ജിയോയുടെ കിടിലന്‍ റീച്ചാര്‍ച്ച് ഓഫര്‍, 5ജിയും അണ്‍ലിമിറ്റഡ് കോളും, ഒപ്പം ഒടിടികളും, തുക ഇത്ര മാത്രം
ടെലികോം സെക്ടറിനെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ചത് മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന്റെ റിലയന്‍സ് ജിയോ പുറത്തിറങ്ങിയതോടെ മറ്റ് കമ്പനികള്‍ വാങ്ങിയിരുന്ന വന്‍ തുക അടക്കം കുറയ്‌ക്കേണ്ടി വന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് ഡിവൈസുകളും, ഡാറ്റാ പ്ലാനുകളും ജിയോ അവതരിപ്പിച്ചതാണ് ഇന്റര്‍നെറ്റ് വിപ്ലവത്തിന് രാജ്യത്ത് തുടക്കമിട്ടത്. ജിയോയില്‍ ഇടയ്ക്കിടെ പല പ്ലാനുകളും മുകേഷ് അംബാനി പ്രഖ്യാപിക്കാറുണ്ട്.
എല്ലാം ജനപ്രിയ റീച്ചാര്‍ജുകളാണ്. നേരത്തെ ഡാറ്റ പ്ലാനിനൊപ്പം തന്നെ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ അടക്കം ജിയോ നല്‍കിയിരുന്നു. ഇതിലൂടെ ജിയോ ടിവി അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ യൂസര്‍മാര്‍ക്ക് സൗജന്യമായി ലഭിച്ചിരുന്നു. ജിയോ സിനിമ മാത്രമല്ല സോണി ലിവ് പോലുള്ള ഒടിടികളും പിന്നീട് ജിയോ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. അതേസമയം ഇതേ ഫോര്‍മുല പിന്തുടര്‍ന്ന് ജിയോ സിനിമ പുതിയൊരു പ്രീപെയിഡ് പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഏത് യൂസറെയും ആകര്‍ഷിക്കുന്നതാണ് ഈ പ്ലാന്‍. അണ്‍ലിമിറ്റഡ് കോളുകളാണ് ജിയോ നല്‍കുന്ന പുതിയ പ്ലാനിലുള്ള ഓഫര്‍. ഒപ്പം അണ്‍ലിമിറ്റഡായി 5ജി ഡാറ്റയും ലഭിക്കും. അതിവേഗ ഇന്റര്‍നെറ്റും, അതോടൊപ്പം ബ്രൗസിംഗും ലഭ്യമാവും. അവിടം കൊണ്ട് തീരുന്നതല്ല പുതിയ ഓഫറുകള്‍. ഒടിടി പ്ലാറ്റ്‌ഫോമുകളായ സോണി ലിവ്, സീ 5 എന്നിവയുടെ ഫ്രീ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും.
പുതിയ ജിയോ പ്രീപെയ്ഡ് പ്ലാന്‍ ലഭ്യമാവാന്‍ നിങ്ങള്‍ മുടക്കേണ്ട തുക 909 രൂപ മാത്രമാണ്.അതേസമയം റിലയന്‍സിന്റെ ഈ ഓഫറിന്റെ വാലിഡിറ്റി 84 ദിവസമാണ്. 909 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തിനടുത്ത് അതിവേഗം ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളും, അതിനൊപ്പം തന്നെ ഒടിടി സര്‍വീസുകളും ലഭ്യമാവും. യൂസര്‍മാര്‍ക്ക് ഒരു ദിവസം 2 ജിബി 5ജി ഡാറ്റ എന്ന നിരക്കിലാണ് ലഭിക്കുക.
വോയ്‌സ് കോളും അണ്‍ലിമിറ്റഡാണ്. 100 എസ്എംഎസ്സും നിത്യേന ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി ആപ്ലിക്കേഷന്‍ എന്നിവയും ഇതോടൊപ്പം ലഭ്യമാവും. ജിയോ ക്ലൗഡ് ഉള്ളതനാല്‍ ബാക്കപ്പിനും സ്റ്റോറേജിനും ഇനി നമ്മള്‍ ഗൂഗിള്‍ ക്ലൗഡിന്റെ പ്രീമിയം ബാക്കപ്പിനെ ആശ്രയിക്കേണ്ടിയും വരില്ല. നേരത്തെ ജിയോ എയര്‍ ഫൈബറിന് ഒരു ബൂസ്റ്റര്‍ പ്ലാനും റിലയന്‍സ് ജിയോ പുറത്തിറക്കിയിരുന്നു. 401 രൂപയുടെ പ്ലാനായിരുന്നു ഇത്.
ഈ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍ പ്രകാരം ആയിരം ജിബി ഡാറ്റയാണ് ലഭിക്കുക. ഒരു സിംഗിള്‍ ബില്ലിംഗ് സൈക്കിളാണ് ഇതിന്റെ കാലാവധി. ഈ ഡാറ്റ പരമാവധി ഉപയോഗപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. പേരില്‍ പറയുന്നത് പോലെ ഡാറ്റ ബൂസ്റ്റര്‍ ഉപയോഗിക്കണമെങ്കില്‍ ജിയോ എയര്‍ ഫൈബറോ ജിയോ എയര്‍ ഫൈബര്‍ മാക്‌സ് പ്ലാനോ ഉണ്ടായിരിക്കണം. ഇവ പരിമിതമായ സമയത്തേക്ക് അധിക ഡാറ്റ വേണ്ടുന്നവര്‍ക്കായിട്ടാണ് ജിയോ അവതരിപ്പിച്ചത്.












Click it and Unblock the Notifications