മൊബൈൽ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; റീചാർജ് നിരക്കുകൾ കൂടിയേക്കും, 12 ശതമാനം വരെ!

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഉപയോക്താക്കളെ നിരക്ക് വർധന വരുന്നു. അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ ഏകദേശം 12 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരക്ക് വർധന നടപ്പായാൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രധാന സ്വകാര്യ ടെലികോം കമ്പനികളുടെ പ്ലാനുകൾക്ക് ഇത് ബാധകമായേക്കാം.

എന്നാൽ 12 ശതമാനം വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തിൽ കമ്പനികളാണ് പ്രഖ്യാപനം നടത്തേണ്ടത്. നിരക്ക് വർധനയുടെ സമയവും തോതും ഓരോ ടെലികോം കമ്പനിയും എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും. അടുത്ത താരിഫ് വർധനയുടെ സമയമാണ് ഇപ്പോൾ ഉപഭോക്താക്കളും നിക്ഷേപകരും ഉറ്റുനോക്കുന്നത്. നാല് മുതൽ ആറ് മാസത്തിനുള്ളിൽ കമ്പനികൾ നിരക്ക് ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

mobile recharge prices

ഇതനുസരിച്ച് നവംബർ-ഡിസംബർ കാലയളവ് അടുത്ത നിരക്ക് പരിഷ്‌കരണത്തിനുള്ള സാധ്യതയുള്ള സമയമായി കണക്കാക്കപ്പെടുന്നു. പ്രധാന ടെലികോം കമ്പനികൾ അവസാനമായി വ്യാപകമായ നിരക്ക് വർധന നടപ്പാക്കിയത് 2024 ജൂലൈയിലാണ്. സാധാരണയായി രണ്ടര മുതൽ രണ്ടര വർഷം വരെ ഇടവേളയിൽ താരിഫ് പരിഷ്‌കരിക്കാറുണ്ടെങ്കിലും വിപണി സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഇത്തവണ അതിന് മുമ്പ് തന്നെ നിരക്ക് ഉയർത്താൻ കമ്പനികൾ തയ്യാറായേക്കാം.

ടെലികോം കമ്പനികൾ നിരക്ക് വർധന പരിഗണിക്കുന്നതിന്റെ പ്രധാന കാരണം ശരാശരി ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉയർത്തുക എന്നതാണ്. ഓരോ ഉപയോക്താവിൽനിന്നും ശരാശരി എത്ര വരുമാനം ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രധാന സൂചകമാണ് എആർപിയു.
പുതിയ ഉപയോക്താക്കളെ വലിയ തോതിൽ കൂട്ടിച്ചേർക്കാതെ തന്നെ താരിഫ് വർധനയിലൂടെ വരുമാനം ഉയർത്താൻ കമ്പനികൾക്ക് കഴിയും.

ടെലികോം കമ്പനികൾ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വലിയ നിക്ഷേപമാണ് നടത്തുന്നത്. 5ജി സേവനങ്ങളുടെ വ്യാപനം, 4ജി ശേഷി വർധിപ്പിക്കൽ, മൊബൈൽ ഡാറ്റ ഉപയോഗത്തിലെ വർധന എന്നിവയ്ക്കെല്ലാം തുടർച്ചയായ നിക്ഷേപം ആവശ്യമാണ്. താരിഫ് ഉയർത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഇത്തരം ചെലവുകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം കമ്പനികളുടെ ലാഭക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.

താരിഫിൽ ചെറിയ ശതമാനം വർധന പോലും ഒരു വർഷം കണക്കാക്കുമ്പോൾ ഉപഭോക്താക്കളുടെ മൊബൈൽ ചെലവിൽ കാര്യമായ വ്യത്യാസമുണ്ടാക്കും എന്നതാണ് പ്രധാന കാര്യം. മാസ, ത്രൈമാസ, വാർഷിക റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് നിരക്ക് പരിഷ്‌കരിച്ചാൽ അധിക തുക ചെലവഴിക്കേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+