Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ വഴിമാറിക്കോ? ജിയോയുടെ മെഗാ പ്ലാനെത്തി; അതിവേഗ ഇന്റര്‍നെറ്റും നെറ്റ്ഫ്‌ളിക്‌സുമുണ്ട്

മുംബൈ: ബിഎസ്എന്‍എല്ലിന്റെ തിരിച്ചുവരവോടെ പ്രതിസന്ധിയിലായ മുകേഷ് അംബാനി യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ പുതിയ പ്ലാനുമായി രംഗത്ത്. ഇത് ദീര്‍ഘകാല പ്ലാനുകളില്‍ വരുന്നതാണ്. ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം ദീര്‍ഘകാല പ്ലാന്‍ പുറത്തിറക്കിയിരുന്നു. അതിനുള്ള മറുപടിയാണിത്.

ഈ പ്ലാനില്‍ ബിഎസ്എന്‍എല്ലിന് നല്‍കാന്‍ സാധിക്കാത്ത ഒടിടി സേവനങ്ങള്‍ അടക്കം ജിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1299 രൂപയാണ് ഈ പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത്. അതേസമയം ഡാറ്റ, കോളുകള്‍, വാല്യു ആഡഡ് സര്‍വീസുകള്‍ തുടങ്ങി എല്ലാം പ്ലാനില്‍ അടങ്ങിയിട്ടുണ്ട്. നിലവില്‍ ബിഎസ്എന്‍എല്ലിന്റെ പ്ലാനിനേക്കാള്‍ കുറവാണ് ഇതിന്റെ നിരക്ക്.

reliance-jio

ജൂലായ് മൂന്നിനാണ് ജിയോ അടക്കം പ്രൈവറ്റ് കമ്പനികള്‍ റീച്ചാര്‍ജ് പ്ലാനുകളുടെ നിരക്ക് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് വ്യാപക പരാതി കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു. താങ്ങാവുന്നതിലും അധികമാണ് നിരക്ക് വര്‍ധനവെന്നായിരുന്നു വിമര്‍ശനം. നിരവധി യൂസര്‍മാര്‍ ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു.

ഇതിന് പിന്നാലെ 5ജി പ്ലാനുകള്‍ അടക്കം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ജിയോയെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരുന്നു.നിരക്ക് കുറയ്ക്കാന്‍ യൂസര്‍മാര്‍ ജിയോയോട് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം പോക്കറ്റ് കീറാതെയുള്ള റീച്ചാര്‍ജുകള്‍ ജിയോ നല്‍കുമെന്ന് ഉറപ്പാണ്.

ജിയോയുടെ പുതിയ പ്ലാനിന് 1299 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തോളം നിങ്ങള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂടുതല്‍ ഡാറ്റ ഉപയോഗം വേണ്ടവര്‍ക്ക് ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. ബിഎസ്എന്‍എല്ലിന്റെ പ്ലാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാണ്.

എന്നാല്‍ ഇതില്‍ ഒടിടി സേവനങ്ങള്‍ അടക്കം വരുന്നതിനാല്‍ ഈ പ്ലാന്‍ ഗുണകരമാണ്. നിത്യേന 2 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കുക. കോളുകള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡായി ചെയ്യാം. എത്ര വേണമെങ്കിലും ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഈ പ്ലാനിലുണ്ട്. ടോക് ടൈം തീരുമെന്ന പേടിയും ആവശ്യമില്ല.

അതുപോലെ നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. ജിയോയുടെ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സേവനങ്ങള്‍ വേറെയും ലഭിക്കും. ജിയോയുടെ ഇളകി തുടങ്ങിയ യൂസര്‍ ബേസിനെ വീണ്ടും കരുത്തുറ്റതാക്കാന്‍ ഈ പ്ലാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ ഉപയോക്താക്കളും ജിയോയിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയുമുണ്ട്. ഈ പ്ലാന്‍ പ്രകാരം നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിംഗും നിങ്ങള്‍ക്ക് ലഭിക്കും. 5ജി ഡാറ്റയും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് അതിവേഗ ഡാറ്റയും നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനുമെല്ലാം ചേരുന്നത് ഈ പ്ലാനിനെ കൂടുതല്‍ മികച്ചതാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+