വില വെറും 6799 രൂപ; ലാവയുടെ ഉഗ്രൻ ഫോൺ വാങ്ങാം, ബാറ്ററി ശേഷി കേട്ടാൽ ആരായാലും ഞെട്ടും
നമ്മുടെ നാട്ടിലെ സ്‍മാർട്ട്ഫോൺ വിപണി അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാതരം സെഗ്‌മെന്റിലും വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നോക്കിയാൽ നമുക്ക് മനസിലാവും. പ്രത്യേകിച്ച് പ്രീമിയം ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന പല ഫീച്ചറുകളും വില കുറഞ്ഞ ഫോണുകളിൽ വരെ അവതരിപ്പിക്കുന്നുണ്ട്. ഇത് മൂലം ഏത് സാമ്പത്തിക ശേഷിയുള്ളവർക്കും മേഖലയിലെ പുത്തൻ ട്രെൻഡുകൾ അറിയാനും, ഉപയോഗിക്കാനും കഴിയുന്നുണ്ട്.
അത്തരത്തിൽ കുറഞ്ഞ വിലയുള്ള പല ഫോണുകളിലും വമ്പൻ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ഞെട്ടിക്കുന്നുണ്ട്. അതിലേക്ക് ഏറ്റവും ഒടുവിൽ കൂട്ടിച്ചേർത്ത ഒരു മോഡലാണ് ലാവയുടെ യുവ 3 എന്ന മോഡൽ. താരതമ്യേന ലോ ബജറ്റ് ഫോൺ ആണെങ്കിലും, ബാറ്ററി ശേഷിയിലും, ഡിസ്പ്ല വലുപ്പത്തിലും ഒന്നും ഒട്ടും കോംപ്രമൈസ് ചെയ്യാതെയാണ് ഈ മോഡൽ എത്തുന്നത്.

കഴിഞ്ഞ വർഷത്തെ ജനപ്രിയ മോഡലായ യുവ 2ന്റെ പിൻഗാമിയായാണ് ലാവ യുവ 3 പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ മോഡലിന്റെ ലോഞ്ചിങ് നടന്നത് ഇതിന് 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് HD+ ഡിസ്‌പ്ലേയുണ്ട്, യുവ 2ന് സമാനമായി യൂണിസോക് T606 എസ്ഒസി ആണ് ഇതിന് കരുത്തേകുന്നത്. ഇതിൽ 4GB റാം ആണുള്ളത്.
ഇത് ബ്ലോട്ട്വെയറുകൾ ഇല്ലാതെ ആൻഡ്രോയിഡ് 13 പ്രവർത്തിപ്പിക്കുന്നു. രണ്ട് വർഷത്തേക്ക് ആൻഡ്രോയിഡ് 14 അപ്‌ഗ്രേഡും ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത. 13 മെഗാപിക്‌സൽ ബാക്ക് ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ എന്നിവയും യുഎസ്ബി ടൈപ്പ്-സി വഴി 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5000 mAh ബാറ്ററിയും ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.
എക്ലിപ്‌സ് ബ്ലാക്ക്, കോസ്‌മിക് ലാവണ്ടർ, ഗ്യാലക്‌സി വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാവുന്ന ലാവ യുവ 3യുടെ വില Rs. 4GB + 64GB പതിപ്പിന് 6,799 രൂപയും 4GB + 128GB പതിപ്പിന് 7,299 രൂപയുമാണ്. ഫെബ്രുവരി 7 മുതൽ ആമസോണിൽ നിന്നും ലാവയുടെ റീട്ടെയിൽ നെറ്റ്‌വർക്കിൽ നിന്നും 2024 ഫെബ്രുവരി 10 മുതൽ ലാവ ഇ-സ്‌റ്റോറിൽ നിന്നും ഫോൺ വാങ്ങാൻ കഴിയും.












Click it and Unblock the Notifications