കൊമ്പുകോർക്കാൻ ജിയോയും എയർടെലും; 90 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ എടുത്തുനോക്കൂ, ആരാണ് കേമൻ?
ഇന്ത്യൻ ടെലികോം വിപണി കടുത്ത മത്സരത്തിലൂടെയാണ് കടന്നുപോവുന്നത്. മുൻപൊക്കെ ചുരുക്കം ചില കമ്പനികൾ മാത്രമാണ് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നത്. വർഷങ്ങളോളം അവർ ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യവുമായിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രവണത ഒക്കെയും മാറിമറിഞ്ഞു. ഒരുവിധം എല്ലാ കമ്പനികളും ഈ വേഗതയുടെ മത്സരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അനുദിനം വിപുലീകരിക്കുകയാണ് ഈ കമ്പനികൾ ഒക്കെയും.
അതിൽ എല്ലാവരും ഒരുപോലെ മികവ് പുലർത്തുന്നുമുണ്ട്. അടുത്തിടെ ലോക സമ്പന്നൻ ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന സ്‌റ്റാർലിങ്ക് ഉൾപ്പെടെ ഇന്ത്യൻ വിപണി ലക്ഷ്യമാക്കി വരുന്നതിനെ കുറിച്ചുള്ള വാർത്തകൾ നാം കണ്ടതാണ്. അതിനൊരു വലിയ കാരണമുണ്ട്, ഇവിടുത്തെ ടെലികോം വിപണിയുടെ വ്യാപ്‌തി അത്രയ്ക്കും വലുതാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ, ടെലികോം വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിട്ട് കാലം ഒരുപാടായി. ഇവിടെ ഏതൊരാളും മികച്ച സ്‍മാർട്ട് ഫോണുകൾ തന്നെ ഉപയോഗിക്കുകയും അവയെ ആശ്രയിച്ചും തന്നെയാണ് മുന്നോട്ട് പോവുന്നത്. ബാങ്കിംഗ് സേവനങ്ങൾക്കും, ജോലികൾക്കും വരെ ആളുകൾ ഫോണുകൾ ഉപയോഗിക്കുന്ന മാറിയ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അവിടെയാണ് ടെലികോം കമ്പനികളുടെ പ്രസക്തിയും.
ഓരോ കാലത്തും അവർ ഓരോ പദ്ധതികളുമായി ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. ഇന്നത്തെ കാലത്ത് അതിനുള്ള വഴി, ഒരുപക്ഷേ കൂടുതലായി ചെറുപ്പക്കാരെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള മാർഗമായി കമ്പനികൾ കാണുന്നത് അതിവേഗ ഡാറ്റ ഉൾപ്പെടെയുള്ള സേവനങ്ങളാണ്. അംല സേവനങ്ങളാണ് നിങ്ങൾ നൽകുന്നതെങ്കിൽ ഉറപ്പായും ഉപഭോക്താക്കൾ നിങ്ങളെ തേടി വരുമെന്ന് തന്നെയാണ് ചരിത്രം തെളിയിക്കുന്നത്.
മുൻപ് പരസ്‌പരം സംസാരിക്കാനും സന്ദേശങ്ങൾ കൈമാറാനും മാത്രം കഴിയുന്ന 2ജി സേവനങ്ങൾ മാത്രമായിരുന്നു നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഇന്നത്തെ മാറ്റത്തിലേക്ക് നാം നടന്നടുത്തത്. ആ മാറ്റത്തിന്റെ പാതയിൽ ശക്തമായ സാന്നിധ്യമായി നിന്ന രണ്ട് കമ്പനികളാണ് എയർടെൽ, ജിയോ എന്നിവ. ഒരുപക്ഷേ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കൾ എന്നിവരെ വിശേഷിപ്പിക്കാം.
