Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ലാവ ഫോൺ കണ്ടാൽ ആരും വാ പൊളിക്കും; ക്യാമറയിൽ അത്ഭുതം തീർക്കും, വില ഇത്രയും കുറവോ?

ഇന്ത്യൻ വിപണിയിൽ വിവിധ സ്‍മാർട്ട്ഫോൺ നിർമ്മാതാക്കൾ ശക്തമായ മത്സരമാണ് കാഴ്‌ചവെച്ച് കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ എഴുതിത്തള്ളാൻ കഴിയാത്ത ഒരു പേരാണ് ലാവയുടേത്. ബിൽറ്റ് ക്വാളിറ്റിയും ഫീച്ചറുകളും കൊണ്ട് സമ്പന്നമായ ലാവ ഫോണുകൾക്ക് പുതിയ ദിശാബോധം നൽകികൊണ്ട് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.

കഴിഞ്ഞ മാസം മുതൽ ടീസറുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന മോഡലായ ബ്ലേസ്‌ കർവ് 5ജിയാണ് കമ്പനി പുറത്തിറക്കിയ ഫോൺ. അതിന്റെ പേരിൽ നിന്ന് വ്യക്തമാണ് ഡിസൈനെ കുറിച്ചുള്ള ഒരു ചിത്രം വ്യക്തമാണ്. ലാവ ബ്ലേസ് കർവ് 5ജി ഒരു വളഞ്ഞ AMOLED ഡിസ്‌പ്ലേയുമായാണ് വിപണിയിൽ എത്തുന്നത്, 6.67ഇഞ്ച് വലുപ്പമുള്ള ഈ ഡിസ്‌പ്ലേയ്ക്ക് FullHD+ റെസല്യൂഷനും ഉണ്ട്.

lavablazecurve

ഈ മിഡ് ബജറ്റ് ഫോണിന്റെ സ്‌ക്രീൻ ഡ്രാഗൺ ട്രെയിൽ സ്‌റ്റാർ 2 ഗ്ലാസ് കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു, കൂടാതെ 800 nits പീക്ക് തെളിച്ചവുമുണ്ട്. 32എംപി സെൽഫി ക്യാമറയ്‌ക്കായി കേന്ദ്രീകൃതമായ പഞ്ച്-ഹോളും ബയോമെട്രിക് പ്രാമാണീകരണത്തിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്‌കാനറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ലാവ ബ്ലേസ് കർവ് 5ജിയുടെ പിൻ പാനലിന് മാറ്റ് ഫിനിഷുള്ള 3D ഗ്ലാസ് ഡിസൈനും ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. 64എംപി പ്രൈമറി, 8എംപി അൾട്രാവൈഡ് (120° FOV), 2എംപി മാക്രോ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയത്. പ്രൈമറി ക്യാമറ സോണി സെൻസർ ഉപയോഗിക്കുകയും ഇഐഎസ് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

ഫോണിൽ 8ജിബി LPDDR5 റാമും 25ജിബി വരെ UFS 3.1 സ്‌റ്റോറേജും ഉള്ള Dimensity 7050 SoC ഉണ്ട്. സ്‌മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സിൽ പ്രവർത്തിക്കുന്നു, കൂടാതെ പരസ്യങ്ങളും ആവശ്യമില്ലാത്ത ആപ്പുകളും ഇതിൽ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്ന് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളുള്ള ബ്ലേസ് കർവ് 5ജിയ്‌ക്കായി ആൻഡ്രോയിഡ് 14, ആൻഡ്രോയിഡ് 15 എന്നിവ കൂടി ലാവ ഉറപ്പാകുന്നുണ്ട്.

ഫോണിൽ 33W ചാർജിംഗ് ഉള്ള 5,000 mAh ബാറ്ററി, സ്‌റ്റീരിയോ സ്‌പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, രണ്ട് സിം സ്ലോട്ടുകളിലും 5ജി പിന്തുണ എന്നിവ കൂടി ഉൾപ്പെടുന്നു. ലാവ ബ്ലേസ്‌ കർവ് 5ജി അയൺ ഗ്ലാസ്, വിരിഡിയൻ ഗ്ലാസ് നിറങ്ങളിൽ രണ്ട് മെമ്മറി ഓപ്ഷനുകളിലാണ് വരുന്നത് - 8ജിബി/128ജിബി, 8ജിബി/256ജിബി, വില യഥാക്രമം 17,999, 18,999 എന്നിങ്ങനെയാണ്. ആമസോൺ, ലാവയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ നെറ്റ്‌വർക്ക് എന്നിവ വഴി മാർച്ച് 11 മുതൽ ഫോൺ വിൽപ്പന ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+