ഗൂഗിള്‍ പേയില്‍ നിന്ന് തെറ്റായ യുപിഐയിലേക്ക് പണം അയച്ചോ? പണം തിരിച്ചുകിട്ടുമോ; പുതിയ നിയമം ഇങ്ങനെ
യുപിഐയിലൂടെ പണം അയക്കുന്നത് ഇപ്പോള്‍ ബുദ്ധിമുട്ടേറിയ കാര്യമല്ല. നിമിഷ നേരം കൊണ്ട് ഒരാള്‍ക്ക് പണം അയക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരം വേഗമേറിയ പേമെന്റുകള്ക്കിടെ തെറ്റായ യുപിഐയിലേക്ക് പണം അയക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ നിങ്ങള്‍ തെറ്റായി പണം അയച്ചാല്‍ പണം നഷ്ടപ്പെടുമോ? നഷ്ടപ്പെടുകയോ അല്ലെങ്കില്‍ തിരിച്ചുകിട്ടുകയോ ചെയ്യാം. എന്നാല്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റിയാല്‍ ഇനി ഭയക്കേണ്ടതില്ല.
പ്രത്യേകിച്ച് കുറച്ച് വലിയ തുകയാണെങ്കില്‍ ഇത് തിരിച്ചുകിട്ടിയിരിക്കും. കൃത്യമായ സമയത്ത് ഒരു പരാതി ഫയല്‍ ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. എങ്കില്‍ തീര്‍ച്ചയായും നഷ്ടപ്പെട്ടുവെന്ന് കരുതുന്ന പണം തിരിച്ചുകിട്ടിയിരിക്കും. ആര്‍ബിഐ പറയുന്നത് തെറ്റായ യുപിഐ അക്കൗണ്ടിലേക്ക് പണം അയച്ചാല്‍ അത് നിങ്ങള്‍ക്ക് തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ടെന്നാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ട് ദിവസം അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഈ പണം നിങ്ങള്‍ക്ക് ലഭിക്കും.

പരാതി ലഭിച്ചതിന് ശേഷമുള്ള 48 മണിക്കൂറാണ് പരിഗണിക്കുക. ഇത് കൃത്യമായി പിന്തുടരുകയാണെങ്കില് ഒരിക്കലും പണം നഷ്ടപ്പെടില്ല. തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഹെല്പ്പ്ലൈന് നമ്പറില്‍ വിളിക്കുകയാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയില്‍ എല്ലാം ഇത്തരത്തില്‍ ഹെല്പ്പ്ലൈന് നമ്പറുകളുണ്ട്. അതില്‍ വിളിച്ച് പണം നഷ്ടപ്പെട്ട കാര്യം അറിയിക്കുകയാണ് ചെയ്യേണ്ടത്.
എങ്കില്‍ പിന്നെ യാതൊന്നും പേടിക്കേണ്ടതില്ല.ഗൂഗിള്‍ പേയില്‍ 080-68727374, 022-68727374 എന്നീ നമ്പറുകളാണ് ഹെല്‍പ്പ് ലൈനായിട്ടുള്ളത്. ഫോണ്‍ പേ. പേടിഎം, ഭീം ആപ്പ് എന്നിവയ്ക്കെല്ലാം ഇതുപോലെ ഹെല്പ്പ്ലൈന് നമ്പറുകളുണ്ട്. ആപ്പിള്‍ നോക്കിയാല്‍ കാണാനാവും. ഇതിലൂടെയാണ് പണം തെറ്റായി അയച്ച കാര്യം അറിയിക്കേണ്ടത്. പരാതി നല്‍കേണ്ടത് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്കാണ്.
വേഗത്തില്‍ തന്നെ എന്‍പിസിഐയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കുക. അത് മാത്രമല്ല, നിങ്ങളുടെ ബാങ്കിനെയും വേഗത്തില്‍ തന്നെ തെറ്റായ നമ്പറിലേക്ക് പണം അയച്ചതായി അറിയിക്കുക. ഇത് കാര്യങ്ങള്‍ എളുപ്പമാക്കും.ആദ്യം ഹെല്പ്പ്ലൈനില് വിളിച്ച ശേഷം, അവിടെ നിന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. അതിന് ശേഷം തെറ്റായ യുപിഐ ഇടപാടിന്റെ വിവരങ്ങള്‍ നല്കി കൊണ്ട് ഒരു പരാതി നല്‍കുക.
സമാനമായ പരാതി ബാങ്കിലും നല്‍കുക. ബാങ്ക് 48 മണിക്കൂറിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കിയില്ലെങ്കില്‍, ലോക്പാലിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് പരാതിപ്പെടാവുന്നതാണ്. രണ്ട് മുതല്‍ 3 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ പണം ലഭിക്കുമെന്നാണ് ആര്‍ബിഐ അറിയിക്കുന്നത്. അതേസമയം പരാതികള്‍ക്ക് പുറമേ ഏത് നമ്പറിലേക്കാണ് പണം അയച്ചതെന്ന് നോക്കിയ ശേഷം, ആ നമ്പറില്‍ വിളിച്ച് പണം തെറ്റായി അയച്ച കാര്യം അറിയിക്കുക. അവര്‍ പണം തിരിച്ചുനല്‍കാന്‍ സാധ്യത കൂടുതലാണ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications