ജിയോയുടെ 123 രൂപ പ്രത്യേക പ്ലാൻ; ദിവസേന 500 എംബി ഡാറ്റ ലഭിക്കും, അൺലിമിറ്റഡ് വോയ്‌സ് കോളും!

കുറഞ്ഞ ചെലവിൽ മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി റിലയൻസ് ജിയോ 123 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ദിവസവും 0.5 ജിബി ഹൈസ്‌പീഡ് ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. അടിസ്ഥാന മൊബൈൽ സേവനങ്ങൾ മാത്രം ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒരു പ്ലാനാണിത്. ഒരു ദിവസത്തെ ചെലവ് ഏകദേശം 4.39 രൂപ മാത്രമാണ്.

123 രൂപ പ്ലാനിൽ ദിവസവും 500 എംബി ഹൈസ്‌പീഡ് ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. 28 ദിവസം കൊണ്ട് ആകെ 14 ജിബി ഡാറ്റ ഉപയോഗിക്കാം. കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും 28 ദിവസത്തേക്ക് ആകെ 300 എസ്എംഎസും ലഭിക്കും. സാധാരണ റീചാർജ് പ്ലാനുകളിൽ ദിവസവും എസ്എംഎസും ലഭിക്കുമ്പോൾ, ഈ പ്ലാനിൽ 300 എസ്എംഎസ് ഒരുമിച്ചാണ് നൽകുന്നത്.

jio

എന്നാൽ എല്ലാ ജിയോ ഉപഭോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമല്ല. ജിയോഫോൺ ഉപയോഗിക്കുന്നവർക്കായി മാത്രമാണ് ഈ പ്ലാൻ ഒരുക്കിയിരിക്കുന്നത്. ജിയോഫോണുകൾ ജിയോ സിമ്മിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ സാധാരണ ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ സാധാരണയായി റീചാർജ് ചെയ്യാൻ കഴിയില്ല.

കോളുകൾ, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്ക് പുറമെ ജിയോസാവൻ, ജിയോടിവി എന്നീ സേവനങ്ങളും ഈ റീചാർജിനൊപ്പം സൗജന്യമായി ലഭിക്കും. ഇതിലൂടെ അധിക പണം നൽകാതെ പാട്ടുകൾ കേൾക്കാനും ടെലിവിഷൻ പരിപാടികൾ കാണാനും സാധിക്കും. സാധാരണ സ്‌മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്‌തമായി കീപാഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 4ജിബി ഫോണുകളാണ് ജിയോഫോണുകൾ.

കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്നതാണ് ഇത്തരം ഫോണുകളുടെ ലക്ഷ്യം. യുപിഐ വഴി പണം അയയ്ക്കുക, ലൈവ് ടിവി കാണുക തുടങ്ങിയ സൗകര്യങ്ങളും ജിയോഫോണുകളിൽ ലഭ്യമാണ്. സ്‌മാർട്ട്ഫോണിന്റെ എല്ലാ സൗകര്യങ്ങളും ആവശ്യമില്ലാത്തവർക്ക് ഇത്തരം ഫോണുകൾ പ്രയോജനകരമാണ്.

123 രൂപയുടെ പ്ലാനിന് പുറമെ ജിയോഫോൺ ഉപഭോക്താക്കൾക്കായി മറ്റ് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും ജിയോ നൽകുന്നുണ്ട്. രൂപ 234 പ്ലാൻ - 56 ദിവസത്തെ കാലാവധി. 369 രൂപ പ്ലാൻ - 84 ദിവസത്തെ കാലാവധി. 1234 പ്ലാൻ - 336 ദിവസത്തെ കാലാവധി. ഈ പ്ലാനുകളിലും ദിവസവും 0.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, എസ്എംഎസ് സൗകര്യങ്ങൾ എന്നിവ ലഭിക്കും. റീചാർജ് തുക കൂടുന്നതിനനുസരിച്ച് പ്ലാനിന്റെ കാലാവധിയും വർധിക്കും.

പ്രധാനമായും ഫോൺ വിളികൾ, ചെറിയ രീതിയിലുള്ള ഇന്റർനെറ്റ് ഉപയോഗം, മെസേജുകൾ, മറ്റ് അടിസ്ഥാന ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കായി മൊബൈൽ ഉപയോഗിക്കുന്നവർക്ക് 123 രൂപയുടെ പ്ലാൻ പ്രയോജനപ്പെടും. ദിവസവും ഏകദേശം 4.39 രൂപ മാത്രം ചെലവാകുന്നതിനാൽ യോഗ്യരായ ജിയോഫോൺ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma