പാവങ്ങളുടെ ഐഫോണെന്ന വിളി വേണ്ട; വിപണിയിൽ മോട്ടോറോള എഡ്‌ജ് 50 പ്രോ തരംഗം, ഞെട്ടിക്കുന്ന ഓഫർ ഇതാ
ഇന്ത്യൻ സ്‍മാർട്ട് വിപണി വലിയ മത്സരത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന കാലമാണിത്. സാംസങ്, ആപ്പിൾ പോരാട്ടം ഒരു വഴിക്ക് തുടർന്ന് കൊണ്ടേയിരിക്കുമ്പോൾ ബജറ്റ്, മിഡ് ബജറ്റ് സെഗ്‌മെന്റിൽ അതിലും വലിയ ഏറ്റുമുട്ടലുകൾക്ക് വിപണി സാക്ഷ്യം വഹിക്കുന്നുണ്ട്. അത്തരത്തിൽ എല്ലാ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയ ഒരു മിഡ് ബജറ്റ് ഫോൺ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മോഡലാണ് മോട്ടോറോളയുടെ എഡ്‌ജ് 50 പ്രോ.
കഴിഞ്ഞ കാലങ്ങളിൽ നിരവധി ആളുകളാണ് ഈ ഫോൺ സ്വന്തമാക്കിയത്. കുറഞ്ഞ വിലയിൽ ഇത്രയും മികച്ച ഫീച്ചറുകൾ ലഭിക്കുക എന്നത് തന്നെയാണ് ഇടത്തരക്കാരായ ഉപയോക്താക്കളുടെ പ്രഥമ പരിഗണന. ഈ ഫോൺ അത്തരത്തിലുള്ള ആളുകളെ ലക്ഷ്യമിട്ടുള്ളതാണ്. ചുരുക്കി പറഞ്ഞാൽ ഇപ്പോഴത്തെ ട്രെൻഡിംഗ് ഡയലോഗിൽ പറയുന്നത് പോലെ 'ദിസ് ഈസ് നോട്ട് എവെരിവൺസ് കപ്പ് ഓഫ് ടീ'.

എന്തായാലും ഫീച്ചറുകൾ കൊണ്ട് മാത്രമല്ല നൽകുന്ന ഓഫറുകൾ കൊണ്ട് കൂടി ഇപ്പോൾ മോട്ടോറോള നമ്മളെയൊക്കെ ഞെട്ടിക്കുകയാണ്. വിപണിയിൽ എത്തിയിട്ട് അധിക നാളുകൾ ഒന്നും ആയിട്ടില്ലെങ്കിലും ഈ ഫോൺ ഇപ്പോൾ വമ്പൻ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. ഉത്സവ സീസണിലെ വിൽപ്പന മാമാങ്കമായ ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ആണ് ഈ വമ്പൻ ഓഫറുള്ളത്.
മോട്ടോറോള എഡ്‌ജ് 50 പ്രോ: ഓഫറുകൾ
ഒരു 40,000 റേഞ്ചിന് താഴെ വരുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. ഇന്ത്യയിൽ ഈ മോഡൽ 35,999 രൂപ പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്‌തിരുന്നത്. 12 ജിബി റാം, 256 ജിബി സ്‌റ്റോറേജ് വരുന്ന മോഡൽ കൂടിയായിരുന്നു ഇത്. ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും കൂടിയ റാം ലഭിക്കുക എന്നത് തന്നെ വലിയ നേട്ടമാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
ഈ വിലയിലാണ് ഇപ്പോൾ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. ഫ്ലിപ്‌കാര്ട്ട് തങ്ങളുടെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഭാഗമായി ഫോണിന് ഇപ്പോൾ 6000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതോടെ ഫോണിന്റെ ഇപ്പോഴത്തെ വില 29,999 രൂപയായി മാറുന്നു. ഈ ഫോണിൽ നൽകിയിരിക്കുന്ന ഫീച്ചറുകളും അതിന്റെ സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഉറപ്പായും ഇതൊരു പൈസ വസൂൽ ഡീൽ തന്നെയാണ്.
എഡ്‌ജ് 50 പ്രോ: ഫീച്ചറുകൾ
നേരത്തെ പറഞ്ഞത് പോലെ ഈ മോഡൽ 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നു. 6.7 ഇഞ്ച് 1.5K pOLED ഡിസ്പ്ലേയാണ് ഫോണിന് ഭംഗി നൽകുന്നത്. മോട്ടോറോള എഡ്‌ജ് 50 പ്രോയ്ക്ക് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ്, ഇത് ഫോണിന്റെ സ്ഥിരത നിലനിർത്താൻ ഒരുപരിധിവരെ സഹായിക്കുന്നു. ഗെയിമിംഗ് ഉൾപ്പെടെ പലതിനും ഫോണിനെ പ്രാപ്‌തമാകുന്ന ഘടകം കൂടിയാണത്.
50 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 13 മെഗാപിക്‌സൽ അൾട്രാ വൈഡ് + മാക്രോ വിഷൻ സെൻസറും ഒപ്റ്റിക്കൽ സ്‌റ്റേബിലൈസേഷൻ സംവിധാനവുമുള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറയും കൂടി ചേരുന്നു. മുൻ ക്യാമറയും 50 പിക്‌സൽ ശേഷിയുള്ളതാണ്. കൂടാതെ 4500 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും ഫോണിനെ ശക്തമാക്കുന്നു.












Click it and Unblock the Notifications