ആൻഡ്രോയിഡോ ഐഒഎസോ ? ഉത്തരം ഈ ആൻഡ്രോയിഡ് ഫോണുകൾ പറയും...
മാറുന്ന ലോകത്ത് അതിവേഗം മാറുന്ന ഗാഡ്‌ജറ്റുകൾ സ്വന്തമാക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളൊക്കെ. അതിപ്പോൾ മൊബൈൽ ഫോണായാലും, ലാപ്‌ടോപ്പുകൾ ആയാലും നമ്മൾ ഏറ്റവും മികച്ചതാണ് തേടി പോവുക. ചിലപ്പോഴൊക്കെ വില നമ്മളെ പിന്നോട്ട് വലിക്കുമെങ്കിലും വിലയെത്ര ആയാലും വാങ്ങുന്ന ഉപകരണത്തിന്റെ ഗുണമേന്മയിലും സവിശേഷതകളും ഒരു കോംപ്രമൈസിനും നമ്മൾ തയ്യാറല്ല.
ടെക് ലോകത്തെ ഏറ്റവും ചൂടുള്ള ചർച്ചയാണ് ആൻഡ്രോയിഡ് ഫോണുകളോ മികച്ചത് ആപ്പിൾ അവതരിപ്പിക്കുന്ന ഐഒഎസ് സോഫ്റ്റ്‌വെയർ അടങ്ങിയ ഫോണുകളാണോ മികച്ചത് എന്ന വിഷയം. അതിന് പക്ഷേ ഒറ്റ വാക്കിൽ ഉത്തരം പറയുക എളുപ്പമല്ല. ഇവയുടെ ആവശ്യകത, അത് ഉപയോഗിക്കുന്നവരുടെ ജീവിത രീതി, എന്തിനേറെ പറയുന്നു സാമ്പത്തിക നില വരെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

എങ്കിലും സാധാരണക്കാർക്ക് ഇടയിൽ ആൻഡ്രോയിഡിനോളം ജനപ്രീതി കൈവരിക്കാൻ ഐഒസിന് കഴിഞ്ഞിട്ടില്ല എന്നത് പരമമായ സത്യമാണ്. അതിന്റെ ഏറ്റവും വലിയ കാരണം ആൻഡ്രോയിഡ് ഫോണുകൾ അൽപ്പം കൂടി താങ്ങാവുന്ന വിലയിലാണ് അവതരിപ്പിക്കുന്നത് എന്നത് തന്നെയാണ്. കൂടുതൽ വില നൽകാൻ കെൽപ്പുള്ളവർക്ക് അതിന് തക്കതായ സവിശേഷതകൾ നൽകാനും ആൻഡ്രോയിഡിന് കഴിയുന്നത് എന്നതിനാൽ തന്നെ അവയുടെ സ്പെക്ട്രം വളരെ ദൈർഘ്യമേറിയതാണ്.
ഇന്ന് നമ്മൾ പരിശോധിക്കുന്നത് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണുകളുടെ വിശേഷങ്ങളാണ്. ബജറ്റ്, സവിശേഷതകൾ, ലഭ്യത എന്നിങ്ങനെ ഘടകങ്ങൾ മുൻനിർത്തി ഏറ്റവും മികച്ച അഞ്ച് ഫോണുകൾ നമുക്കീ സെഷനിൽ പരിശോധിക്കാം. ഇതൊരിക്കലും ഐഒഎസുമായുള്ള ഒരു താരതമ്യമല്ല എന്നോർക്കണം, അതിനാൽ ഈ ആൻഡ്രോയിഡ് ഫോണുകൾ അവയുടെ പ്രകടമായ പ്രത്യേകതകളിൽ നിന്ന് കൊണ്ട് തന്നെ നമുക്ക് വിലയിരുത്താം...
