Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്‌കിന്റെ സ്‌റ്റാർലിങ്കിന് വൻ അടി വരുന്നു; മത്സരത്തിന് ഇറങ്ങാൻ റിലയൻസും, വൻ തുകയുടെ നിക്ഷേപം

ഉപഗ്രഹ ആശയവിനിമയ ബിസിനസിൽ വൻ മുന്നേറ്റത്തിന് ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളിൽ വൻ തുകയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി. റിലയൻസിന്റെ ഈ നീക്കം ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്ക്, ആമസോൺ കൈപ്പർ, യൂട്ടെൽസാറ്റ് വൺവെബ് തുടങ്ങിയ ആഗോള സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാക്കൾക്ക് നേരിട്ടുള്ള മത്സരമായിരിക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഐഫോൺ 16യുടെ മൊഞ്ച് ഒന്നും പോവില്ല മക്കളേ; ആമസോൺ സമ്മർ സെയിലിൽ വൻ ഓഫർ വരുന്നു..!
ഐഫോൺ 16യുടെ മൊഞ്ച് ഒന്നും പോവില്ല മക്കളേ; ആമസോൺ സമ്മർ സെയിലിൽ വൻ ഓഫർ വരുന്നു..!

റിലയൻസിന്റെ ടെലികോം, ഡിജിറ്റൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ കീഴിലായിരിക്കും ഉപഗ്രഹ ബിസിനസ് കൊണ്ട് വരികയാണെന്നാണ് സൂചന. സ്‌റ്റാർലിങ്കിന് ഇന്ത്യയുടെ മറുപടിയാകാനായി, ഓർഗാനിക്, ഇൻഓർഗാനിക് വികസന സാധ്യതകൾ റിലയൻസ് പരിശോധിച്ചു വരികയാണ്.

starlink

വിക്ഷേപണം, പേലോഡുകൾ, ഉപഗ്രഹങ്ങൾ, ഉപഭോക്തൃ ടെർമിനലുകൾ എന്നിവയുൾപ്പെടെയുള്ള പദ്ധതിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കാൻ റിലയൻസ് ആറ് ടീമുകളെ രൂപീകരിച്ചു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് പ്രസിഡന്റ് പികെ ഭട്‌നാഗർ, ജിയോ പ്ലാറ്റ്‌ഫോംസ് സിഇഒ മാത്യു ഊമ്മൻ, സീനിയർ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗർ എന്നിവരും നേരിട്ട് പദ്ധതിക്ക് നേതൃത്വം നൽകും.

ആഗോളതലത്തിൽ റേഡിയോ ഫ്രീക്വൻസികളും സ്ഥാനങ്ങളും അനുവദിക്കുന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനിൽ ഓർബിറ്റൽ സ്ലോട്ട് ഫയലിംഗിനായി റിലയൻസ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുമായിചർച്ചകൾക്ക് തുടക്കമിട്ടു. പരമ്പരാഗത ഉപഗ്രഹങ്ങളെക്കാൾ ഭൂമിയോട് അടുത്ത് ഭ്രമണം ചെയ്യുന്ന എൽഇഓ ഉപഗ്രഹങ്ങൾ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് നിർണായകമാണ്.

വിദൂര, ഗ്രാമീണ മേഖലകളിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റ് വാണിജ്യപരമായും സുരക്ഷാപരമായും തന്ത്രപ്രധാനമാകുന്നതിനാൽ ലോകകമ്പനികൾ ഈ രംഗത്ത് വൻ നിക്ഷേപം നടത്തുന്നു. വിദേശ ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യൻ സർക്കാരും ആഭ്യന്തര ഉപഗ്രഹ ആശയവിനിമയ സംവിധാനം കെട്ടിപ്പടുക്കാൻ താൽപ്പര്യം കാണിക്കുന്നുണ്ട്.

നിലവിൽ ഓർബിറ്റൽ സ്ലോട്ടുകളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകളും റിലയൻസ് പരിശോധിക്കുന്നുണ്ട്. സ്‌റ്റാർലിങ്ക്, വൺവെബ് പോലുള്ള കമ്പനികൾക്ക് സാന്നിധ്യമുള്ള വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ ഇത് സഹായിച്ചേക്കും. മീഡിയം എർത്ത് ഓർബിറ്റ് (എംഇഓ) ഉപഗ്രഹ സേവനങ്ങൾക്കായി എസ്ഇഎസുമായി റിലയൻസിന് പങ്കാളിത്തമുണ്ട്.

ആപ്പിൾ ഐഫോൺ 17 ഓഫറിന് കിട്ടിയാൽ വാങ്ങാത്തവർ ഉണ്ടോ? എങ്കിൽ 4000 രൂപയുടെ കുറവുണ്ട്, വില അറിയാം
ആപ്പിൾ ഐഫോൺ 17 ഓഫറിന് കിട്ടിയാൽ വാങ്ങാത്തവർ ഉണ്ടോ? എങ്കിൽ 4000 രൂപയുടെ കുറവുണ്ട്, വില അറിയാം

ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയുടെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രധാന ഭാവി വിപണിയായി ഇന്ത്യയെ ടെലികോം, ടെക്നോളജി, ആഗോള ബഹിരാകാശ കമ്പനികൾ കാണുന്നതിനിടെയാണ് റിലയൻസിന്റെ ഈ പ്രഖ്യാപനം. രാജ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് മത്സരം ഈ നീക്കത്തോടെ കൂടുതൽ ശക്തമാവും. തദ്ദേശീയർ എന്ന നിലയിൽ റിലയൻസിന് കൃത്യമായ മേൽക്കൈ ലഭിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+