ടാറ്റയെ വീഴ്ത്തുമോ മുകേഷ് അംബാനി, ഈ സര്‍വീസ് രാജ്യം മുഴുവനുമെത്തിക്കും; ചെലവിടുന്നത് ഇത്ര
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ്. 114.3 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. അദ്ദേഹത്തിന്റെ റിലയന്‍സ് വിവിധ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മേഖലയിലേക്കും അദ്ദേഹം കടന്നിരുന്നു. ഇലോണ്‍ മസ്‌കിനെ അടക്കം വീഴ്ത്തിയാണ് മുകേഷ് അംബാനി ഇന്ത്യയിലേക്ക് ഈ മേഖലയിലേക്ക് ചുവടുവെക്കാന്‍ പോകുന്നത്.
അതോടൊപ്പം തന്നെ റിലയന്‍സിന്റെ മറ്റ് കമ്പനികളും വലിയ രീതിയില്‍ മാറ്റങ്ങള്‍ ആരംഭിക്കുന്നുണ്ട്. റിലയന്‍സ് ജിയോയിലാണ് ഏറ്റവും മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. 2016ല്‍ ലോഞ്ച് ചെയ്ത കമ്പനി ഇതിനോടകം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറികഴിഞ്ഞു.

മുകേഷ് അംബാനി പക്ഷേ ജിയോയുടെ കുതിപ്പ് ഉടനൊന്നും പിന്നോട്ട് വലിക്കില്ല. പുതിയ ഇടങ്ങള്‍ തേടി ജിയോയെ വളര്‍ത്തിയെടുക്കാനാണ് മുകേഷ് അംബാനിയുടെ ശ്രമം. ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് ശൃംഖല ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരാനാണ് മുകേഷ് അംബാനിയുടെ ശ്രമം. ഹൈ സ്പീഡ് ഇന്റര്‍നെറ്റിനാണ് ജിയോ ഇതില്‍ പ്രാധാന്യം നല്‍കുന്നത്.
5ജി സര്‍വീസുകള്‍ ഇന്ത്യയുടെ ഗ്രാമീണ മേഖല ഒന്നാകെ വ്യാപിപ്പിക്കാനാണ് മുകേഷ് അംബാനിയുടെ ശ്രമം. ഇതിലൂടെ രാജ്യത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന വാഗ്ദാനാണ് ജിയോ നല്‍കുന്നത്. ഇത് ടാറ്റയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി കൊണ്ടുള്ള അംബാനിയുടെ നീക്കം കൂടിയാണിത്.
ഗ്രാമീണ ഇന്ത്യയില്‍ ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെ ടാറ്റ 4ജി, 5ജി സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലിന് ടാറ്റയുടെ സഹായം ലഭ്യമാവുന്നതോടെ സര്‍വീസുകള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ അതിലും വേഗത്തില്‍ 5ജി ഇന്റര്‍നെറ്റ് തരംഗം തന്നെ രാജ്യത്തുണ്ടാക്കാനാണ് മുകേഷ് അംബാനിയുടെ ശ്രമം.
5ജി സ്‌പെക്ട്രം ലേലത്തിനുള്ള അപേക്ഷകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഏറ്റവും മുന്നില്‍ ഇപ്പോഴുള്ള റിലയന്‍സ് ജിയോ തന്നെയാണ്. 96,317.65 കോടിയുടെ എയര്‍വേവുകളാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നത്. 10500 മെഗാ ഹെഡ്‌സില്‍ അധികം മൊബൈല്‍ സര്‍വീസുകള്‍ക്കാണ് ഇവ നല്‍കുന്നത്. ഈ സേവനങ്ങള്‍ക്കായി കൂടുതല്‍ പണം ഇറങ്ങിയതും ജിയോയാണ്.
5ജി ലേലത്തിനായി മൂവായിരം കോടി രൂപാണ് റിലയന്‍സ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ റേഡിയോ തരംഗങ്ങള്‍ വാങ്ങാനായി റിലയന്‍സ് ജിയോയ്ക്ക് സാധിക്കും. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നാല് സ്‌പെക്ട്രം ബാന്‍ഡുകള്‍ വാങ്ങുന്നതിന് താല്‍പര്യം കാണിച്ചിട്ടുണ്ട്.
96000 കോടിക്ക് മുകളില്‍ വരും ലേലത്തിന് വെക്കുന്ന മൊത്തം തുകയുടെ മൂല്യം. ഇത് 2010ല്‍ റേഡിയോ തരംഗങ്ങള്‍ ആരംഭിച്ച ശേഷമുള്ള പത്താമത് സ്‌പെക്ട്രമാണ്. 2022 ഓഗസ്റ്റിലാണ് അവസാന ലേലം നടന്നത്.












Click it and Unblock the Notifications