മുകേഷ് അംബാനി വീഴും? ടാറ്റ അടിച്ചുകേറി വന്നു, കൈകോര്‍ത്തത് ബിഎസ്എന്‍എല്ലിനൊപ്പം; കളിമാറും
ഇന്ത്യന്‍ ബിസിനസുകളില്‍ ടാറ്റയോളം വിപണിയെ അടുത്തറിഞ്ഞവര്‍ അധികമുണ്ടാവില്ല. മുകേഷ് അംബാനിയും, ഗൗതം അദാനിയുമെല്ലാം വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുമ്പോള്‍ ടാറ്റ എപ്പോഴും ഇന്ത്യന്‍ ഉപയോക്താക്കളെ കൃത്യമായി മനസ്സിലാക്കിയാണ് ഓരോചുവടുവെപ്പും നടത്തുക. ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അഥവാ ടിസിഎസിന്റെ പുതിയ നീക്കമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബിഎസ്എന്‍എല്ലുമായി അവര്‍ കൈകോര്‍ത്തിരിക്കുകയാണ്. മുകേഷ് അംബാനിയുടെ സാമ്രാജ്യത്തെ പിടിച്ചടക്കാനുള്ള നീക്കമാണ് ടാറ്റ ഗ്രൂപ്പ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സര്‍വീസിന്റെ ലോകത്തേക്കാണ് ഇപ്പോള്‍ ടാറ്റ കുതിച്ചുകയറാന്‍ പോകുന്നത്.

മുകേഷ് അംബാനിയുടേത് 5 ജി സര്‍വീസുകളാണെങ്കില്‍ ടാറ്റയുടെ കളി 4ജി സര്‍വീസില്‍ ആണെന്ന് മാത്രം. രാജ്യത്ത് ഇപ്പോഴും 4ജി സര്‍വീസുകള്‍ മാത്രം ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. രാജ്യത്താകെ ഈ സര്‍വീസ് വ്യാപിപ്പിക്കാനാണ് ബിഎസ്എന്‍എല്ലിനൊപ്പം ടിസിഎസ് കൈകോര്‍ത്തിരിക്കുന്നത്. ടിസിഎസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്.
14.08 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ടാറ്റ ഗ്രൂപ്പ് കമ്പനിയും കേന്ദ്ര സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലെപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും(സി-ഡോട്ട്) ചേര്‍ന്ന് 4ജി സര്‍വീസുകള്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ കണക്ടിവിറ്റി മെച്ചപ്പെടുത്താനാണ് ഈ നീക്കം.
അധികം വൈകാതെ തന്നെ ഇന്ത്യയിലെ ആയിരം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങും. ഏറ്റവും മികച്ച മൊബൈല്‍ കണക്ടിവിറ്റി സര്‍വീസായിരിക്കും ലഭിക്കുക. സ്ട്രീംലൈന്‍ കമ്മ്യൂണിക്കേഷനിലൂടെ ജില്ലകളെയും തഹസില്‍ ഓഫീസുകളെ അടുത്ത തന്നെ ബന്ധിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. ഇന്ത്യയിലെ നാല് സുപ്രധാന മേഖലകളില്‍ ടിസിഎസ് വമ്പന്‍ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കുന്നുണ്ട്.
ബിഎസ്എഎന്‍എല്ലുമായുള്ള 15000 കോടിയുടെ ഇടപാടാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെ നിര്‍ണായകമായ കണക്ടിവിറ്റി ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കും. അതേസമയം റിലയന്‍സ് ഗ്രാമീണ മേഖലയെ അടക്കം ലക്ഷ്യം വെക്കുന്ന സാഹചര്യത്തില്‍ അതിനെ വെല്ലുന്ന സര്‍വീസ് നല്‍കാന്‍ ടാറ്റയ്ക്കും ബിഎസ്എന്‍എല്ലിനും സാധിക്കും.
അതേസമയം 4ജി സര്‍വീസില്‍ മാത്രം ബിഎസ്എന്‍എല്ലിന്റെ നെറ്റ് വര്‍ക്ക് ഒതുങ്ങില്ല. 5ജി സര്‍വീസിലേക്കും അവര്‍ വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ 5ജി സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് അവര്‍ ഒരുങ്ങുന്നത്.
ഇത് മുകേഷ് അംബാനിയെ സംബന്ധിച്ച് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ജിയോയുടെ സര്‍വീസുകള്‍ രാജ്യത്താകെ ഉണ്ടെങ്കില്‍ നെറ്റ് വര്‍ക്കുകള്‍ പലയിടത്തും വിചാരിച്ച പോലെ ലഭ്യമല്ല. ഇത് ബിഎസ്എന്‍എല്ലിന് നേട്ടമായേക്കും. 4ജി ഒരുലക്ഷം സൈറ്റുകളില്‍ സ്ഥാപിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
ഇതിനോടകം 9000 ടവറുകള്‍ 4ജി സര്‍വീസിനായി ബിഎസ്എന്‍എല്‍ സ്ഥാപിച്ച് കഴിഞ്ഞു. ബിഎസ്എന്‍എല്ലില്‍ നിന്ന് ടിസിഎസ്, തേജസ് നെറ്റ് വര്‍ക്ക്‌സ്, ഐടിഐ എന്നിവര്‍ക്ക് 19000 കോടിയുടെ ഓര്‍ഡറുകളാണ് ലഭിച്ചത്. 4ജി നെറ്റ് വര്‍ക്കുകളാണ് ടാറ്റ സ്ഥാപിക്കുക. ഇത് ഭാവിയില്‍ 5ജിയിലേക്ക് മാറ്റാന്‍ കഴിയുന്ന നെറ്റ്‌വര്‍ക്കായിരിക്കും.












Click it and Unblock the Notifications