ജിയോ യൂസര്‍മാരാണെങ്കില്‍ കോളടിച്ചു, അണ്‍ലിമിറ്റഡ് ഡാറ്റയും കോളും, ഈ പ്ലാനിന്റെ തുക ഇത്ര മാത്രം
മൊബൈല്‍ ഇന്റര്‍നെറ്റിലും കോളിലുമെല്ലാം വിപ്ലവം സൃഷ്ടിച്ച ടെലികോം കമ്പനിയാണ് ജിയോ. റിലയന്‍സ് രാജ്യത്തെ എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ കോളും ഡാറ്റയുമെല്ലാം ലഭ്യമാക്കിയതോടെയാണ് മറ്റുള്ളവരും അത് കുറയ്ക്കാന്‍ വരെ തയ്യാറായത്. നിലവില്‍ ടെലികോം മേഖലയില്‍ ഏറ്റവും വലിയ ആധിപത്യവും ജിയോയ്ക്കാണ്.
മൊബൈല്‍ ഇന്റര്‍നെറ്റ് രാജ്യത്തെല്ലാവര്‍ക്കും ലഭ്യമാക്കിയതിലും ജിയോയ്ക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിതാ കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങളും അവര്‍ കൊണ്ടുവരികയാണ്. ഇന്ത്യയിലെ ഒടിടി വിപ്ലവത്തെ മുതലെടുത്ത് ആ സേവനങ്ങള്‍ കൂടി പുതിയ റീച്ചാര്‍ജ് പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജിയോ അത്തരമൊരു പുതിയ പ്ലാനാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുള്ള പ്ലാനുകളാണ് ഇപ്പോള്‍ ജിയോയ്ക്കുള്ളത്. പുതിയ പ്ലാനില്‍ 12 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങളാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഒടിടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ജിയോയുടെ പുതിയ പ്ലാനിന്റെ ഗുണങ്ങള്‍. അണ്‍ലിമിറ്റഡ് കോളുകളും, ഡാറ്റയും തന്നെയാണ് ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണം.
അതിനൊപ്പമാണ് 12 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായി കാണാനുള്ള അവസരവും ഉണ്ടാവുക. സീ5, ഡിസ്‌കവറി പ്ലസ്, ജിയോ സിനിമ, എന്നിവ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളുടെ സ ബ്‌സ്‌ക്രിപ്ഷനാണ് നമുക്ക് ലഭിക്കുക. ഇതിനായി വന്‍ തുകയും ഇനി മുടക്കേണ്ടതില്ല. ജിയോയുടെ ഏറ്റവും ചെലവ് കുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണിത്. ഇത്രയും സേവനങ്ങള്‍ വേറെ ഒരു കണക്ഷനും ലഭിക്കില്ല.
148 രൂപ മാത്രം മുടക്കി റീച്ചാര്‍ജ് ചെയ്താല്‍ മതി. എയര്‍ടെല്ലിന്റെയും, വോഡഫോണ്‍ ഐഡിയയുടെയും പ്ലാനുകളെല്ലാം 150 രൂപയ്ക്ക് മുകളിലാണ് തുടങ്ങുന്നത്. അതും അണ്‍ലിമിറ്റഡ് ഡാറ്റ ഒന്നിലും ലഭിക്കില്ല. അതായത് ഈ പ്ലാനിന്റെ കാലാവധി 28 ദിവസവമാണ്. വോഡഫോണിന്റെ പ്ലാനിന് 179 രൂപയാണ് ഈടാക്കുന്നത്.
അതില്‍ കോളുകള്‍ അണ്‍ലിമിറ്റഡാണ്. പക്ഷേ ഇത്രത്തോളം സേവനങ്ങള്‍ ഇല്ല. 10 ജിബി 5ജി ഡാറ്റയും ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ഒപ്പം ലഭ്യമാവും. ജിയോ സിനിമ പ്രീമിയം അടക്കമുള്ള ഒടിടികളും നിങ്ങള്‍ക്ക് കാണാം.
നിലവില്‍ ജിയോയുടെ കാര്യങ്ങള്‍ ആകാശ് അംബാനിയാണ് നോക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സര്‍വീസും ജിയോ ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് സമാനമായ സേവനങ്ങളാണ് ആകാശ് അംബാനി പ്ലാനി ചെയ്യുന്നത്.
ജിഗാ ഫൈബര്‍ സര്‍വീസ് ജിയോ സ്‌പേസ് ഫൈബര്‍ എന്നാണ് അറിയപ്പെടുക. രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാത്ത ഇടങ്ങളില്‍ ഈ സേവനം ലഭ്യമാക്കും. എന്നാല്‍ ഇവ എന്നാണ് ലോഞ്ച് ചെയ്യുകയെന്ന് ജിയോ സ്ഥിരീകരിച്ചിട്ടില്ല. ഇതിന് വേണ്ട എല്ലാ അനുമതിയും മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications