ജിയോ നിരക്കുകള്‍ ഉയര്‍ത്തി, ഈ പ്ലാനിന് വര്‍ധിച്ചത് 300 രൂപ; ഒടിടി പ്ലാന്‍ തൊട്ടാല്‍ കൈ പൊള്ളും
മുംബൈ: ജിയോ നിരക്കുകള്‍ നേരത്തെ ഉയര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. നിരവധി യൂസര്‍മാര്‍ ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ ഇപ്പോള്‍ പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. നിരവധി യൂസര്‍മാാണ് ഇതിലൂടെ ബാധിക്കാന്‍ പോകുന്നത്.
നേരത്തെ ജിയോ 300 രൂപ ഈ റീച്ചാര്‍ജിന് വര്‍ധിപ്പിച്ചിരുന്നു. അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ജിയോയുടെ രണ്ട് റീച്ചാര്‍ജ് പ്ലാനുകളാണ് ഇതില്‍ ഉള്ളത്. 1099 രൂപയുടെയും 1499 രൂപയുടെയും പ്ലാനുകളാണ്.

ഈ വമ്പന്‍ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ആണ്. അതേസമയം 1099 രൂപയുടെ പ്ലാനിന് 200 രൂപയാണ് വര്‍ധിച്ചത്. ഇനി മുതല്‍ ഈ പ്ലാനിനായി റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 1299 രൂപ നല്‍കേണ്ടി വരും. 1499 രൂപയുടെ പ്ലാനിന് 300 രൂപയാണ് വര്‍ധിച്ചത്. ഇനി റീച്ചാര്‍ജ് ചെയ്യാന്‍ 1799 രൂപ ചെലവാക്കേണ്ടി വരും.
ജിയോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിരക്ക് വര്‍ധന പരസ്യപ്പെടുത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ബേസിക് സബ്‌സ്‌ക്രിപ്ഷനും, മറ്റ് ഗുണങ്ങളും ഈ പ്ലാനിലുണ്ട്. 1299 രൂപയുടെ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരു മൊബൈലില്‍ മാത്രം നെറ്റ്ഫ്‌ളിക്‌സ് കാണാന്‍ സാധിക്കും. മൂന്ന് മാസത്തേക്കാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക.
നിരവധി സീരീസുകളും സിനിമയുമെല്ലാം നെറ്റ്ഫ്‌ളിക്‌സില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. ഇനി ഡാറ്റ വേണമെങ്കില്‍ അതും ഈ പ്ലാനിലുണ്ട്. 2ജിബി ഡാറ്റ നിത്യേന നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് കോളും ഇതോടൊപ്പം ലഭിക്കും. എത്ര വേണമെങ്കിലും ഇതിലൂടെ വിളിക്കാന്‍ സാധിക്കും.
നിത്യേന നൂറ് എസ്എംഎസ്സുകളും ജിയോ ഈ പ്ലാനിനൊപ്പം നല്‍കുന്നുണ്ട്. ജിയോയുടെ മറ്റ് സേവനങ്ങളും ഇതോടൊപ്പം നല്‍കുന്നുണ്ട്. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയെല്ലാം ലഭിക്കും. ജിയോ സിനിമയില്‍ നിരവധി സിനിമകള്‍ ഇപ്പോള്‍ ഉണ്ട്. അതുകൊണ്ട് എന്റര്‍ടെയിന്‍മെന്റ് ഈ പ്ലാനിന്റെ കാര്യത്തില്‍ ജിയോ ഉറപ്പുവരുത്തുന്നുണ്ട്.
1799 രൂപയുടെ പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനില്‍ ഒന്നിലധികം ഡിവൈസുകളില്‍ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യാന്‍ സാധിക്കും. 720 പി വരെ വീഡിയോ ക്വാളിറ്റി ഇതില്‍ ലഭിക്കും. കൂടുതല്‍ മികവോടെ നെറ്റ്ഫ്‌ളിക്‌സ് ഈ പ്ലാനില്‍ ഉപയോഗിക്കാനാവും. അണ്‍ലിമിറ്റഡ് കോള്‍ ഈ പ്ലാനിലുണ്ട്. നിത്യേന 3 ജിബി ഡാറ്റയും ലഭിക്കും.
നിത്യേന 100 എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ജൂലായ് മാസത്തില്‍ വിവിധ പ്ലാനുകളുടെ നിരക്കുകള്‍ ജിയോ വര്‍ധിപ്പിച്ചിരുന്നു. 28 ദിവസത്തെ പ്ലാനിന് 299 രൂപയില്‍ നിന്ന് 349 ആയിട്ടാണ് വര്‍ധിച്ചത്. 239 രൂപയുടെ പ്ലാനിന് 299 രൂപയായും വര്‍ധിച്ചു. ഇതിന്റെ വാലിഡിറ്റിയും 28 ദിവസമാണ്.












Click it and Unblock the Notifications