ആപ്പിളിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാം തവണ, എഐ പിടിമുറുക്കുന്നോ?

ആപ്പിളിൽ വീണ്ടും ജീവനക്കാരുടെ പിരിച്ചുവിടൽ. ഇത്തവണ ഫിറ്റ്നസ് പ്ലസ് സേവനത്തിന്റെ ഓഡിയോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ചെറിയൊരു വിഭാഗം ജീവനക്കാരെയാണ് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ടൈം ടു വാക്ക്, ടൈം ടു റൺ തുടങ്ങിയ ഓഡിയോ സംവിധാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെയാണ് പുതിയ പിരിച്ചുവിടൽ ബാധിച്ചത്.

രണ്ട് മാസത്തിനുള്ളിൽ ആപ്പിളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പിരിച്ചുവിടൽ നടപടിയാണിത്. എഐ, യാന്ത്രിക സംവിധാനം, ചെലവ് നിയന്ത്രണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനിടെയാണ് പുതിയ നീക്കം. സാങ്കേതിക മേഖലയിൽ കമ്പനികൾ പുതിയ നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് ആപ്പിളിലും ജീവനക്കാരുടെ എണ്ണത്തിൽ മാറ്റം വരുന്നത്.

apple

ടൈം ടു വാക്ക്, ടൈം ടു റൺ തുടങ്ങിയ ഫിറ്റ്നസ് പ്ലസ് സംവിധാനങ്ങൾ ആപ്പിൾ വാച്ച് ഉപയോഗിച്ച് വീഡിയോ കാണാതെ തന്നെ നിർദേശങ്ങളോടെയുള്ള വ്യായാമം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഈ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെയാണ് പുതിയ പിരിച്ചുവിടൽ ബാധിച്ചതെന്നാണ് റിപ്പോർട്ട്.

എന്നാൽ ഫിറ്റ്നസ് പ്ലസ് സേവനം അവസാനിപ്പിക്കാൻ ആപ്പിൾ തീരുമാനിച്ചിട്ടില്ല. പുതിയ നടപടി ഓഗസ്‌റ്റിൽ നടന്ന മറ്റൊരു പിരിച്ചുവിടലിന് പിന്നാലെയാണ്. അന്ന് ഇരുന്നൂറിലധികം ജീവനക്കാരെ ആപ്പിൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിരി, വിഷൻ പ്രോ, ആപ്പിളിന്റെ സോഫ്റ്റ്‌വെയർ വിഭാഗത്തിന് കീഴിലുള്ള ഇന്റലിജന്റ് സിസ്‌റ്റംസ് എക്‌സ്‌പീരിയൻസ് വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട ടീമുകളെയാണ് നേരത്തെയുള്ള പിരിച്ചുവിടൽ ബാധിച്ചത്.

വിഷൻ പ്രോ വിഭാഗത്തിൽ ഏകദേശം നൂറോളം ജോലികളും സിരി ഉൾപ്പെടെയുള്ള സോഫ്റ്റ്‌വെയർ ടീമുകളിൽ മറ്റൊരു നൂറോളം ജോലികളും നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്ട്. അന്ന് ആപ്പിൾ പറഞ്ഞത് ബിസിനസിലെ മാറ്റങ്ങൾക്കനുസരിച്ച് ടീമുകളെ പുനഃക്രമീകരിക്കുകയാണെന്നാണ്. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് ഈ മാറ്റങ്ങളെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള ചില തസ്‌തികകൾ ഒഴിവാക്കുന്നതിനൊപ്പം പുതിയ തസ്‌തികകളും സൃഷ്‌ടിക്കുമെന്നും ആപ്പിൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏതാനും ആഴ്‌ചകൾക്കുള്ളിൽ വീണ്ടും ജീവനക്കാരെ ഒഴിവാക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്. ഇത്തവണ പിരിച്ചുവിടലിന്റെ വലുപ്പം ചെറുതാണെങ്കിലും സമയമാണ് പ്രധാനമായും ശ്രദ്ധ നേടുന്നത്.

ഫിറ്റ്നസ് പ്ലസ് സേവനത്തിൽ തുടർച്ചയായി പുതിയ വ്യായാമ ഉള്ളടക്കങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിന് സ്ഥിരമായ നിർമാണച്ചെലവും ആവശ്യമാണ്. സേവനം ഉപയോഗിക്കുന്നവരിൽ ചിലർ അംഗത്വം അവസാനിപ്പിക്കുന്നതും കമ്പനിയുടെ വരുമാനത്തെ ബാധിച്ചേക്കാം. ഫിറ്റ്നസ് പ്ലസുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ആപ്പിൾ പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

എഐക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതിക കമ്പനികൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചില ടീമുകളുടെ ഘടനയിലും ജീവനക്കാരുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തുന്ന പ്രവണതയാണ് ഇപ്പോൾ സാങ്കേതിക മേഖലയിൽ കാണുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ആപ്പിളിൽ ഇപ്പോൾ കാണാൻ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma