പശുവളര്‍ത്തല്‍ ആരംഭിച്ച് സക്കര്‍ബര്‍ഗ്, തീറ്റയായി നല്‍കുന്നത് ഡ്രൈ ഫ്രൂട്‌സും ബിയറും; കാരണം ഇതാണ്
മെറ്റ സ്ഥാപകനും ശതകോടീശ്വരനുമായ മാര്‍ക്ക് സക്കര്‍ബഗ് പുതിയ ബിസിനസിലേക്ക്. വളരെ ആകര്‍ഷകമായ ബിസിനസാണ് സക്കര്‍ബര്‍ഗ് ആരംഭിച്ചിരിക്കുന്നത്. ബീഫ് കച്ചവടമാണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നത്. ബിസിനസ് ലോകത്ത് മാത്രമല്ല ടെക് ലോകത്തും സക്കര്‍ബര്‍ഗിന്റെ പുതിയ തീരുമാനം അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
നേരത്തെ ജിജുട്‌സു പഠിക്കാനായി സക്കര്‍ബര്‍ഗ് ശ്രമിച്ചതും ഇതുപോലെ വാര്‍ത്തയായിരുന്നു. പശുക്കളെ വളര്‍ത്തുന്നതാണ് ഇപ്പോഴത്തെ സക്കര്‍ബര്‍ഗിന്റെ ഹോബിയെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് വെറുതെ പശുവിനെ വളര്‍ത്തുന്ന കാര്യമല്ല. ഇവയ്ക്ക് തീറ്റയായി നല്‍കുന്നത് ഡ്രൈ ഫ്രൂട്‌സും ബിയറുമാണ്.

ലോകത്ത് ഒരിടത്തും ഇത്തരത്തില്‍ പശുവിന് തീറ്റ ആരും നല്‍കുന്നുണ്ടാവില്ല. എന്നാല്‍ ഇതിന് വിശദീകരണവും സക്കര്‍ബര്‍ഗ് നല്‍കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബീഫ് ഇതിലൂടെ ലഭിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഹവായിയിലാണ് സക്കര്‍ബര്‍ഗ് പശുവളര്‍ത്തല്‍ ആരംഭിച്ചത്. ഇവിടെയുള്ള കോയി ദ്വീപിന്റെ പാതിയോളം വരുന്ന ഫാമിലാണ് പശുക്കളുള്ളത്.
ബീഫിനോടും പശുക്കളോടുമുള്ള തന്റെ അഭിനിവേശം നേരത്തെ തന്നെ സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. വാഗ്യു, ആംഗസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള പശുക്കളെയാണ് വളര്‍ത്തുന്നതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. വളരെ സ്റ്റൈലിഷായിട്ടാണ് ഇവയെ വളര്‍ത്തുന്നത്. ഇവയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കാനാവുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.
വളരെ വിലയേറിയ ബീഫുകളാണ് ഇതിലൂടെ വിപണിയില്‍ എത്തിക്കാന്‍ സക്കര്‍ബര്‍ഗ് പദ്ധതിയിടുന്നത്. ബീഫാണ് ബിസിനസില്‍ ഏറ്റവും മികച്ചതെന്ന് സക്കര്‍ബര്‍ഗ് അടിവരയിട്ട് പറയുന്നു. മക്കാഡമിയ ഭക്ഷണമാണ് താന്‍ പശുക്കള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. വളരെ വിലയേറിയ മക്കാഡമിയ നട്‌സുകളാണിത്.
അതോടൊപ്പം പ്രാദേശികമായി നിര്‍മിച്ച ബ്രൂവ്ഡ് ആര്‍ട്ടിസാനല്‍ ബിയറും നല്‍കുന്നു. ഇതിലൂടെ ഏറ്റവും ശുചിത്വമുള്ളതും, ക്ലീനായതും, അതുപോലെ ഉയര്‍ന്ന നിലവാരത്തിലുമുള്ള ബീഫുകള്‍ വിപണിയിലെത്തും. പ്രധാനമായും ബീഫിന്റെ ഉല്‍പ്പാദനം നിലവാരമില്ലാത്ത രീതിയിലാണെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇത് മറികടക്കാന്‍ കൂടിയാണ് പുതിയ ബിസിനസ് സക്കര്‍ബര്‍ഗ് ആരംഭിച്ചിരിക്കുന്നത്.
വളരെ ഉത്തരവാദിത്തമുള്ള ഗോ കര്‍ഷകനായിരിക്കും താനെന്ന് അദ്ദേഹം പറയുന്നു. ഓരോ വര്‍ഷവും 5000 മുതല്‍ 10000 പൗണ്ടുകള്‍ ഭക്ഷണം വര്‍ഷത്തില്‍ കഴിക്കും. മക്കാഡമിയ മരങ്ങള്‍ ധാരാളം അതിനായി ആവശ്യമാണ്. എന്റെ മക്കളാണ് മാക് മരങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്. പശുക്കളുടെ കാര്യമെല്ലാം അവരാണ് നോക്കുന്നത്. തന്റെ ബിസിനസ് പ്രൊജക്ടുകളില്‍ ഏറ്റവും സ്വാദിഷ്ടമായ പദ്ധതിയാണിതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.












Click it and Unblock the Notifications