അതൊരിക്കലും വെറുതയുള്ള വിളിയല്ല. ഇരുകമ്പനികളും ഇന്ത്യൻ വിപണിയിൽ അത്രയധികം വലിയ സ്വാധീനമാണ് ചെലുത്തികൊണ്ടിരിക്കുന്നത്. ജിയോ വന്നിട്ട് ഒരു പതിറ്റാണ്ട് പോലും തികഞ്ഞിട്ടില്ലെങ്കിലും എയർടെൽ വർഷങ്ങളായി ഇന്ത്യക്കാരുടെ വിശ്വസ്ഥ സ്ഥാപനമാണ്. അതുകൊണ്ട് തന്നെയാണ് കൂടുതൽ ഉപഭോക്താക്കളും അവരെ വിശ്വസിക്കുന്നത്.
നിലവിൽ ഇരു കമ്പനികൾക്കും രാജ്യത്ത് കോടിക്കണക്കിന് ഉപഭോക്താക്കളാണ് സ്വന്തമായുള്ളത്. നൽകുന്ന സേവനത്തിന്റെ ഗുണമേന്മ ഒന്ന് കൊണ്ട് മാത്രമാണ് ഈ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ അവർക്ക് കഴിഞ്ഞതെന്ന് നിസംശയം പറയാം. ഇരു കമ്പനികളും സ്വകാര്യ മേഖലയിലെ പ്രമുഖരാണ് എന്നതിനാൽ തന്നെ ആരോഗ്യകരമായ മത്സരം തന്നെ ഇവർക്ക് ഇടയിൽ ഉണ്ടെന്ന് നിസംശയം പറയാം.
പറഞ്ഞുവരുന്നത് ഇവ രണ്ടും തമ്മിലുള്ള താരതമ്യത്തിന് പ്രസക്തി ഇല്ലെന്ന് ഉപഭോക്താക്കൾ പറയുമെങ്കിലും ചില പ്ലാനുകളിലെ അന്തരം നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കൾ സ്വന്തമായുള്ള കമ്പനിയായ ജിയോ മികച്ച ഓഫറുകൾ കുറഞ്ഞ വിലയ്ക്ക് നൽകിയാണ് സാധാരണയായി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ എന്നത് അവരുടെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്.
മറുവശത്ത് എയർടെൽ ആവട്ടെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യം കൊണ്ടുണ്ടാക്കിയ വിശ്വാസ്യത നിലനിർത്താനുള്ള ശ്രമത്തിലാണ്. അവരും വളരെ കുറഞ്ഞ ചിലവിൽ മികച്ച പ്ലാനുകൾ തന്നെയാണ് നൽകി വരുന്നത്. ധാരാളം അടിപൊളി ഓഫറുകൾ എയർടെൽ തങ്ങളുടെ ഉപഭോക്തക്കൾക്ക് വേണ്ടി നൽകി വരുന്നുണ്ട്. ഇവയിൽ പലതും മറ്റ് കമ്പനികൾ അസൂയയോടെ നോക്കി കാണുന്നതാണെന്ന് പറഞ്ഞാലും അതിശയോക്തിയല്ല.
ഈ രണ്ട് കമ്പനികളും ഒന്നിനൊന്ന് മെച്ചമെന്ന് പറയുന്നതാവും യാഥാർഥ്യം. അതുകൊണ്ട് തന്നെ ഇവയുടെ രണ്ട് പ്ലാനുകൾ തമ്മിലെ അന്തരം അറിയണ്ടത് നമ്മുടെ ആവശ്യമാണ്. അത്തരത്തിൽ എയർടെൽ, ജിയോ എന്നീ കമ്പനികൾ 90 ദിവസത്തെ വാലിഡിറ്റിയിൽ ഇന്ത്യയിലുടനീളം നൽകി വരുന്ന പ്ലാനുകളും അതിൽ ഏതാണ് മികച്ചതെന്നും നമുക്ക് പരിശോധിക്കാം. വില,മറ്റ് ആനുകൂല്യങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും പരിഗണിക്കുന്നത്.
എയർടെൽ 90 ദിവസ പ്ലാൻ
90 ദിവസത്തെ വാലിഡിറ്റിയുള്ള പൂർണ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ ആണ് നിങ്ങൾ തിരയുന്നതെങ്കിൽ, എയർടെൽ നൽകുന്ന 929 രൂപയുടെ പ്ലാൻ ഒട്ടേറെ ആനുകൂല്യങ്ങൾ ഒറ്റ കുടക്കീഴിൽ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നു. പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്. പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം, ഡാറ്റ വേഗത 64 കെബിപിഎസായി കുറയും.
