ജിയോയാണോ കണക്ഷന്‍, ഡാറ്റയും നെറ്റ്ഫ്‌ളിക്‌സും ഒരുമിച്ച് കിട്ടിയാലോ? ഇതാ കിടിലനൊരു പ്ലാന്‍

ജിയോ എപ്പോഴും കിടിലന്‍ റീച്ചാര്‍ജുകള്‍ നമുക്ക് സമ്മാനിക്കാറുണ്ട്. നമ്മുടെ പ്ലാനില്‍ വേണ്ടത്ര ഡാറ്റയില്ലെന്ന് തോന്നുമ്പോള്‍ പുതിയ പ്ലാനുകളുമായി അവര്‍ വരും. അതിനൊപ്പം തന്നെ ഡാറ്റ ബൂസ്റ്ററുകളും അവര്‍ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റയ്ക്കും കോളുകള്‍ക്കും ആര്‍ക്കും ക്ഷാമമുണ്ടാവാന്‍ സാധ്യതയില്ല. കാരണം വ്യത്യസ്തമായ പ്ലാനുകള്‍ പരീക്ഷിക്കാന്‍ പ്രീപെയിഡ് കണക്ഷനില്‍ സാധിക്കും.

എന്നാല്‍ ഡാറ്റയും കോളും മാത്രം തോന്നുന്നുവരാണോ നിങ്ങള്‍? എങ്കില്‍ അതിനും ജിയോയില്‍ പരിഹാര മാര്‍ഗങ്ങളുണ്ട്. കിടിലന്‍ റീച്ചാര്‍ജുകള്‍ എന്റര്‍ടെയിന്‍മെന്റ് പാക്കേജില്‍ ജിയോ നല്‍കുന്നുണ്ട്. ആ പ്ലാനിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. അതൊന്ന് പറഞ്ഞ് തരാം.

jio-recharge-plan

നിങ്ങള്‍ ആരും അധികം അറിയാത്തൊരു പ്ലാനായിരിക്കും ഇത്. ജിയോ യൂസര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. നിങ്ങള്‍ക്ക് ഒടിടി സേവനങ്ങള്‍ കൂടി ഈ പ്ലാനില്‍ ലഭ്യമാവും. അതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിന് ഒരു പ്രത്യേക റീച്ചാര്‍ജ് നിങ്ങള്‍ ചെയ്യേണ്ടി വരും. ആ റീച്ചാര്‍ജില്‍ നെറ്റ്ഫ്‌ളിക്‌സ് നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.

അതിവേഗ ഇന്റര്‍നെറ്റാണ് ഈ പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം. അതും 5ജി ഇന്റര്‍നെറ്റ് തന്നെ ലഭ്യമാവും. കോളുകളാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്ര വിളിക്കാം. അത്രയും ആനുകൂല്യങ്ങളാണ് ഒരു പ്ലാനില്‍ ജിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണുംപൂട്ടി ഈ റീച്ചാര്‍ജ് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.ജിയോയുടെ 1099 രൂപയുടെ കിടിലന്‍ റീച്ചാര്‍ജ് പ്ലാനാണിത്. കുറച്ച് ചെലവേറിയതാണെങ്കിലും ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ അത് ഉറപ്പായിട്ടും നിങ്ങള്‍ക്ക് മുതലാവും.

കൂടുതല്‍ ഡാറ്റയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. നിത്യേന രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന നൂറ് എസ്എംഎസ്സുകള്‍ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് എവിടേക്ക് വേണമെങ്കിലും എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്.

കാരണം അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനില്‍ ഉള്ളത്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ ഡാറ്റയ്ക്കും കോളുകള്‍ക്കുമൊപ്പം നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ 84 ദിവസത്തേക്ക് സൗജന്യമാണ്.

അതേസമയം എയര്‍ടെല്‍ ജിയോയുടെ ഈ പ്ലാനിനെ വെല്ലുവിളിച്ച് മറ്റൊരു പ്ലാന്‍ ഇറങ്ങിയിട്ടുണ്ട്. 1499 രൂപയാണ് ഈ പ്ലാനിനായി ചെലവാക്കേണ്ടത്. 3 ജിബി ഹൈസ്പീഡ് ഡാറ്റ പ്രതിദിനം നിങ്ങള്‍ക്ക് ലഭിക്കും. കോളുകളും സൗജന്യമാണ്. നൂറ് എസ്എംഎസ്സുകളും ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. ഇതിലും ഒടിടി സേവനം സൗജന്യമായി ലഭിക്കും.

നെറ്റ്ഫ്‌ളിക്‌സിന്റെ ബേസിക് പ്ലാനാണ് എയര്‍ടെലില്‍ ലഭിക്കും. അതായത് മൊബൈലില്‍ മാത്രമാണ് കാണാന്‍ സാധിക്കുക. അതേസമയം 5ജി സേവനങ്ങള്‍ ഇതില്‍ അണ്‍ലിമിറ്റഡാണ്. ഫോണ്‍ 5ജി ആണെങ്കില്‍ ഡാറ്റ ഒരിക്കലും തീരില്ല. അപ്പോളോ 24-7 മെമ്പര്‍ഷിപ്പ്, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+