വെറും 3 രൂപ മാത്രം ദിവസേന ചെലവ്, ജിയോയുടെ സൂപ്പര്‍ ഹിറ്റ് പ്ലാന്‍, കൈനിറയെ ഡാറ്റയും കോളും
റീച്ചാര്‍ജ് ചെലവേറിയതാണെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഇന്ന് തന്നെ ജിയോയിലേക്ക് മാറിക്കോളൂ. കിടിലന്‍ പ്ലാനുകളുമായി ജിയോ യൂസര്‍മാരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വെറും 75 രൂപ മാത്രം മുടക്കിയാല്‍ വിചാരിക്കാത്ത അത്ര ഡാറ്റ കോളുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
പുതുവര്‍ഷത്തില്‍ മുകേഷ് അംബാനി ജിയോ യൂസര്‍മാരെ മൊത്തത്തില്‍ ഒന്ന് ഞെട്ടിക്കാനുള്ള ശ്രമത്തിലാണ്. പോക്കറ്റ് ഒരിക്കലും കീറില്ല എന്ന് മാത്രമല്ല, നിങ്ങള്‍ വിചാരിക്കുന്ന എല്ലാ എല്ലാ കാര്യങ്ങളും ഈ റീചാര്‍ജിലൂടെ ലഭിക്കുകയും ചെയ്യും. അതേസമയം ഇത്രയും കിടിലന്‍ പ്ലാന്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ ജിയോ ഫോണ്‍ യൂസര്‍മാര്‍ കൂടിയായിരിക്കണം.

ജിയോ ഫോണ്‍ അവരുടെ യൂസര്‍മാരുടെ ഡിമാന്‍ഡ് പരിഗണിച്ചാണ് ഈ കിടിലന്‍ റീച്ചാര്‍ജ് പ്ലാന്‍ നല്‍കുന്നത്. 75 രൂപയുടെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും എസ്എംഎസ്സും വരെ ലഭിക്കും. ഈ പ്ലാന്‍ പ്രകാരം നിങ്ങളുടെ ഒരു ദിവസത്തെ ചെലവ് കണക്കാക്കി നോക്കൂ. വെറും മൂന്ന് രൂപ മാത്രമാണ് ചെലവാകുക. എന്നാല്‍ ഗുണങ്ങള്‍ നിരവധിയാണ്.
ആദ്യം 75 രൂപ ജിയോഫോണ്‍ പ്ലാനിന്റെ വാലിഡിറ്റി എത്രയാണെന്ന് നോക്കാം. 23 ദിവസത്തേക്കുള്ളതാണ് ഈ കിടിലന്‍ പ്ലാന്‍. നിത്യേന 0.1 എംബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതേസമയം ഡാറ്റയുടെ കാര്യത്തില്‍ നിരാശപ്പെടാന്‍ വരട്ടെ. അധികമായി 200 എംബി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. മൊത്തം ഈ പ്ലാന്‍ പ്രകാരം 2.5 ജിബി ഡാറ്റയാണ് ജിയോ യൂസര്‍മാര്‍ക്ക് ലഭിക്കുക.
75 രൂപ പ്ലാനില്‍ ഇതില്‍ കൂടുതല്‍ കിടിലന്‍ ഓഫറുകള്‍ നല്‍കുന്ന ഒരു കണക്ഷനും വിപണിയില്‍ ഇല്ല. അത് മാത്രമല്ല അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കും. ഏത് നെറ്റ് വര്‍ക്കിലേക്കും നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം 50 എസ്എംഎസ്സുകളും ഈ പ്ലാനില്‍ സൗജന്യമാണ്. ജിയോഫോണ്‍ യൂസര്‍മാര്‍ക്ക് മാത്രമായിട്ടുള്ളതാണ് ഈ പ്ലാന്‍ എന്ന് എപ്പോഴും ഓര്‍ക്കണം. ജിയോ സിം കൈവശമുള്ള എല്ലാവര്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല.
ജിയോയുടെ 91 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഇതിലും 0.1 എംബിയാണ് നിത്യേന ലഭിക്കുക. അതിന് പുറമേ 200 എംബി അധിക ഡാറ്റയും ലഭിക്കും. മൊത്തം 3ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് കോളും 50 സൗജന്യ എസ്എംഎസ്സും ലഭിക്കും.












Click it and Unblock the Notifications