിറക്കാന്‍ ഇവര്‍ തയ്യാറാവേണ്ടി വരും. ബിഎസ്എന്‍എല്ലിന്റെ നിരക്കുകള്‍ പക്ഷേ കുറവാണ്. അതുകൊണ്ട് അവര്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചേക്കും.












Click it and Unblock the Notifications