കിടിലന്‍ റീചാര്‍ജ്, കൈനിറയെ ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍; ജിയോയില്‍ ഈ പ്ലാന്‍ തിരഞ്ഞെടുത്തോളൂ
കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച റീച്ചാര്‍ജ്, ഇങ്ങനെ ഒന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അണ്‍ലിമിറ്റഡ് കോളും അതുപോലെ അണ്‍ലിമിറ്റഡ് ഡാറ്റയും ഈ പ്ലാനില്‍ ഉണ്ടെങ്കിലോ? പൊളിയായിരിക്കുമെന്ന് കണ്ണും പൂട്ടി പറയാം. അങ്ങനെ ധാരാളം റീച്ചാര്‍ജ് പ്ലാനുകള്‍ ജിയോയിലുണ്ട്. നമ്മുടെ പോക്കറ്റ് ഒട്ടും കീറാത്ത ചില പ്ലാനുകള്‍ ജിയോ 2024ല്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.
ജിയോയുടെ 149 രൂപയുടെ റീച്ചാര്‍ജാണ് ഏറ്റവും ചെലവ് കുറഞ്ഞത്. ഈ പ്ലാന്‍ പ്രകാരം നിത്യേന ഒരു ജിബി ഡാറ്റ ലഭിക്കും. ഇരുപത് ദിവസമാണ് വാലിഡിറ്റി. മൊത്തം 28 ജിബി ഡാറ്റ ഈ പാക്കേജില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് കോളും 300 എസ്എംഎസ്സും ഈ പാക്കേജിലുണ്ട്.

155 രൂപയുടെ മറ്റൊരു പ്ലാനും ജിയോയ്ക്കുണ്ട്. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. രണ്ട് ജിബി ഡാറ്റയാണ് ഇത്രയും ദിവസം നിങ്ങള്‍ക്ക് ലഭിക്കും. പക്ഷേ കോളുകള്‍ അണ്‍ലിമിറ്റഡാണ്. 300 എസ്എംഎസ്്‌സുകള്‍ വരെ ലഭിക്കും.
ജിയോയുടെ 179 രൂപയുടെ കിടിലന്‍ റിച്ചാര്‍ജില്‍ വലിയ ഓഫറുകളുണ്ട്. ഒരു ജിബി ഡാറ്റ നിത്യേന ലഭിക്കും. 24 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. മൊത്തം 24 ജിബി യൂസര്‍മാര്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 100 എസ്എംഎസ്സും നിത്യേന ലഭിക്കും.
199 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ അതുപോലെ മൊത്തം 34.5 ജിബി ലഭിക്കും. നിത്യേന ഒന്നര ജിബിയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലോക്കല്‍, എസ്ടിഡി, നാഷണല്‍ റോമിംഗ് കോളുകളും ലഭിക്കും. നിത്യേന നൂറ് എസ്എംഎസ്സും ലഭിക്കും. 23 ദിവസമാണ് വാലിഡിറ്റി.
209 രൂപയുടെ പ്ലാനില്‍ ജിയോ കിടിലന്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. നിത്യേന ഒരു ജിബി ഡാറ്റ ഈ പ്ലാനിലൂടെലബിക്കും. 28 ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, നിത്യേന നൂറ് എസ്എംഎസ്സുകള്‍, എന്നിവയ്ക്ക് പുറമേ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെസൗജന്യ സബ്‌സ്‌ക്രിപ്ഷനുകളും ലഭിക്കും.
ജിയോയുടെ 219 രൂപയുടെ റീച്ചാര്‍ജും കിടിലനാണ്. പക്ഷേ വാലിഡിറ്റി വെറും 14 ദിവസമാണ്. നിത്യേന മൂന്ന് ജിബിയുടെ ഡാറ്റയും നിത്യേന ലഭിക്കും. ഇതിന് പുറമേ രണ്ട് ജിബി അധികമായി ലഭിക്കുന്ന ഡാറ്റാ പാക്കുമുണ്ട്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 100 എസ്എംഎസ്സും നിത്യേന ലഭിക്കും. ജിയോ ആപ്പ് സ്യൂട്ട്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും.












Click it and Unblock the Notifications