Get Updates
Get notified of breaking news, exclusive insights, and must-see stories!

മോട്ടോയോട് മുട്ടാൻ നോക്കണ്ടെടാ സംസങേ; ഇത് ഐറ്റം വേറെയാ, അല്ലെങ്കിൽ പിന്നെ ഇത്രയും ഫീച്ചറുകൾ എങ്ങനെ ?

സാംസങിനും ഷവോമിക്കും മുൻപ് ഇന്ത്യൻ മൊബൈൽ ഫോൺ മാർക്കറ്റിനെ അടക്കി ഭരിച്ചിരുന്ന ചില ബ്രാൻഡുകളുണ്ട്. അതിൽ നോക്കിയയെ എല്ലാവർക്കും അറിയാം. പഴയകാല സ്‌മരണകൾ അയവിറക്കി അവർ ഇന്ന് കരയ്ക്ക് ഇരുന്ന് കളി കാണുകയാണ്. എന്നാൽ ഇക്കാലത്തിനിടയിലും വിട്ടു കൊടുക്കാതെ തങ്ങളുടെ കൃത്യമായ അപ്‌ഡേഷനുകളിലൂടെ വിപണിയിൽ തരംഗമായ കമ്പനിയാണ് മോട്ടോ.

നിരവധി മോഡലുകളാണ് മോട്ടോയുടേതായി വിപണിയിൽ കഴിഞ്ഞ കാലങ്ങളിൽ എത്തിയത്. അതിൽ പലതും വിൽപ്പനയിൽ വമ്പൻ കുതിപ്പ് കാട്ടിയിട്ടുമുണ്ട്. മോട്ടോറോളയുടെ ജി സീരീസിലെ ഫോണുകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ടെന്നതാണ് യാഥാർഥ്യം. അതിൽപെട്ട ഒരു പുതിയ മോഡലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

motog64

വേറെയാരുമല്ല സാക്ഷാൽ മോട്ടോ ജി64 5ജി മോഡലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് കൈയും കണക്കുമില്ലെന്നതാണ് സത്യം. അതിപ്പോൾ ഒരുപടി കൂടി കടന്നിരിക്കുകയാണ്. ലോഞ്ചിന് മുന്നേ തന്നെ ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ എല്ലാവർക്കും ഇടയിൽ എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അത്രയ്ക്കും ആളുകൾ ഇതിനെ ഉറ്റുനോക്കുന്നു എന്ന് നമുക്ക് ഇതിലൂടെ മനസിലാവും.

ഏപ്രിൽ 16ന് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ലഭ്യമായ വിവരം. ഏറ്റവും ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും വിട നൽകി കൊണ്ട് മോട്ടോ തന്നെ ഇപ്പോൾ ഫോണിന്റെ സവിശേഷതകളെ കുറിച്ചുള്ള പൂർണമായ ചിത്രം എല്ലാവർക്കും മുൻപിലേക്ക് വച്ചിരിക്കുകയാണ്. ഈ പുത്തൻ മോഡൽ മൂന്ന് കളർ ഓപ്ഷനുകളിലും രണ്ട് റാം, സ്‌റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാവുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്.

ഫോൺ എത്തുന്നത് മീഡിയ ടെക് ഡൈമൻസിറ്റി 7025 SoC ചിപ്പ്സെറ്റിന്റെ കരുത്തോടെയാവും. 12ജിബി വരെ റാമും 256ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും ഉള്ള വേരിയന്റുകൾ ഈ ഫോണിന് ലഭ്യമാവും എന്നതാണ് ഔദ്യോഗിക വെബ്‌സൈറ്റ് നൽകുന്ന വിവരം. കൂടാതെ 30W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി64 5ജിയിൽ ഉണ്ടാവുക.

ഐസ് ലിലാക്ക്, മിൻ്റ് ഗ്രീൻ, പേൾ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ എത്തുമെന്നാണ് റിപ്പോർട്ട്. 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 8 മെഗാപിക്‌സൽ മാക്രോ ഷൂട്ടറിനൊപ്പം ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്‌സൽ പ്രൈമറി റിയർ സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാവും ഫോണിന്റെ കണ്ണുകളായി പ്രവർത്തിക്കുക.

എന്നാൽ ഈ ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആവും ഉണ്ടാവുക. കൂടാതെ ഫേസ് അൺലോക്ക് സവിശേഷതയും ഫോണിൽ ഉണ്ടാവും. എഫ്എം റേഡിയോ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എ-ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബെയ്‌ഡു, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

30W ടർബോപവർ ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയോട് കൂടിയ മോട്ടോ ജി64ൽ 6,000mAh ബാറ്ററിയാണ് മോട്ടറോള അവതരിപ്പിക്കുന്നത്. എന്നാൽ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് നടക്കാനിരിക്കെ അതിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+