എന്നാൽ ഇതുകൊണ്ട് മാത്രം ഈ ഓഫർ തീർന്നെന്ന് കരുതേണ്ട. കൂടാതെ എയർടെൽ റിവാർഡുകളിൽ എയർടെൽ എക്സ്സ്ട്രീം ആപ്പിലെ സൗജന്യ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ്, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ അംഗത്വം, സൗജന്യ ഹലോ ട്യൂൺസ് എന്നിവ കൂടി ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഈ പ്ലാൻ പ്രതിദിനം ഏകദേശം 10.30 രൂപ എന്ന നിരക്കിലായിരിക്കും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാം ഒത്തിണങ്ങിയ ഒരു മികച്ച പ്ലാൻ എന്ന നിലയിലാണ്. കാരണം ഉപഭോക്താക്കളുടെ ആവശ്യകതകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈപ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിവയ്‌ക്കൊപ്പം അധിക വിനോദ പരിപാടികളുടെ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും.
ജിയോ 90 ദിവസ കാലാവധിയുള്ള പ്ലാൻ
ഈ പ്ലാനിൽ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും 90 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് ജിയോ നൽകുന്നുണ്ട്. ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതാണ് ഇതിന്റെ അർത്ഥം. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ലഭിക്കുമെന്ന് പറയുമ്പോൾ അതൊരു മികച്ച ആനുകൂല്യം തന്നെയാണ്.
കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാനാണ് ജിയോ കൊണ്ട് വന്നിരിക്കുന്നത്. 90 ദിവസത്തേക്ക് ആകെ 180 ജിബി ഡാറ്റയാണ് ജിയോ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്. അതായത് നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്ന് സാരം. കൂടാതെ ഈ റീചാർജ് പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത, ഉപഭോക്താക്കൾക്ക് ഇതിൽ 20 ജിബി ഡാറ്റ അധികമായി ലഭിക്കുന്നു എന്നതാണ്.
അതായത് നിങ്ങൾക്ക് 90 ദിവസത്തേക്ക് ആകെ 200 ജിബി ഡാറ്റ ലഭിക്കും എന്നർത്ഥം. നിലവിലെ സാഹചര്യത്തെ ജിയോയുടെ ഇന്റർനെറ്റ് വേഗത ഉൾപ്പെടെ കണക്കിലെടുക്കുമ്പോൾ ഇതൊരു മികച്ച ഡീൽ ആണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ഇതിനെല്ലാം പുറമേ ചില അധിക ആനുകൂല്യങ്ങളും പ്ലാൻ ഒരുക്കിയിട്ടുണ്ട്. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കുമെന്നതാണ് പ്രത്യേകത.
ആരാണ് കേമൻ?
രണ്ട് പ്ലാനുകളും വന്നതോടെ ഉപഭോക്താക്കൾക്ക് മൂന്ന് മാസം മുഴുവൻ തടസരഹിതമായ കോളിംഗ്, ദിവസേനയുള്ള ഡാറ്റ എന്നിങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും ആസ്വദിക്കാൻ കഴിയും. ഒറ്റയടിക്ക് ഏതാണ് നല്ല പ്ലാൻ എന്ന് പറയാൻ കഴിയില്ലെങ്കിലും ഇത് ഓരോ ഉപഭോക്താവിന്റെയും ആവശ്യകതയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കൂടുതൽ ഡാറ്റയ്ക്കും സ്ട്രീമിംഗ് ആനുകൂല്യങ്ങൾക്കും ജിയോ ആയിരിക്കും നല്ല ഓപ്‌ഷൻ. മറുവശത്ത് സ്ഥിരതയുള്ള നെറ്റ്‌വർക്കുള്ള കൂടുതൽ സന്തുലിതമായ പ്ലാൻ ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ എയർടെൽ ആയിരിക്കും ഉത്തമം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications