ജിയോ ഇനി ലോകത്തിലെ ഒന്നാമന്; മുകേഷ് അംബാനി ആ നേട്ടവും സ്വന്തമാക്കി; ചൈനീസ് വമ്പന്‍ വീണു
മുംബൈ: മുകേഷ് അംബാനി എന്ത് ചെയ്താലും നേട്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന ബിസിനസുകാരനാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കമ്പനികളുടെ ലാഭം അവസാന പാദത്തില്‍ എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നു. അമ്പരപ്പിക്കുന്ന നേട്ടങ്ങളായിരുന്നു റിലയന്‍സും ജിയോയും കൈവരിച്ചത്.
എന്തായാലും അടുത്ത വലിയൊരു നേട്ടം കൂടി മുകേഷ് അംബാനി കൈവരിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ മൊബൈല്‍ ഓപ്പറേറ്ററായ ജിയോ ഇപ്പോള്‍ ലോകത്തെ തന്നെ വലിയ മൊബൈല്‍ സര്‍വീസായി മാറിയിരിക്കുകയാണ്. ഡാറ്റ ട്രാഫിക്കിന്റെ കാര്യത്തിലാണ് ഈ നേട്ടം ജിയോ കൈവരിച്ചിരിക്കുന്നത്. ചൈന മൊബൈലിനെയാണ് ജിയോ മറകടന്നിരിക്കുന്നത്.

ഇന്ത്യയില്‍ ടെലികോം മേഖലയെ അടിമുടി മാറ്റിയത് ജിയോയാണ്. രാജ്യത്തെ ടെലികോം നിരക്കുകളും ഡാറ്റ നിരക്കുകളുമെല്ലാം കുറഞ്ഞത് ജിയോയുടെ വരവോടെയാണ്. ലോഞ്ച് ചെയ്തതിന് ശേഷം ജിയോ വന്‍ കുതിപ്പായിരുന്നു നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോ സര്‍വീസായി ജിയോ ചുരുങ്ങിയ കാലം കൊണ്ട് മാറുകയും ചെയ്തു.
ജിയോ നിരവധി ഡാറ്റ പ്ലാനുകളും പലപ്പോഴായി ലോഞ്ച് ചെയ്തിരുന്നു. എന്തായാലും ലോകത്ത് തന്നെ ഏറ്റവും വലിയ ഡാറ്റ ട്രാഫിക്കുള്ള മൊബൈല്‍ ഓപ്പറേറ്ററായി ജിയോ മാറിയിരിക്കുകയാണ്. ചൈന മൊബൈല്‍ ഇത്രയും കാലം കൈവശം വെച്ചിരുന്ന നേട്ടമാണ് ജിയോ മറികടന്നത്.
ജിയോ നെറ്റ് വര്‍ക്കിന്റെ മൊത്തം ട്രാഫിക് 40.9 എക്സാബൈറ്റ്സാണ്. ചൈന മൊബൈലിന്റേത് 38 എക്സാബൈറ്റ്സുമാണ്. ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കാണിത്. ആഗോള അനലറ്റിക്സ് കമ്പനിയായ ടെഫിഷ്യന്റിന്റെ കണക്കുകള്‍ പ്രകാരമാണിത്. നേരത്തെ ജിയോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ ലാഭ വിഹിതവും കമ്പനികള്‍ യൂസര്‍മാരിലും ഡാറ്റ ബേസിലും അടക്കം എത്ര മുന്നേറി എന്നെല്ലാം പുറത്തുവിട്ടിരുന്നു.
വിവിധ മേഖലകളില്‍ വമ്പന്‍ മുന്നേറ്റമായിരുന്നു കമ്പനി സ്വന്തമാക്കിയിരുന്നത്. മാര്‍ച്ചിലെ കണക്കുപ്രകാരം 481.8 കോടിയാണ് ജിയോയുടെ മൊത്തം സബ്സ്ക്രൈബര്‍ ബേസ്. ഇതില്‍ 108 മില്യണ്‍ ജിയോയുടെ ട്രൂ 5ജി നെറ്റ് വര്‍ക്കിന്റേതാണ്.
അതിവേഗ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ആയാലും സാധാരണ മൊബൈല്‍ സര്‍വീസുകളില്‍ ആയാലും ജിയോയുടെ കുതിപ്പാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ടെലികോം മേഖലയില്‍ 46 കോടിയോളം സബ്്സ്ക്രൈബര്‍മാര്‍ ജിയോയ്ക്കുണ്ട്. ജിയോയുടെ മൊത്തം ട്രാഫിക് 40.9 എക്സാബൈറ്റിലെത്തിയിരുന്നു. 35.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചിരുന്നത്.
രാജ്യത്തെ 5ജി സര്‍വീസുകളില്‍ ഉണ്ടായിരിക്കുന്ന വന്‍ വളര്‍ച്ചയാണ് ജിയോയുടെ യൂസര്‍ ബേസ് കരുത്തുറ്റതാവാന് കാരണം. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഫൈവ് ജിയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് ജിയോ. കാരണം 28 ശതമാനം ഉപയോക്താക്കള്‍ 5ജി സബ്സ്ക്രൈബര്‍മാരാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications