Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടതെല്ലാം പൊയ്, കാണാൻ പോവുന്നത് നിജം; ഈ നത്തിംഗ് ഫോൺ പ്രവചനങ്ങളെല്ലാം തെറ്റിക്കും, ഞെട്ടിക്കുന്ന അപ്‌ഡേഷനും

സ്‍മാർട്ട്ഫോൺ വിപണിയിൽ ഒരു ഇടിമിന്നൽ പോലെ വന്നിറങ്ങിയ കമ്പനിയായിരുന്നു നത്തിംഗ്. എന്നാൽ പലപ്പോഴും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ഈ ഫോണുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എങ്കിലും തോൽക്കാൻ ഒട്ടും മനസില്ലാത്ത സ്‍മാർട്ട് ഫോൺ നിർമ്മാതാക്കൾ പുത്തൻ മോഡലുകളുമായി കളംപിടിക്കാനുള്ള ശ്രമത്തിലാണ്.

അത്തരത്തിൽ വിപണി കീഴടക്കാൻ ലക്ഷ്യമിട്ട് നത്തിംഗ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഫോൺ 2എ. ഈ മാസം ഫോൺ 2എ ലോഞ്ച് ചെയ്യുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, എന്നാൽ നമുക്ക് ഇപ്പോഴും ഈ മോഡലിനെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ അറിയില്ല.

nothingphone2a

ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ചില റിപ്പോർട്ടുകളിൽ ഫോണിന്റെ ഫീച്ചറുകളും മറ്റ് വിവരങ്ങളും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അതിൽ ചില ഞെട്ടിക്കുന്ന വിവരങ്ങളുമുണ്ട് എന്നതാണ് പ്രത്യേകത. വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നത്തിംഗ് ഫോണുകളുടെ സിഗ്‌നേച്ചർ കാര്യമായ ഗ്ലിഫ് ലൈറ്റുകൾ ഉണ്ടാവില്ല എന്നതാണ് ഈ മാറ്റം.

ഫോണിന്റെ വില കുറയ്ക്കുന്നതിനായി ബ്രാൻഡ് അതിന്റെ ഹൈലൈറ്റ് ഫീച്ചർ ഒഴിവാക്കുന്നത് കണ്ട് മിക്ക ആളുകളും ആശ്ചര്യപ്പെടുകയാണ്. ചോർന്ന റെൻഡറിൽ, ഫോൺ 2എയുടെ പിൻ പാനൽ ഫീച്ചർ ചെയ്യുന്നു, ഇത് ഒരു പുനർരൂപകൽപ്പന വെളിപ്പെടുത്തുന്നതാണ്. നത്തിംഗ് ഫോൺ 1ഉം ഫോൺ 2ഉം ഏറ്റവുമധികം കൈയ്യടി വാങ്ങിയ ഗ്ലിഫ് ലൈറ്റ്‌നിംഗ് ഇന്റർഫേസ് ഇതിൽ ഒഴിവാക്കുന്നു എന്ന കാര്യം വ്യക്തമാണ്.

എന്നാൽ മറ്റൊരു ലീക്ക് വെളിപ്പടുത്തുന്നത് ഇക്കാര്യത്തിൽ നത്തിംഗ് പിശുക്ക് കാട്ടില്ല എന്നാണ്. ഉറപ്പായും ഫോണിൽ അവരുടെ സ്വതസിദ്ധമായ പിൻ പാനൽ ലൈറ്റ് ഉണ്ടാവുമെന്ന് തന്നെയാണ് അവർ സൂചിപ്പിക്കുന്നത്. ഇതോടെ ഫോണിന്റെ യഥാർത്ഥ ഡിസൈനും, ഫീച്ചറുകളും ഒക്കെ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പലരും.

നത്തിംഗ് ഫോൺ 2എ രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്നാണ് ഇതുവരെ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കറുപ്പും വെളുപ്പും. അടിസ്ഥാന മോഡലിൽ 8 ജിബി റാമും 128 ജിബി മെമ്മറിയുമാണ് ഉണ്ടാവുക.ഏകദേശം 37,000 രൂപയോളം ആയിരിക്കും ഇതിന്റെ വില. എന്നാൽ ഫോൺ 2 എയുടെ വില 32,999 രൂപയ്ക്ക് അടുത്തായിരിക്കുമെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ ഫോൺ 40,000 രൂപയിൽ താഴെ ലഭ്യമാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

ക്യാമറയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ നിരവധി ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 6.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഫോൺ 2എയ്‌ക്ക് ഉണ്ടാവുക. സെൽഫിക്കായി ഫോണിന്റെ സ്‌ക്രീനിന്റെ മധ്യഭാഗത്തായി 16എംപി ഫ്രണ്ട് ക്യാമറ വരുമെന്നാണ് സൂചന. പിന്നിൽ ഒരു 50 എംപി ക്യാമറ കൂടി ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+