ഐഫോണ്‍ 15 പ്രൊയേക്കാള്‍ വിലയോ? ഈ ഇയര്‍ബഡ് വാങ്ങിയാല്‍ പോക്കറ്റ് കീറും, വില കേട്ടാല്‍ ആരും ഞെട്ടും
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ കിംഗാണ്. വിലയുടെ കാര്യത്തിലാണ് ഈ മികവ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഐഫോണ്‍ പതിനഞ്ച് പ്രൊയേക്കാള്‍ വിലയുണ്ടോ ഒരു ഇയര്‍ ബഡ്‌സിന്. കേട്ടിട്ട് ചിരിക്കാന്‍ വരട്ടെ. അത് സത്യമാണ്. ലൂയി വുയ്‌തോണിന്റെ ഇയര്‍ ബഡ്‌സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് ഇവ പുറത്തിറക്കിയത്.
ഇതിന്റെ വില കേട്ട് ലോകത്തുള്ളവര്‍ മുഴുവന്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ലൂയി വുയ്‌തോണ്‍ ആഡംബര ബ്രാന്‍ഡാണ് ഇന്ത്യയില്‍ അടക്കം അവര്‍ക്ക് ഷോറൂമുകളുണ്ട്. എന്നാല്‍ ഇത്ര വലിയ തുക ഒരു ഇയര്‍ ബഡ്‌സിന് നല്‍കേണ്ടി വരുന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് യൂസര്‍മാര്‍ പറയുന്നു.

ഐഫോണ്‍ പതിനഞ്ച് പ്രൊയുടെ വില ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്ന് പറയേണ്ടി വരും. 1660 യുഎസ് ഡോളറാണ് എല്‍വിയുടെ ഇയര്‍ബഡ്‌സിന്റെ വില. ഇത് ഏകദേശം 1.38 ലക്ഷം രൂപ വരും. ഐഫോണ്‍ പതിനഞ്ച് പ്രൊയുടെ ബേസ് മോഡലിനേക്കാള്‍ വില വരുമിത്. എന്തുകൊണ്ടാണ് ഈ ഇയര്‍ബഡ്‌സിന് ഇത്ര വിലയെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണവുമുണ്ട്.
സഫയര്‍ ഗ്ലാസ് ടോപ് ഡിസ്‌കിലാണ് എല്‍വി ഇയര്‍ബഡ്‌സിന്റെ ഡിസൈന്‍. ഇതിനൊപ്പം തന്നെ സില്‍വര്‍ ബാക്ക് പ്രിന്‍ഡിംഗുമുണ്ട്. ഇതിന്റെ ബോഡി വെള്ളി നിറത്തില്‍ ഉള്ളതാണ്. വലിയ ആകര്‍ഷണമാണ് ഇവ കാണുമ്പോള്‍ തന്നെ ഒരാള്‍ക്കുണ്ടാവുക. പോളിഷെഡ് സ്റ്റീല്‍ കളറും കണക്ട് മോണോഗ്രാം പാറ്റേണുമാണ് ഇതിനുള്ളത്. അലൂമിനിയം ഫ്രെയിമും, അതിനോട് ചേര്‍ന്ന് സില്‍വര്‍ പിവിഡി കോട്ടിംഗ് ഇയര്‍ബഡ്‌സിനുണ്ട്.
സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ചാര്‍ജിംഗ് കേസും ഇതോെടാപ്പമുണ്ട്. അതില്‍ ലൂയി വുയ്‌തോണിന്റെ ബ്രാന്‍ഡിംഗുമുണ്ട്. ബ്ലാക് ഗ്ലാസ് ലിഡിനോട് ചേര്‍ന്ന് എല്‍ഇഡി ലൈറ്റ് റിംഗും ഇവയില്‍ കാണാനാവും. ഈ കേയ്‌സ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മോണോഗ്രാം നിലയില്‍ നിന്ന് പിങ്ക് ഗ്രേഡിയന്റ് നിറത്തിലേക്ക് മാറും. അതിലൂടെ നമുക്ക് ഇവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. അലക്‌സ മോഡലിലാണ് ഈ എല്‍വി മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇനി ഇവയിലെ ശബ്ദത്തിന്റെ കാര്യത്തിലേക്ക് വരാം. 11 എംഎം ബെറിലിയം ഡ്രൈവേഴ്‌സും, ഡുവല്‍ ഓമ്‌നി ഡൈറക്ഷണല്‍ ഡിജിറ്റല്‍, ഒരു അനലോഗ് മൈക് എന്നിവയാണ് ഇയര്‍ബഡ്‌സില്‍ എല്‍വി ഒരുക്കിയിരിക്കുന്നത്. ബ്ലൂടൂത്ത് 5.2, 12 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് അതും ഒരൊറ്റ ചാര്‍ജിംഗില്‍, ഓട്ടോ പോസ്, പ്ലേ ഫംഗ്ഷണാലിറ്റി എന്നിവയെല്ലാം ഇതില്‍ ലഭ്യമാണ്. പ്ലേബാക്ക് കണ്‍ട്രോളിന് മെക്കാനിക്കല്‍ ബട്ടണുകളും ഇവയില്‍ ഉണ്ട്.
ഹൈബ്രിഡ് ആക്ടീവ് നോയ്‌സ് കാന്‍സലേഷനാണ് മറ്റൊരു പ്രത്യേകത. 28 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ഇതിന് ലഭിക്കും. 40 മിനുട്ടിനുള്ളില്‍ ഇവ ഫുള്‍ ചാര്‍ജാവും. രണ്ട് വര്‍ഷത്തെ അന്താരാഷ്ട്ര ഗ്യാരണ്ടിയും ഈ ബഡ്‌സിനുണ്ട്. കറുപ്പ്, ചുവപ്പ്, ഗോള്‍ഡന്‍, സില്‍വര്‍, വയലറ്റ്, ബ്ലൂ എന്നീ നിറത്തിലാണ് ഇവ ലഭ്യമാവുക.












Click it and Unblock the Notifications