Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല രണ്ട് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് കോളും 5ജി ഇന്റര്‍നെറ്റും; ജിയോ പൊളിക്കാനുള്ള വരവാണ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയാണ്. 46 കോടി യൂസര്‍മാര്‍ കമ്പനിക്കുണ്ട്. അതേസമയം ബിഎസ്എന്‍എല്ലില്‍ നിന്ന് ഇപ്പോള്‍ വലിയ വെല്ലുവിളി ജിയോ നേരിടുന്നുണ്ട്.

നിലവില്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ജിയോയുടെ കാര്യങ്ങള്‍ നോക്കുന്നത്. ജിയോ ഇപ്പോള്‍ കിടിലന്‍ രണ്ട് റീച്ചാര്‍ജുകള്‍ പുറത്തിരിക്കുകയാണ്. വിപണിയിലെ വെല്ലുവിളികളെ നേരിടാനാണ് മുകേഷ് അംബാനി ഈ പ്ലാന്‍ യൂസര്‍മാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ഒരൊറ്റ റീച്ചാര്‍ജില്‍ ജിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

jio-recharge

1028 രൂപയുടെ റീച്ചാര്‍ജാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തോളം വാലിഡിറ്റി നല്‍കുന്ന പ്ലാനാണിത്. ഏകദേശം 84 ദിവസങ്ങളാണ് നിങ്ങള്‍ക്ക് വാലിഡിറ്റി ലഭിക്കുക. നിങ്ങള്‍ക്ക് കോള്‍ തടസ്സങ്ങളില്ലാതെ വേണമെങ്കില്‍ ഈ റീച്ചാര്‍ജ് ഉപകരിക്കും. കാരണം അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിലുള്ളത്.

84 ദിവസം എത്ര വേണമെങ്കിലും കോളുകള്‍ വിളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ടോക് ടൈം പരിധിയൊന്നുമില്ലാത്തത് കൊണ്ട് ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നത് ഏറെ ഗുണം ചെയ്യും. ഡാറ്റയാണ് നിങ്ങളുടെ മറ്റൊരു പ്രശ്‌നമെങ്കില്‍ അതും ഈ പ്ലാനില്‍ പരിഹരിക്കപ്പെടും. 2 ജിബി ഡാറ്റ പ്രതിദിനം ജിയോ യൂസര്‍മാര്‍ക്ക് ഈ പ്ലാനില്‍ ലഭിക്കും. മൊത്തം 168 ജിബി ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കും. നൂറ് എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്.

അതേസമയം 1028 രൂപയായത് കൊണ്ട് ജിയോ ഡാറ്റ പ്രശ്‌നത്തിനും പരിഹാരം കണ്ടിട്ടുണ്ട്. ഡാറ്റ വേഗത്തില്‍ തീര്‍ന്ന് പോകുന്നു എന്ന പരാതി ഉള്ളവരാണെങ്കില്‍ അതും പരിഹരിക്കാനാവും. കാരണം ഈ പ്ലാനില്‍ 5ജി ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡാണ്. എത്ര വേണമെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

അതിവേഗത്തില്‍ തന്നെ ബ്രൗസിംഗും ഡൗണ്‍ലോഡിംഗും സാധ്യമാകും. അതോടെ ഡാറ്റ പ്രശ്‌നവും പരിഹരിക്കപ്പെടും. ജിയോയുടെ ബേസിക്ക് ഫീച്ചറുകള്‍ അടങ്ങിയ മറ്റൊരു പ്ലാനും ഇപ്പോള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടുണ്ട്. 1029 രൂപയാണ് ഈ പ്ലാനിനായി ചെലവിടേണ്ടത്. ചെലവേറിയ പ്ലാന്‍ തന്നെയാണെങ്കിലും മൂന്ന് മാസത്തേക്ക് പിന്നെ റീച്ചാര്‍ജ് ചെയ്യേണ്ടി വരില്ല.

അണ്‍ലിമിറ്റഡ് കോളുകള്‍ ഈ പ്ലാനിലും ലഭ്യമാവും. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. ഡാറ്റ നിത്യേന രണ്ട് ജിബി ലഭിക്കും. 84 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. അണ്‍ലിമിറ്റഡ് 5ജി ഇന്റര്‍നെറ്റും ഈ പ്ലാനില്‍ ലഭിക്കും. നിങ്ങളുടെ നെറ്റ്‌വര്‍ക്ക് പരിധിയില്‍ 5ജി ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നിട്ട് മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി.

സര്‍വീസ് ലഭ്യമാണെങ്കില്‍ അതിവേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും. ജിയോ അവരുടെ 5ജി എല്ലായിടത്തേക്കും വ്യാപിപ്പിച്ച് വരുന്നതേയുള്ളൂ. കേരളത്തില്‍ പോലും എല്ലായിടങ്ങളിലും ലഭ്യമാവില്ല. ഈ പ്ലാനില്‍ മൂന്ന് മാസം ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും ലഭ്യമാവും. ജിയോയുടെ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഈ റീച്ചാര്‍ജില്‍ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+