Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്‌കിന്റെ സ്‌റ്റാർലിങ്ക് ഇന്ത്യ കീഴടക്കാൻ വരുന്നു; കൈപിടിച്ച് പ്രമുഖർ, ഇന്റർനെറ്റ് വേഗതയിൽ ഞെട്ടിക്കുമോ?

മുംബൈ: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ആഗോള ശതകോടീശ്വരനായ ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന സ്‌പേസ്‌ എക്‌സിന്റെ സ്‌റ്റാർലിങ്ക്. ഏറെനാളായി സ്‌റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് കിംവദന്തികൾ ഉയർന്നെങ്കിലും ഇക്കുറി തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ പെട്ടെന്നായിരുന്നു. രാജ്യത്തെ ടെലികോം വിപണിയിലെ പ്രമുഖരുടെ കൈപിടിച്ചാണ് സ്‌റ്റാർലിങ്ക് ഇന്ത്യ പിടിക്കാൻ ഇറങ്ങുന്നത്.

അതിന്റെ ഭാഗമായാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവ സ്‌റ്റാർലിങ്കുമായി കരാറിൽ എത്തിയിരിക്കുന്നത്. അതും അടുത്തടുത്ത ദിവസങ്ങളിലാണ് ഈ കമ്പനികൾ തങ്ങളുടെ പുതിയ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. എന്നാൽ ഇരു കമ്പനികളുടെയും കരാർ സ്‌റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി കിട്ടിയാൽ മാത്രമേ യാഥാർഥ്യമാവുകയുള്ളൂ എന്ന കാര്യം വിട്ടുപോവരുത്.

starlinkmuskspacex

ഏറെക്കാലമായി ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ സ്‌റ്റാർലിങ്ക് സാന്നിധ്യമുണ്ടെങ്കിലും, ഇന്ത്യയിലേക്കുള്ള അവരുടെ പ്രവേശനം പലവിധ കാരണങ്ങളാൽ വൈകുകയായിരുന്നു, കൂടാതെ ഒട്ടേറെ തടസങ്ങളും അവർക്ക് നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോൾ പുതിയ പങ്കാളികളെ കണ്ടെത്തിയ സാഹചര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്റർനെറ്റ് വിപണികളിൽ ഒന്ന് കീഴടക്കുകയാവും കമ്പനിയുടെ ലക്ഷ്യം.

എന്താണ് സ്‌റ്റാർലിങ്ക്?

ലോകത്തിലെ ആദ്യത്തേതും വലുതുമായ ഉപഗ്രഹ നക്ഷത്രസമൂഹമാണ് സ്‌റ്റാർലിങ്ക്. ഇതിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് നൽകാൻ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം ഉപയോഗിക്കുന്നു. ബഹിരാകാശ പേടകങ്ങളിലും ഭ്രമണപഥത്തിലുമുള്ള പ്രവർത്തനങ്ങളിലുള്ള കമ്പനിയുടെ ആഴത്തിലുള്ള അനുഭവത്തോടൊപ്പം നൂതന ഉപഗ്രഹങ്ങളും ഉപയോക്തൃ ഹാർഡ്‌വെയറും ഉപയോഗപ്പെടുത്തിയാണ് സ്‌റ്റാർലിങ്ക് ലോകമെമ്പാടും അതിവേഗ ഇന്റർനെറ്റ് നൽകുന്നത്.

ഇന്റർനെറ്റ് വേഗത എത്ര?

കമ്പനിയുടെ ഭാഷ്യത്തിൽ മിക്ക ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളും 35,786 കിലോമീറ്റർ ഉയരത്തിൽ ഗ്രഹത്തെ ചുറ്റുന്ന ഒറ്റ ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നാണ് വരുന്നത്, ഇത് തടസം വർധിപ്പിക്കുന്നു, ലാറ്റൻസി ഉയർത്തുന്നു. ഉപയോക്താവിനും ഉപഗ്രഹത്തിനും ഇടയിലുള്ള റൗണ്ട്-ട്രിപ്പ് ഡാറ്റ സമയത്തെയാണ് ലാറ്റൻസി എന്ന് പറയുന്നത്. ഇത് കൂടുന്നത് ഓൺലൈൻ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. എന്നാൽ സ്‌റ്റാർലിങ്ക് ഇതിന് പരിഹാരം വാഗ്‌ദാനം ചെയ്യുന്നു.

അതിവേഗ ഇന്റർനെറ്റ് സേവന ദാതാവായാണ് സ്‌റ്റാർലിങ്ക് കരുതപ്പെടുന്നത്. തങ്ങളുടെ ഉപയോക്താക്കൾക്ക് സാധാരണയായി 25നും 220നും എംബിക്ക് ഇടയിൽ ഡൗൺലോഡ് വേഗത അനുഭവപ്പെടുന്നുണ്ടെന്നും, ഭൂരിഭാഗം ഉപയോക്താക്കളും 100 എംബിപിസിൽ കൂടുതൽ വേഗത ആസ്വദിക്കുന്നുണ്ടെന്നും അവർ അവകാശപ്പെടുന്നു.

'ഹണി റോസ് അത്ര നിഷ്‌കളങ്ക ആണെന്ന് തോന്നുന്നില്ല, എന്തിനും തയ്യാറാവുന്ന നടിമാരുണ്ട് സിനിമയിൽ'; ഫറ ഷിബില

എന്നാൽ ഈ സേവനത്തിന്റെ പ്രകടനം അതിന്റെ സ്ഥാനം, ദിവസത്തെ സമയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല കമ്പനി ഒരിക്കലും സേവനങ്ങളുടെ തടസമില്ലാത്ത ഉപയോഗം ഉറപ്പുനൽകുന്നില്ല, ഉയർന്ന ഉപയോഗ സമയങ്ങളിൽ യഥാർത്ഥ വേഗത പ്രതീക്ഷിച്ചതിലും കുറവായിരിക്കാം എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. പക്ഷേ ഇന്ത്യയിൽ ജിയോ, എയർടെൽ പോലെയുള്ള കമ്പനിലുമായി ചേരുമ്പോൾ കമ്പനിക്ക് കൂടുതൽ മികച്ച ഫലം നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+