ഒരു വശത്ത് ബിഎസ്എൻഎൽ, മറുവശത്ത് ജിയോ; ആര് ജയിക്കും പ്ലാനുകളുടെ പോരാട്ടത്തിൽ? ഉത്തരം ഇതാ
രാജ്യത്തെ ടെലികോം മേഖല വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചൊരു കാലഘട്ടമാണ് കടന്നുപോവുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരും കൂടുതലായി പ്രാധാന്യം നൽകുന്നത് കമ്പനിയുടെ പേരിനോ ലെഗസിക്കോ ഒന്നുമല്ല. ആരാണ് തങ്ങൾക്ക് കൂടുതൽ ഓഫറുകൾ നൽകുന്നത്, ആരുടേത് കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്നിവയൊക്കെയാണ് ഉപഭോക്താക്കളുടെ പ്രധാന മുൻഗണന. അത് മുന്നിൽ വച്ചാണ് അവർ പലപ്പോഴും മുന്നോട്ട് പോവുന്നതും.
അങ്ങനെയുള്ള സവിശേഷമായ സാഹചര്യത്തിൽ രാജ്യത്തെ രണ്ട് ടെലികോം കമ്പനികൾ ഗംഭീരമായ മത്സരം കാഴ്‌ച വയ്ക്കുകയാണ്. അതിലൊന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ജിയോയാണ്. മറ്റൊന്ന് പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലുമാണ്.

ജിയോ കുതിച്ചുയരുകയാണ്. അംബാനിയുടെ ദീർഘവീക്ഷണമാണ് അവരെ ഈ നിലയിൽ കൊണ്ട് ചെന്ന് എത്തിച്ചതെന്നുതാണ് പ്രത്യേകത. പല കമ്പനികളുടെ തകർച്ച എത്തിയ വേളയിൽ അവതരിച്ച ജിയോ പിന്നീട് വലിയ മാറ്റമായിരുന്നു വിപണിയിൽ കൊണ്ട് വന്നത്. പ്രവർത്തനം തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ജിയോ തങ്ങളുടെ നിലയിൽ മുന്നോട്ട് കുതിക്കുകയാണ് ഇപ്പോൾ.
അവരുടെ പ്ലാനുകൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. അതിൽ ദീർഘകാല വാലിഡിറ്റി ഉള്ള പ്ലാനുകളും ഹ്രസ്വകാല വാലിഡിറ്റി ഉള്ള പ്ലാനുകളും ധാരാളം ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. ശരിക്കും പറഞ്ഞാൽ ഈ ക്യാറ്റഗറിയിൽ ജിയോ മറ്റാർക്ക് മുന്നിലും തലകുനിക്കില്ലെന്നത് വ്യക്തമാണ്. അവരുടെ പ്ലാനുകൾ തന്നെയാണ് അതിന് ഉദാഹരണം.
മറുവശത്ത് ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ തിളങ്ങി നിൽക്കുകയാണ്. ചില കാരണങ്ങൾ മൂലം ഇടയ്ക്ക് ഒന്ന് തളർന്നെങ്കിലും ഇപ്പോൾ അവർ വളരെയധികം മുന്നേറിയിരിക്കുന്നു. പല തരത്തിലുള്ള ഓഫറുകളും സേവനങ്ങളുമായി കമ്പനി കളം പിടിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ. ഇന്ത്യക്കാർക്ക് ബിഎസ്എൻഎലിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് പറയുന്നത് ഒരിക്കലും വെറുതെയല്ല.
ഇപ്പോഴത്തെ സ്ഥിതിയിൽ ധാരാളം കിടിലം ഓഫറുകൾ, പ്രീ പെയ്‌ഡ് പ്ലാനുകൾ എന്നിവയുമായി അവർ ഉപഭോക്താക്കളെ ആകർഷിക്കുകയും അവരെ വരുതിയിലേക്ക് കൊണ്ട് വരികയും ചെയ്യും എന്നതാണ് പ്രത്യേകത. അതിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളാണ് കൂടുതലും. കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എന്ന ബിഎസ്എൻഎൽ വാക്യത്തിന് കളങ്കം വീഴ്‌ത്തുന്ന അറിയിപ്പാണ് അടുത്തിടെ വന്നത്.
ഈ രണ്ട് അതികായരും പ്രധാനമായും നോക്കുന്നത് എല്ലാവിധത്തിലുമുള്ള ഉപഭോക്താക്കളെയും ആകർഷിക്കുക എന്നതാണ്. അതിനായി നല്ല നല്ല പ്ലാനുകൾ അവർ കൊണ്ട് വരുന്നുണ്ട്. ഇത്തവണ നിങ്ങൾക്ക് ഈ രണ്ട് കമ്പനികളുടെയും വാർഷിക പ്ലാനുകളിൽ ഏതാണ് മികച്ചതെന്ന് സ്വയം വിലയിരുത്താവുന്നതാണ്. രണ്ട് കമ്പനികളുടെയും പ്ലാനുകൾക്ക് അതിന്റേതായ മഹത്വം ഉണ്ടെന്ന് മനസിലാക്കി ഇത് പരിശോധിച്ചാൽ ഉത്തരം കിട്ടുക എളുപ്പമാവും.
ജിയോ വാർഷിക പ്ലാൻ
കമ്പനിയുടെ ജനപ്രിയ വാർഷിക പ്ലാനുകളിൽ ഒന്നിന് 3599 രൂപയാണ് വില. അതിലാവട്ടെ ആനുകൂല്യങ്ങൾ അനവധിയാണ്. ദിവസേന ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്, ഏകദേശം 2.5 ജിബി പ്രതിദിന ഡാറ്റ പരിധി ഉള്ളതിനാൽ ഇത് സ്ട്രീമിംഗിനും ഹെവി ബ്രൗസിംഗിനും നല്ലൊരു ഓപ്‌ഷനാണ്. സാധുത 365 ദിവസത്തേക്ക് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രതിദിനം 100 സൗജന്യ എസ്എംഎസിന് പുറമേ അധിക ആനുകൂല്യങ്ങളായി ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ് കൂടി കിട്ടും.
ബിഎസ്എൻഎൽ വാർഷിക പ്ലാൻ
ഇതിന്റെ കാലാവധി 365 ദിവസമാണ്. ആകെ 600 ജിബി ഇതിൽ ലഭിക്കും. പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി കിട്ടും. ജിയോയുടെ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്എൻഎൽ പ്ലാൻ മൊത്തത്തിൽ കുറഞ്ഞ ഡാറ്റയാണ് നൽകുന്നതെങ്കിലും ചെലവ് വളരെ കുറവാണ്. ഉയർന്ന പ്രതിദിന ഡാറ്റ പരിധി ആവശ്യമില്ലാത്തതും എന്നാൽ വർഷം മുഴുവനും ഡാറ്റ ഉപയോഗിക്കാനുള്ള രീതി ആഗ്രഹിക്കുന്ന ആളുകൾക്കും ഇതായിരിക്കും കൂടുതൽ അനുയോജ്യം.












Click it and Unblock the Notifications