ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ കരുതി ഇരുന്നോളൂ..; സുരക്ഷാ മുന്നറിയിപ്പ്, ഉടൻ അപ്ഡേറ്റ് ചെയ്‌താൽ രക്ഷപ്പെടാം...
പുതുവർഷം ആരംഭിക്കുമ്പോഴേക്കും സൈബർ ലോകത്തെ വെല്ലുവിളിയുമായി ബന്ധപ്പെട്ട വാർത്തകൾ വീണ്ടും വരികയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കമ്പനി തന്നെ സ്വയം അവകാശപ്പെടുന്ന ഫോണുകൾക്ക് പോലും ഭീഷണി നേരിടുന്ന ഈ കാലത്ത് ഒരു സ്‍മാർട്ട് ഉപകരണവും ഇത്തരം വെല്ലുവിളികളിൽ നിന്ന് മുക്തമല്ല.
ഇപ്പോഴിതാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ഒരു സുരക്ഷാ മുന്നറിയിപ്പ് കൂടി വന്നിരിക്കുകയാണ്. ഒരുപക്ഷേ ഈ വർഷത്തെ ആദ്യ മുന്നറിയപ്പെന്ന് വേണമെങ്കിൽ പറയാം. രാജ്യത്തെ കോടിക്കണക്കിന് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അല്ലെങ്കിൽ സിഇആർടി-ഇൻ വഴിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോണുകളിലെ പഴുതുകൾ കുറിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരത്തിൽ ബന്ധിക്കപ്പെട്ട ഫോണുകളിൽ നിന്ന് ഡാറ്റ മോഷ്‌ടിക്കാൻ ഹാക്കർമാരെ എളുപ്പത്തിൽ അനുവദിക്കുന്ന വീഴ്‌ചയാണ് സിഇആർടി-ഇൻ ചൂണ്ടിക്കാണിക്കുന്നത്.
"ഫ്രെയിം വർക്ക്, സിസ്‌റ്റം, ഗൂഗിൾ പ്ലേ സിസ്‌റ്റം അപ്‌ഡേറ്റുകൾ, ഇമാജിനേഷൻ ടെക്‌നോളജീസ്, മീഡിയടെക് ഘടകങ്ങൾ, യൂണിസോക്ക് ഘടകങ്ങൾ, ക്വാൽകോം ഘടകങ്ങൾ, അതിന്റെ ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങൾ എന്നിവയിലെ പിഴവുകൾ കാരണമാണ് ആൻഡ്രോയിഡിൽ ഈ സുരക്ഷാ ഭീഷണി നിലനിൽക്കുന്നത്" നേരത്തെ കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിലൂടെ സിഇആർടി-ഇൻ വ്യക്തമാക്കുന്നു.
മേൽപറഞ്ഞ ഘടകങ്ങളിൽ മിക്കവാറും എണ്ണവും രാജ്യത്തെ ആൻഡ്രോയിഡ് ഉപകരണങ്ങളെ ആയിരിക്കും ബാധിക്കുക എന്നാണ് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നത്. ആൻഡ്രോയിഡ് പതിപ്പുകളായ 11, 12, 12L, 13 എന്നിവയ്‌ക്കും ഏറ്റവും പുതിയ 14 പതിപ്പുകൾക്കും സുരക്ഷാ അപകടസാധ്യത ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ ഉപയോക്താക്കൾ സ്വീകരിക്കുന്നത് നന്നാവും.
അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ:
ആദ്യം തന്നെ നിങ്ങളുടെ ഫോൺ ആൻഡ്രോയിഡിന്റെ ഏത് പതിപ്പിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്.
നിങ്ങളുടെ ഫോണിലെ സെറ്റിങ്‌സ് ഓപ്പൺ ചെയ്യുക
ആൻഡ്രോയിഡ് വേർഷൻ എന്ന ഭാഗത്തിൽ ക്ലിക്ക് ചെയ്യുക
സെക്യൂരിറ്റി എന്ന ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ സിസ്‌റ്റം ആൻഡ് അപ്ഡേറ്റ്സ് വ്യക്തമായി കാണിക്കും
അതിൽ ചെക്ക് ഫോർ ന്യൂ അപ്‌ഡേറ്റ്സ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌താൽ മതി
അവിടെ ഇൻസ്‌റ്റാൽ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക, ശേഷം ഫോൺ റീസ്‌റ്റാർട്ട് ചെയ്‌താൽ മതിയാകും












Click it and Unblock the Notifications