ഒരു കൈ നോക്കാൻ ഒരുങ്ങി മോട്ടോയും; ഈ പുത്തൻ മോഡൽ ഉടൻ അവതരിപ്പിക്കും, പല വമ്പൻ ഫോണുകളും വീഴും
സ്‍മാർട്ട്ഫോണുകളുടെ അതിപ്രസരം അനുഭവിക്കുന്ന നാളുകളിലൂടെയാണ് നാം ഇപ്പോൾ കടന്നുപോവുന്നത്. മുൻപൊക്കെ പല കമ്പനികളും വർഷത്തിൽ ഒന്നോ രണ്ടോ ഫോണുകൾ മാത്രമായിരുന്നു പുറത്തിറിക്കിയിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. പുത്തൻ ഫോണുകളുടെ വമ്പൻ ശേഖരം തന്നെയാണ് പല കമ്പനികളും ഉപഭോക്താക്കൾക്ക് മുൻപിലേക്ക് വയ്ക്കുന്നത്. അതിൽ പലതും പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകൾ ആണെന്ന് മാത്രം.
എന്നാൽ ബജറ്റ്, മിഡ് ബജറ്റ് പ്രീമിയം ഫോണുകളും അങ്ങേയറ്റം വിലകുറഞ്ഞ ഫോണുകളും വിപണി കീഴടക്കുന്നുണ്ട്. അത്തരത്തിൽ വളരെ പ്രതീക്ഷയോടെ ഉപഭോക്താക്കൾ ഉറ്റുനോക്കുന്ന ഒരു സ്‍മാർട്ട്ഫോണാണ് മോട്ടോ ജി04. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ഈ ബജറ്റ് ഫോൺ വിപണിയിൽ തരംഗം ആവുമെന്ന് ഉറപ്പാണ്.

ഇപ്പോഴിതാ ഈ ഫോണുമായി ബന്ധപ്പെട്ട നിർണായക അപ്‌ഡേറ്റാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്. മോട്ടോ പുറത്തുവിട്ട പോസ്‌റ്റിൽ മോഡലിന്റെ പേരോ, ചിത്രമോ പറയുന്നില്ലെങ്കിലും അത് മോട്ടോ ജി04 തന്നെയാണെന്നാണ് സൂചന.
ഈ മോഡൽ നേരത്ത തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ചതാണ്. അവിടെ ഇതിനൊപ്പം തന്നെ അവതരിപ്പിച്ച മോട്ടോ ജി24 ഇന്ത്യൻ വിപണിയിൽ എത്തി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി വരാനുള്ളത് ജി04 തന്നെയാണെന്നാണ് നിഗമനം. കറുപ്പ്, നീല, പച്ച, ഓറഞ്ച് എന്നീ കളർ ഓപ്‌ഷനുകളിൽ ഫോൺ എത്തുമെന്നാണ് ടീസർ നൽകുന്ന വിവരം.
ആഗോള വേരിയൻ്റിന് സമാനമായ സവിശേഷതകൾ ഉള്ളതായിരിക്കും ഈ ഫോണിന്റെ ഇന്ത്യൻ വേരിയന്റ് എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് സമാനമായ വിലയും ഉണ്ടായിരിക്കാം. 4 ജിബി+64 ജിബി റാമിനും സ്‌റ്റോറേജ് കോൺഫിഗറേഷനുമായി 119 യൂറോ വിലയുമായാണ് (ഏകദേശം 10,600 രൂപ) ഫോൺ ആഗോള വിപണിയിൽ പുറത്തിറക്കിയത്. കോൺകോർഡ് ബ്ലാക്ക്, സാറ്റിൻ ബ്ലൂ, സീ ഗ്രീൻ, സൺറൈസ് ഓറഞ്ച് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.
മോട്ടോ ജി04ന്റെ ആഗോള വേരിയന്റിൽ യൂണിസോക് T606 SoC ജോടിയാക്കിയ മാലി G57 GPU, 4GB RAM എന്നിവയുണ്ട്. ഇതിൽ റാം 8 ജിബി വരെ വികസിപ്പിക്കാനും കഴിയും. ആൻഡ്രോയിഡ് 14 അധിഷ്‌ഠിത മൈ യുഎക്‌സ് ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്, കൂടാതെ 64 ജിബി ഓൺബോർഡ് സ്‌റ്റോറേജുമുണ്ട്. 90Hz പുതുക്കൽ നിരക്കുള്ള 6.6-ഇഞ്ച് HD+ (720x1,600 പിക്‌സൽസ്) സ്‌ക്രീൻ ഇതിൽ ഒരുക്കിയിരിക്കുന്നു.
ക്യാമറയുടെ കാര്യത്തിൽ Moto ജി04ൽ 16-മെഗാപിക്‌സൽ സെൻസറിനൊപ്പം പിന്നിൽ എൽഇഡി ഫ്ലാഷും മുൻവശത്ത് 5-മെഗാപിക്‌സൽ സെൻസറും സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്‌റ്റീരിയോ സ്‌പീക്കറുകൾ ഉണ്ട്, കൂടാതെ പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും ആവശ്യമായ IP52 റേറ്റിംഗ് ഉണ്ട്. 10W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുകയെന്നാണ് സൂചന.












Click it and Unblock the Notifications