മോട്ടോയോട് മുട്ടാൻ നിൽക്കണ്ട; ഈ പൊളപ്പൻ ഫോണിന് എത്ര നാളായി കാത്തിരിക്കുന്നു, വിൽപ്പന തുടങ്ങി
ഇപ്പോഴത്തെ കാലത്തെ പിള്ളേര് പറയുന്നത് പോലെ നല്ല അന്തസുള്ളൊരു സ്‍മാർട്ട്ഫോൺ വാങ്ങാൻ ആർക്കായാലും ഒരു ആഗ്രഹമൊക്കെ വരും. എന്നാൽ അപ്പൊഴാദ്യം മനസിൽ വരിക ചില സ്ഥിരം കമ്പനികളുടെ പേരുകളാവും. സാംസങ്, ഷവോമി തുടങ്ങിയവയൊക്കെ നാവിൻ തുമ്പിൽ വന്ന് നിൽക്കും. പക്ഷേ അതിനുമപ്പുറം ആഴമുള്ള സ്‍മാർട്ട്ഫോൺ വിപണിയിൽ കരുത്തന്മാർ ഒട്ടേറെ ഉണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്.
അത്തരത്തിൽ ഈ മേഖലയിലെ തലതൊട്ടപ്പന്മാർ എന്ന് വേണമെങ്കിൽ വിളിക്കാവുന്ന കമ്പനിയാണ് മോട്ടോറോള. ഇന്ത്യയിൽ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലെങ്കിലും ഈ കമ്പനിയുടെ മോഡലുകൾ ഉപയോഗിച്ചവർക്ക് അറിയാം അതിന്റെ ഗുണം. സാമാന്യം മികച്ച രീതിയിൽ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ഒരു അടിപൊളി ബ്രാൻഡ് തന്നെയാണ് മോട്ടോറോള.

പറഞ്ഞുവന്നത് മോട്ടോറോളയുടെ ക്വാളിറ്റിയെ കുറിച്ചാണ്. ഇന്ത്യയിൽ അവരുടെ മികച്ച മോഡൽ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. മറ്റാരുമല്ല മോട്ടോറോള എഡ്‌ജ് 50 പ്രോയാണ് ഇപ്പോൾ നിങ്ങൾക്ക് വാങ്ങാൻ കഴിയുക. കമ്പനിയുടെ ഓൺലൈൻ സ്‌റ്റോർ, ഫ്ലിപ്പ്കാർട്ട്, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് ഫോൺ വിൽക്കുന്നത്.
മോട്ടറോള എഡ്‌ജ് 50 പ്രോ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 SoCയുമായാണ് പ്രവർത്തിക്കുന്നത്, കൂടാതെ ഒരു കർവ്ഡ് ഡിസ്‌പ്ലേയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതിന് 50-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണുള്ളത്, കൂടാതെ 125W വയർഡ് ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയും ഈ ഫോണിനായി മോട്ടോറോള ഒരുക്കിയിട്ടുണ്ട്.
എഡ്‌ജ് 50 പ്രോയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് കമ്പനി നൽകിയത്, ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ പിന്തുണയോടുകൂടിയ ഒരു 50 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 എംപി ടെലിഫോട്ടോ ഷൂട്ടർ എന്നിവ ക്യാമറ മോഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്രണ്ട് ക്യാമറയായി 50 മെഗാപിക്‌സൽ തന്നെയാണ് മോട്ടോറോള നൽകിയിട്ടുള്ളത് എന്നത് പ്രത്യേകം എടുത്തുപറയണം.
ഫോണിന്റെ ഇന്ത്യയിലെ വില 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 31,999 ആയിരിക്കും. 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 35,999 രൂപയാകും വില. ഒരു ആമുഖ ഓഫർ എന്ന നിലയിൽ, അടിസ്ഥാന വേരിയന്റ് 27,999 രൂപയ്ക്കും 12 ജിബി റാം വേരിയന്റ് 31,999 രൂപയ്ക്കും കമ്പനി ലഭ്യമാക്കും എന്നതാണ് സവിശേഷത.












Click it and Unblock the Notifications