ഷവോമി റെഡ്‌മി 12
അടുത്ത കാലത്തായി ഷവോമി വിപണിയിൽ ഇറക്കിയ ഏറ്റവും മികച്ച ഉത്പന്നങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. 6.79-ഇഞ്ച് FHD+ എൽസിഡി ഡിസ്‌പ്ലേയോട് കൂടിയാണ് ഈ ഫോൺ എത്തുന്നത്. ഇതൊരു 5ജി ഫോൺ ആണെന്ന് കാര്യം മറക്കരുത്. ഒക്റ്റാ കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 8 എംപി ഫ്രണ്ട് ക്യാമറയും 50 എംപി പ്രൈമറി ക്യാമറയുമുള്ള പിൻക്യാമറയും ഈ ഫോണിനെ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. ഈ ഫോണിന്റെ വില 14,999 രൂപ മാത്രമാണ്.
വിവോ ടി2 പ്രോ മമരട് അനീഷ്
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോട് കൂടി അവതരിപ്പിച്ച ഈ ഫീച്ചർ സ്‍മാർട്ട്ഫോൺ മിഡ് സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. 64 എംപി + 2 എംപി ഡ്യുവൽ പ്രൈമറി ക്യാമറകൾക്കൊപ്പം, ക്യാമറയ്ക്ക് കൂടുതൽ കരുത്ത് പകരാൻ റിംഗ് എൽഇഡി ഫീച്ചറും, 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. 4600 mAh ബാറ്ററിയാണ് ഫോണിന്റെ നട്ടെല്ല്. വില 23,999 രൂപ.
സാംസങ് ഗ്യാലക്‌സി എഫ്54
സാംസങ് തങ്ങളുടെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളുമായാണ് കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയിൽ എത്തുന്നത്. അതിലൊരു മോഡലാണ് ഗ്യാലക്‌സി എഫ്54. ഒക്റ്റാ കോർ (2.4 GHz, ക്വാഡ് കോർ + 2 GHz, ക്വാഡ് കോർ) സാംസങ് എക്‌സിനോസ് 1380 പ്രൊസസറാണ് ഈ ഫോണിന്റെ ജീവനാഡി. 6.7 സൂപ്പർ അമോഎൽഇഡി ഫോണിനെ മെച്ചപ്പെട്ട കാഴ്‌ചാനുഭവം ആക്കി മാറ്റുന്നു. വില 22,999 രൂപയാണ്.
വൺപ്ലസ് 11ആർ
ഒക്റ്റാ കോർ സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രൊസസറാണ് ഫോണിനെ താങ്ങി നിർത്തുന്നത്. 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് അമോഎൽഇഡി ഡിസ്‌പ്ലേ ഫോണിനെ വ്യത്യസ്‌തമാക്കുന്നു. 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകളാണ് വൺ പ്ലസ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സെൽഫി അനുഭവം മികച്ചതാക്കാൻ 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്, വില 39,999 രൂപയാണ്.
സാംസങ് ഗ്യാലക്‌സി എസ്23 അൾട്രാ
നിലവിൽ ഐഫോണിനെ വെല്ലാൻ കെൽപ്പുള്ള വിപണിയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അതാണ് സാംസങ് ഗ്യാലക്‌സി എസ്23 അൾട്രാ. ഒക്റ്റാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ ഈ ഫോണിനെ സവിശേഷമാക്കുന്നു.
ക്യാമറയുടെ കാര്യത്തിൽ ഈ ഫോണിന് നിലവിൽ എതിരാളികളില്ല. 200 എംപി പ്രൈമറി ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. എങ്കിലും ഐഫോണിന് സമാനമായി ഇതിന്റെ വില ഒരൽപം അധികമാണ്, നിലവിൽ 1,00,820 രൂപയ്ക്കാണ് ഈ ഗാഡ്‌ജറ്റ് നമ്മുടെ രാജ്യത്ത് വിൽക്കുന്നത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര് എത്ര രൂപ നല്കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ് വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്












Click it and Unblock the Notifications